Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫേ​സ്...

ഫേ​സ് മാ​സ്ക്കു​ക​ൾ​ക്ക് അ​മി​ത വി​ല: 14 വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പി​ഴ ചു​മ​ത്തി

text_fields
bookmark_border
ഫേ​സ് മാ​സ്ക്കു​ക​ൾ​ക്ക് അ​മി​ത വി​ല:  14 വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്  പി​ഴ ചു​മ​ത്തി
cancel

ദു​ബൈ: ഫേ​സ് മാ​സ്ക്കു​ക​ളു​ടെ വി​ല വ​ർ​ധി​പ്പി​ച്ച​തി​ന് ഒ​മ്പ​ത് ഫാ​ർ​മ​സി​ക​ൾ ഉ​ൾ​പ്പെ​ടെ 14 ക​ട​ക​ൾ​ക്ക ് ദു​ബൈ എ​ക്ക​ണോ​മി പി​ഴ ചു​മ​ത്തി. കോ​വി​ഡി​നെ​തി​രെ രാ​ജ്യ​വ്യാ​പ​ക​മാ​യി ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്ന സാ​ഹ​ ച​ര്യ​ത്തി​ൽ ശു​ചി​ത്വ അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ ഉ​യ​ർ​ന്ന ആ​വ​ശ്യം ചൂ​ഷ​ണം ചെ​യ്ത് കൊ​ള്ള​വി​ല ഇൗ​ടാ​ക്ക ി​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യാ​ണ് പി​ഴ വി​ധി​ച്ച​തെ​ന്ന് ദു​ബൈ എ​ക്ക​ണോ​മി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ര​ണ്ട് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളും വി​ത​ര​ണ​ക്കാ​രും പി​ഴ ചു​മ​ത്ത​പ്പെ​ട്ട​വ​രി​ൽ പെ​ടും.

ദു​ബൈ എ​ക്ക​ണോ​മി കൊ​മേ​ഴ്‌​സ്യ​ൽ കം​പ്ല​യി​ൻ​സ് ആ​ൻ​ഡ്​​ക​ൺ​സ്യൂ​മ​ർ പ്രൊ​ട്ട​ക്​​ഷ​ൻ (സി.​സി.​സി.​പി) ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്നു​ള്ള പ​രാ​തി​ക​ളെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​നി​യ​ന്ത്രി​ത വി​ല ഇൗ​ടാ​ക്കി ശു​ചി​ത്വ വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന​ത് ക​ണ്ടെ​ത്തി​യ​ത്. കു​റ്റം ആ​വ​ർ​ത്തി​ച്ചാ​ൽ ഇ​ര​ട്ടി പി​ഴ ഈ​ടാ​ക്കും. വ്യാ​പാ​രം നി​ർ​ത്ത​ലാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ന​ട​പ​ടി​ക​ളും കൈ​ക്കൊ​ള്ളും. നി​ല​വി​ലെ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ശു​ചി​ത്വ അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ വി​ല കു​റ​ച്ചു​കൊ​ണ്ട് ത​ങ്ങ​ളു​ടെ സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്തം പ്ര​ക​ടി​പ്പി​ക്ക​ണ​മെ​ന്ന് ദു​ബൈ

എ​ക്ക​ണോ​മി ഫാ​ർ​മ​സി​ക​ളോ​ടും മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ വി​ത​ര​ണ​ക്കാ​രോ​ടും അ​ഭ്യ​ർ​ഥി​ച്ചു.നി​ല​വി​ലെ സാ​ഹ​ച​ര്യം ചൂ​ഷ​ണം ചെ​യ്യു​ന്ന​തി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്ന് ദു​ബൈ എ​ക്ക​ണോ​മി വ്യാ​പാ​രി​ക​ളെ ഓ​ർ​മി​പ്പി​ച്ചു. മാ​ത്ര​മ​ല്ല, ഫേ​സ് മാ​സ്ക്കു​ക​ൾ, സാ​നി​റ്റൈ​സ​ർ, അ​ണു​നാ​ശി​നി തു​ട​ങ്ങി​യ അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ വി​ല കു​റ​ച്ചു​കൊ​ണ്ട് ത​ങ്ങ​ളു​ടെ സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്തം പ്ര​ക​ടി​പ്പി​ക്ക​ണ​മെ​ന്ന് ഫാ​ർ​മ​സി​ക​ളോ​ടും മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ വി​ത​ര​ണ​ക്കാ​രോ​ടും ദു​ബൈ എ​ക്ക​ണോ​മി ആ​ഹ്വാ​നം ചെ​യ്തു. ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് വി​ല​വ​ർ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളും അ​ന്വേ​ഷ​ണ​ങ്ങ​ളും 600 54 55 55 എ​ന്ന ന​മ്പ​റി​ൽ ഉ​ന്ന​യി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story