അവശ്യ സർവിസ് രംഗത്തുള്ളവരും ഐഡി കരുതണം
text_fieldsദുബൈ: ദേശീയ അണുനശീകരണ പദ്ധതി 24 മണിക്കൂർ ദീർഘിപ്പിച്ചതോടെ കർശന നിയന്ത്രണം തുടരു ന്ന സാഹചര്യത്തിൽ പുറത്തിറങ്ങാൻ അനുമതിയുള്ളവർ തിരിച്ചറിയൽ രേഖകൾ കരുതണമെന്ന ് ദുബൈ പൊലീസ്. ദുബൈയിൽ മുഴുവൻ സമയ ലോക്ഡൗൺ നിലവിൽ വന്നതോടെ അവശ്യ സർവിസ് രംഗത്തുള ്ളവർക്കും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെട്ടവർക്കും മാത്രമാണ് പുറത്തിറങ്ങാൻ അനുമതിയുള്ളത്. വീട് വിട്ട് പുറത്തിറങ്ങാൻ അനുമതിയുള്ളവരും പുറത്തിറങ്ങുമ്പോൾ നിർബന്ധമായും തിരിച്ചറിയൽ കാർഡുകളും അനുബന്ധ രേഖകളും നിർബന്ധമായി കൈയിൽ സൂക്ഷിക്കണം.
അത്യാവശ്യമില്ലാതെ പുറത്തിറങ്ങുന്നവരെ കണ്ടെത്താൻ ദുബൈ പൊലീസ് പട്രോളിങ് ടീം ശക്തമായി നിരീക്ഷണം നടത്തും.
ഒപ്പം നിരീക്ഷണ കാമറകളും റഡാറുകളും ഉപയോഗിച്ച് ഇത്തരക്കാരെ കണ്ടെത്താനുള്ള സംവിധാനങ്ങളും ആരംഭിച്ചിട്ടുണ്ട്. ദുബൈയിലെ ജനങ്ങളോട് മുഴുവൻ സമയവും വീട്ടിലിരിക്കാൻ നിർദേശിച്ച അധികൃതർ ബാങ്കിങ്, എക്സ്ചേഞ്ച് സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അനുമതിയുള്ള ലോൺ്രഡി സേവനദാതാക്കൾക്കും രാവിലെ എട്ടു മുതൽ ഉച്ചക്ക് രണ്ടു വരെ പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഇൗ മേഖലയിൽ പ്രവർത്തിക്കുന്നവരും നിർബന്ധമായും തിരിച്ചറിയൽകാർഡ് കരുതണമെന്ന് ദുബൈ പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
