വേണം ‘വാട്ട്സ്ആപ് മെഡിക്കൽ യുനിവേഴ്സിറ്റി’ക്കും ലോക്ക്ഡൗൺ
text_fieldsസമ്പൂർണ ലോക്ക്ഡൗണിൽ വീട്ടിലിരിക്കുമ്പോഴും മുഴുവൻ സമയവും സമൂഹമാധ്യമങ്ങളിൽ തന് നെയാണ് നാം. 'ശ്വാസം പിടിച്ച് പത്തുവരെ എണ്ണി നോക്കൂ, നിങ്ങൾക്ക് കോവിഡില്ലെന്ന് ഉറപ്പിക്ക ാം' തുടങ്ങി നട്ടാൽ മുളക്കാത്ത നുണപ്രചരണങ്ങൾ ഓരോ സെക്കൻറിലും വിളമ്പുന്ന 'വാട്ട്സ്ആപ ് മെഡിക്കൽ യുനിവേഴ്സിറ്റി'യും കൂട്ടിനുണ്ട്. ഇതുവഴി ലഭിക്കുന്ന പോസ്റ്റുകളും ഫോർവേർ ഡുകളും അപ്പടി വിശ്വസിച്ച് സ്വയംചികിത്സ നടത്തുന്നവരുമേറെയാണ്. വൈറസ് വ്യാപനത്തോ ടെ നമുക്കിടയിൽ വലിയ ഭീതി ഉടലെടുത്തിട്ടുണ്ടെങ്കിലും സ്വയം ചികിത്സയിലൂടെ (Self Medication) സ്വയംപ്രഖ്യാപിത 'രോഗപ്രതിരോധം' നടത്താൻ വല്ലാത്ത ധൈര്യമാണ് മിക്കവർക്കും. ഇതിനായി കാണുന്ന മരുന്നുകളെല്ലാം വലിച്ചുവാരി കഴിക്കാൻ ഒട്ടുമേയില്ല സങ്കോചവും. വിറ്റമിനുകളും ആൻറിബയോട്ടിക്കുമുൾപെടെയുള്ള മിക്ക മരുന്നുകളും ഇതിനായി സംഭരിച്ചുവെച്ചവരുടെ എണ്ണവും കുറവായിരിക്കില്ല.
ആദ്യമേ പറയട്ടെ, അമിതമായ ഉത്കണ്ഠയും വേവലാതിയും കൊണ്ടു പ്രതിരോധം ഉറപ്പുവരുത്തുന്നതിന് സ്വയം ചികിത്സ നടത്തുന്നത് വലിയ അബദ്ധം തന്നെയാണ്. വൈറസ് വ്യാപനത്തോടെ ആശുപത്രികളിൽ പ്രവേശനം പോലും വിലക്കിയിട്ടുള്ള ഇക്കാലത്ത് പ്രത്യേകിച്ചും. ഡോക്ടറുടെയോ ആരോഗ്യവിദഗ്ദരുടെയോ കൃത്യമായ നിർദേശവും കുറിപ്പടിയുമില്ലാതെ യാതൊരു മരുന്നുകളും സ്വയം കഴിക്കാൻ ഒരിക്കലും പാടില്ലാത്തതാണ്. ഒരിക്കൽ അസുഖമായപ്പോൾ ഡോക്ടർ എഴുതിത്തന്നതല്ലേ എന്നു കരുതി അതേ മരുന്നുകൾ വീണ്ടും വാങ്ങിക്കഴിക്കുന്നതിൽ പരം അബദ്ധം വേറെയില്ല. പറഞ്ഞുവരുന്നത്, സ്വന്തമായി രോഗനിർണയം നടത്തി മരുന്ന് വാങ്ങി കഴിക്കരുതെന്നാണ്. പ്രത്യേകിച്ചും വൈറസ് വ്യാപനം തുടരുന്ന ഇൗ അവസരങ്ങളിൽ. ഒപ്പം സമൂഹമാധ്യമങ്ങളിൽ യാതൊരു ആധികാരികതയുമില്ലാതെ കറങ്ങിത്തിരിയുന്ന മെഡിക്കൽ ടിപ്പുകൾ വലിയ 'വൈദ്യോപദേശ'മായി പരിഗണിച്ച് സ്വയം മരുന്ന് കുറിച്ച് കഴിക്കയുമരുത്.
ക്രോണിക് ഡിസീസുകൾക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. മരുന്ന് കിട്ടാതായിപ്പോകുമോ അസുഖം മൂർച്ഛിക്കുമോ എന്നൊക്കെ വേവലാതിപ്പെട്ടുള്ള ഉത്കണ്ഠകളൊന്നും വേണ്ട. അവശ്യമരുന്നുകൾ വീട്ടിലെത്തിച്ചുതരാനുള്ള സംവിധാനങ്ങൾ നിരവധിയുണ്ട്.
പ്രമേഹം, രക്തസമ്മർദ്ദം, കൊസ്ട്രോൾ എന്നിവക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്നവർ അടുത്ത ചെക്കപ്പിന് സമയമായല്ലോ എന്ന് വേവലാതിപ്പെട്ട് ആശുപത്രികളിലേക്ക് ഓടേണ്ടതില്ല. മിക്ക ആശുപത്രികളിലും ക്ലിനിക്കുകളിലും ഇപ്പോൾ ഇ-കൺസൽട്ടേഷൻ പദ്ധതിയുണ്ട്. ഫോണിൽ വിളിച്ചോ വീഡിയോ കോൺഫറൻസ് വഴിയോ ഡോക്ടറുമായി സംസാരിക്കാം. മിക്ക കേസുകളിലും മരുന്ന് തുടരാൻ തന്നെയായിരിക്കും നിർദേശം. ഫോണിൽ മെസേജായി ലഭിക്കുന്ന നമ്പർ ഉപയോഗിച്ച് അടുത്തുള്ള ഫാർമസികളിൽ നിന്ന് മരുന്ന് വാങ്ങാം.
ആശുപത്രികളിൽ പോയ സമയത്ത് വൈറസ് പകർന്നോ എന്നു തുടങ്ങുന്ന ആശങ്കകൾ നമുക്ക് തന്നെ ഒഴിവാക്കാം. എന്നാൽ സെമി കൺട്രോൾഡ് മെഡിസിനുകൾ ആവശ്യമാണെങ്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ആവശ്യമാണ്. അല്ലെങ്കിൽ മരുന്ന് നൽകാൻ എമിറൈറ്റ്സ് ഐ.ഡി ആവശ്യമായി വരുന്ന സന്ദർഭങ്ങളുണ്ട്. അത്തരം അടിയന്തിര ഘട്ടങ്ങളിൽ പോയോ പറ്റൂ എന്നുണ്ടെങ്കിൽ തിരക്കൊഴിഞ്ഞ സമയം മനസ്സിലാക്കി വേണം പോകാൻ. വിഷാദ രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവരാണെങ്കിൽ രോഗിയെ പോലെ തന്നെ ബന്ധുക്കളും മരുന്നിെൻറ കാര്യത്തിൽ ജാഗ്രത പുലർത്തണം. കാരണം അസുഖം കൂടാൻ സാധ്യതയേറെയുള്ള കാലമാണിത്. എല്ലാവരും വീട്ടിലുള്ള കാലമായതിനാൽ വിഷാദ രോഗംബാധിച്ചവർക്ക് വലിയ പ്രശ്നമുണ്ടാകില്ല. എന്നാൽ തനിച്ച് കഴിയുന്നവരുണ്ടെങ്കിൽ ബന്ധുക്കൾ ശ്രദ്ധ പുലർത്തണം.
മരുന്ന് മാത്രമാണ് ഏക പോംവഴിയെന്ന് ഉറപ്പിക്കല്ലേ, മരുന്നിനൊപ്പം മനോഭാവും ചികിത്സക്ക് പ്രധാനമാണ്. കോവിഡിെൻറ കാര്യം തന്നെ നോക്കാം. വൈറസിനെതിരെ ഇതുവരെ വാക്സിനോ മരുന്നോ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. എന്നിട്ടും അസുഖം ഭേദമായി ആശുപത്രി വിടുന്നവരുടെ എണ്ണം നോക്കൂ. ഒരു പക്ഷേ ആഗോളതലത്തിൽ മരണമടഞ്ഞതിെൻറ ഇരട്ടിയിലധികം വരും നെഗറ്റീവ് ആയവരുടെ കണക്ക്. അപ്പോൾ മനോഭാവവും ഉറച്ച മനസ്സുമെല്ലാം പ്രധാനം തന്നെയാണ്. നമ്മുടെ ശരീരത്തിെൻറ പ്രതിരോധശേഷി കൊണ്ടു തന്നെയാണ് രോഗത്തിൽ നിന്ന് നാം മുക്തി നേടുന്നത്. ഓരോരുത്തരും സ്വയം പ്രതിരോധത്തിലായാൽ തന്നെ തീരുന്ന പ്രശ്നമേയുള്ളൂ ഇതും. സാമൂഹ്യ അകലം പാലിച്ചുള്ള പ്രതിരോധമാണ് വേണ്ടത്, അല്ലാതെ പ്രതിരോധ മരുന്നുകൾ വാരിവലിച്ചു കഴിക്കുകയല്ല ഇപ്പോഴത്തെ ആവശ്യം. ഒരുമയോടെ അകന്നു നിന്ന്, ഉറച്ച മനസ്സോടെ പ്രതിരോധം തീർത്ത് തന്നെ നമുക്ക് ഇൗ മഹാമാരിയെ ഇല്ലാതാക്കാം.
ഡോ. ശ്രീകുമാർ ശ്രീധരൻ
സ്പെഷ്യലിസ്റ്റ്, ഇ േൻറർണൽ
മെഡിസിൻ ആസ്റ്റർ ക്ലിനിക്,
കറാമ, ദുബൈ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
