കൊറോണക്കാലത്തെ പിറന്നാൾ
text_fieldsഏപ്രിൽ 1, വിഡ്ഢി ദിനം!
ബുദ്ധിമതികൾ ജനിക്കുന്ന ദിവസം, അങ്ങനെ ഒരു നിർവചനം ആണ് ഇപ്പോൾ യോജിക്കുന്നതെന്നു തോന്നുന്നു. നിർവചനങ്ങൾ മാറിക്കൊണ്ടിരിക്കുന്ന കാലമാണല്ലോ ഇത്. മാ ർച്ച് 13ന് വിദേശത്തു നിന്ന് കൊടുങ്ങല്ലൂർ ഉള്ള ഭർതൃ ഗൃഹത്തിലേക്ക് സകുടുംബം പെട്ടീം കെട ക്കേം എടുത്തു ചേക്കേറിയതാണ്. വീട്ടിൽ കയറിയ ശേഷം പുറത്തിറങ്ങിട്ടില്ല, 14 ദിവസത്തെ ക്വ ാറൻറീൻ പാലിക്കണമെന്ന് അന്നേ മനസിൽ തീരുമാനിച്ചിരുന്നു. എന്നിട്ട് അവധിക്കാലം വര ാൻ കാത്തിരിക്കുന്ന കുട്ടികളെപ്പോലെ നാളുകളെണ്ണി കാത്തിരുന്നു. അങ്ങനെ 13ാം ദിവസമെത്ത ി. ഒരു ദിവസം കൂടി കഴിഞ്ഞാൽ പുറത്തിറങ്ങാം, എല്ലാവരുമായും ഇടപഴകാം. അപ്പോഴുണ്ട് ഇന്ത്യൻ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വരുന്നു. അതോടെ 21 ദിവസം ലോക്ഡൗൺ എന്ന ക്വാറൻറീനിലേക്ക്.
ഡിസംബർ 2019 ന് ചൈനയിൽ തുടങ്ങിയ അന്ന് മുതൽ കോവിഡ് -19 െൻറ വ്യാപന നിരക്കും മരണ നിരക്കും സമൂഹവ്യാപനവും എല്ലാം അരച്ച് കലക്കി വായിക്കുകേം പഠിക്കുകേം ചെയ്യുന്ന കൂട്ടത്തിലാണ് എെൻറ ഭർത്താവ്, അത് കൊണ്ടാണ് കൂടുതൽ വ്യാപകമാകുന്നതിനു മുൻപ് നാട്ടിലേക്ക് പറന്നത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കേട്ടതും അദ്ദേഹം രണ്ടാഴ്ചത്തേക്കുള്ള പലചരക്കു സാധനങ്ങൾ വരുത്തിച്ചു. എന്നിട്ടു പുള്ളിയുടെ വക ഒരു നയപ്രഖ്യാപനവും. 21 ദിവസത്തേക്ക് വീട്ടിൽ നിന്ന് ആരും പുറത്തും പോകേണ്ട, പുറത്തു നിന്നാരും അകത്തേക്കും വരേണ്ട, Break the chain!! ഇതിനിടയിലാണ് ഏപ്രിൽ 1 കടന്നു വരുന്നത്. ഞങ്ങളുടെ രണ്ടു പെണ്മക്കളുടെയും ജന്മദിനം. സ്വതവേ ഞങ്ങൾ ഇത്തരം ആഘോഷങ്ങൾ നടത്താറില്ല, എന്നിരിക്കിലും കുടുംബത്തിലെ കാരണവന്മാരും മുതിർന്നവരും കുട്ടികളും ഒരുമിച്ച് കൂടി ഭക്ഷണം കഴിക്കാനും കുട്ടികൾക്ക് കളിക്കാനും സൊറ പറയാനും ഉള്ള ഒരു അവസരമായി കാണാറുണ്ട് ഈ ദിവസത്തെ.
ഏപ്രിൽ 1, രാവിലെ കുട്ടികൾ കുളിച്ചു പുതിയ ഉടുപ്പുകൾ ധരിച്ചു. വെല്ല്യുപ്പ, വെല്ലുമ്മ, ഞങ്ങൾ എല്ലാം കുട്ടികൾക്ക് പിറന്നാളാശംസകൾ നേർന്നു. രണ്ടാളുടെയും ഫോട്ടോ എടുത്തു വാപ്പാടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്കും ഉമ്മാടെ ഗ്രൂപ്പുകളിലേക്കും അയച്ചു. എല്ലാരുടെ വക പിറന്നാളാശംസകളുടെ വർഷമാരി. അതിനുള്ള മറുപടികളും. വാപ്പാക്കും ഉമ്മാക്കും മക്കൾക്കും സന്തോഷം. എന്നാൽ ഇതിനിടയിൽ വിഷമിക്കുന്ന ഒരാളുണ്ടായിരുന്നു, വേറെ ആരുമല്ല , പിള്ളേരുടെ വെല്ല്യുപ്പ. പേരക്കുട്ടികൾക്ക് പിറന്നാളായി ഒരു നല്ല ഭക്ഷണം, ഐസ് ക്രീം ഇതൊന്നും വാങ്ങാൻ പറ്റാത്തതിെൻറ വിഷമം.
1960-70 കളിൽ അസ്മാബി കോളജിനു മുൻപിൽ ചായക്കട നടത്തിയ പരിചയം, അതിെൻറ ഓർമ്മക്ക് പിള്ളേരുടെ ആഗ്രഹ പ്രകാരം പൊറോട്ട ഉണ്ടാക്കാൻ ഉപ്പ തീരുമാനിച്ചത് പെട്ടെന്നായിരുന്നു. അങ്ങനെ വൈകുന്നേരം എല്ലാവരും കൂടി അടുക്കളയിൽ ഒരു മേളമായിരുന്നു. അങ്ങനെ ചൂടൻ സോഫ്റ്റ് പൊറോട്ടയും ബീഫ് റോസ്റ്റും റെഡി. വൈകുന്നേരം വെല്ല്യുമ്മാടെ വക ഗോതമ്പു പായസവും. ലോക്ഡൗൺ കാലത്ത് പുറത്തിറങ്ങി നടക്കാനും ചങ്ങാതിമാരെ കാണാനും മറ്റുമെല്ലാമേ കഴിയാത്തതുള്ളൂ.
പക്ഷേ, ഒരു തിരക്കുമില്ലാതെ നമ്മുടെ വീടകങ്ങളിൽ ചങ്ങാത്തം കൂടാൻ ഇൗ ദിവസങ്ങളെ നന്നായി വിനിയോഗിക്കൂ. മാതാപിതാക്കളെ കേൾക്കുവാനും അവരുടെ സ്നേഹം നുകരുവാനും അവർക്ക് ആശ്വാസം പകരുവാനും അൽപ സമയം ചെലവഴിക്കൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
