ഈ സഹോദരിമാർ തിരക്കിലാണ്, ആയിരക്കണക്കിന് സഹോദരങ്ങൾക്ക് വേണ്ടി
text_fieldsദുബൈ: ലോക്ഡൗണും വീട്ടിലിരുന്നു ജോലിയുമെല്ലാം പ്രഖ്യാപിച്ചിരിക്കുന്ന ഇൗ ദിവസങ്ങ ളിലും മുൻകാലങ്ങളേക്കാൾ തിരക്കോടെ കർത്തവ്യം നിർവഹിച്ചു വരുന്ന ഒരുകൂട്ടരുണ്ട്. ഡ ോക്ടർമാരും നഴ്സുമാരും പാരാമെഡിക്സും ഫാർമസിസ്റ്റുകളും ഉൾക്കൊള്ളുന്ന മെഡിക ്കൽ പ്രഫഷനലുകൾ. സ്വന്തം സുരക്ഷയേക്കാളുപരി സഹജീവികളുടെ ജീവന് കരുതൽ കൽപ്പിച്ച് മുന്നേറുകയാണ് ആരോഗ്യപരിരക്ഷാ സമൂഹം. കോവിഡ് പ്രതിസന്ധിക്കാലം തുടങ്ങിയതിൽ പിന്നെ യു.എ.ഇയിലെ വൈദ്യശാസ്ത്ര സമൂഹവും സന്നദ്ധസേവന സംഘങ്ങളും ചേർന്ന് നടത്തുന്നത് ഒരു പോരാട്ടം തന്നെയാണ്.
ആ കൂട്ടത്തിലെ സജീവ സാന്നിധ്യമാണ് കണ്ണൂർ സ്വദേശിനികളായ ഇൗ സഹോദരിമാർ. എ.പി. മുഹമ്മദ് കുഞ്ഞിയുടെയും ടി.പി. കൗലത്തിെൻറയും മക്കളാണ് ഡോ. മർഫ സഹീറും ഡോ. ഷിഫ ജവാദും. കോവിഡ് ബാധയുള്ളവർക്കായി ദുബൈ അൽവർസാനിൽ ഒരുക്കുന്ന വിപുലമായ ആരോഗ്യപരിരക്ഷാ കേന്ദ്രത്തിലാണ് ഡോ. മർഫയുടെ പരിശ്രമങ്ങൾ. പാതിരാത്രി പിന്നിടുന്നതു വരെ സേവനം.
ഒരു മടിയുമില്ല. മനുഷ്യരുടെ ജീവനെക്കാൾ വിലയുള്ളതല്ല ഇതൊന്നുമെന്ന് തറപ്പിച്ച് പറയുന്നു മർഫ. ദുബൈ ഭരണകൂടം ജനങ്ങൾക്കായി ഒരുക്കുന്ന സംവിധാനങ്ങൾക്കും ദുബൈ കെ.എം.സി.സിയുടെതുൾപ്പെടെ സന്നദ്ധസേവകർ നടത്തി വരുന്ന അക്ഷീണ പ്രയത്നങ്ങൾക്കുമൊപ്പം ഭാഗമാവാൻ അവസരം നൽകിയതിന് നന്ദി പറയുകയാണിവർ.
ദുബൈ കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി ഒരുക്കിയ കൗൺസലിങ് വിങിലാണ് ഡോ. ഷിഫയുടെ സേവനം. കമ്യൂണിറ്റി ഡവലപ്മെൻറ് അതോറിറ്റിയുടെ അംഗീകാരമുള്ള തെറാപിസ്റ്റ് ആയ ഷിഫ ഒരു പ്രമുഖ സ്കൂളിലെ കൗൺസിലറാണ്. വീട്ടിൽ അകപ്പെട്ട മനുഷ്യരുടെ വേദനകൾ ആത്മവിശ്വാസം നിറഞ്ഞ വാക്കുകൾ കൊണ്ട് ഒപ്പിയെടുക്കുകയാണിപ്പോൾ. ഒറ്റപ്പെട്ട അവസ്ഥയിൽ കഴിയുന്നവർക്ക് ഇനി വീട്ടിൽ പോകുവാനാകുമോ, ജോലി നഷ്ടമാകുമോ എന്നിങ്ങനെ പലതരം ആശങ്കകളാണ്. മനസ് ശുഭ പ്രതീക്ഷയോടെ വെക്കുവാനും ഇൗ കാലം കടന്നുപോയി ഇതിലേറെ നല്ലനാളുകൾ വന്നുചേരുമെന്നുമാണ് അവരോടും മറ്റ് ഒാരോരുത്തരോടും ഷിഫക്ക് പറയുവാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
