Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകൂ​ടു​ത​ൽ സ​ർ​ക്കാ​ർ ...

കൂ​ടു​ത​ൽ സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ ഒാ​ൺ​ലൈ​ൻ വ​ഴി

text_fields
bookmark_border
കൂ​ടു​ത​ൽ സ​ർ​ക്കാ​ർ  സേ​വ​ന​ങ്ങ​ൾ ഒാ​ൺ​ലൈ​ൻ വ​ഴി
cancel

അ​ബൂ​ദ​ബി: യു.​എ.​ഇ സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ളും ഇ​ട​പാ​ടു​ക​ളും ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഒാ​ൺ​ലൈ​ൻ വ​ഴി 24 മ​ണി​ ക്കൂ​റും പൂ​ർ​ത്തി​യാ​ക്കാ​ൻ അ​വ​സ​രം. യു.​എ.​ഇ സ​ർ​ക്കാ​റി​​െൻറ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് വ​ഴി​യാ​ണ് ഡി​ജി ​റ്റ​ൽ സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​നാ​വു​ക. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം കു​റ​ക്കാ​നു​ള്ള ന​ട​പ​ടി ​ക​ളു​ടെ ഭാ​ഗ​മാ​യാ​ണി​ത്. നേ​ര​ത്തെ​യും പ​ല സേ​വ​ന​ങ്ങ​ളും ഒാ​ൺ​ലൈ​നി​ൽ ല​ഭ്യ​മാ​യി​രു​ന്നു. എ​ന്നാ​ൽ, പു​ തി​യ സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ സേ​വ​ന​ങ്ങ​ൾ ഒാ​ൺ​ലൈ​ൻ വ​ഴി​യാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

270ൽ ​അ​ധി​കം ഫെ​ഡ​റ​ൽ സേ​വ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 3,730 സു​പ്ര​ധാ​ന സേ​വ​ന​ങ്ങ​ൾ യു.​എ.​ഇ സ​ർ​ക്കാ​റി​െൻറ ഔ​ദ്യോ​ഗി​ക പോ​ർ​ട്ട​ൽ വ​ഴി ഉ​പ​യോ​ഗി​ക്കാം. മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും നി​ശ്ച​യ​ദാ​ർ​ഢ്യ​ക്കാ​ർ​ക്കും 180ലേ​റെ വി​ദൂ​ര സേ​വ​ന​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. വേ​ഗ​ത്തി​ൽ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി അ​ക്ഷ​ര​മാ​ലാ​ക്ര​മ​ത്തി​ലാ​ണ് സേ​വ​ന​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സ്മാ​ർ​ട്ട് എ​ൻ​ട്രി സി​സ്​​റ്റ​ത്തി​ൽ പ്രാ​രം​ഭ ര​ജി​സ്‌​ട്രേ​ഷ​ൻ രേ​ഖ​ക​ളും ഫോ​മു​ക​ളും ഡി​ജി​റ്റ​ലാ​യി ഒ​പ്പി​ടാ​നും സാ​ധി​ക്കും.

രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ 49,36,040 പേ​മ​ൻ​റു​ക​ൾ, വ​ർ​ക്ക് പെ​ർ​മി​റ്റ്​ പു​തു​ക്ക​ൽ, രാ​ജ്യ​ത്തി​ന് പു​റ​ത്തു​നി​ന്നു​ള്ള ക​രാ​റു​ക​ൾ ഉ​ൾ​പ്പെ​ടെ 13,81,095 ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 9,87,194 വാ​ഹ​ന ഉ​ട​മ​സ്ഥാ​വ​കാ​ശം പു​തു​ക്ക​ൽ, 9,64,381 ജ​ല​വൈ​ദ്യു​തി ബി​ല്ലു​ക​ൾ അ​ട​ക്ക​ൽ, 7,51,762 ഐ.​ഡി കാ​ർ​ഡ് പു​തു​ക്ക​ൽ എ​ന്നി​വ​യും ഡി​ജി​റ്റ​ർ ഇ​ട​പാ​ടു​ക​ളി​ൽ ന​ട​ത്തി​യ​താ​യി ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് സ്മാ​ർ​ട്ട് ഗ​വ​ൺ​മ​െൻറ്​ സെ​ക്ട​ർ ആ​ക്ടി​ങ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ സാ​ലം അ​ൽ ഹൊ​സാ​നി ചൂ​ണ്ടി​ക്കാ​ട്ടി. ഡി​ജി​റ്റ​ൽ ജീ​വി​ത​ശൈ​ലി പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും അ​തോ​റി​റ്റി​യു​ടെ ല​ക്ഷ്യ​ങ്ങ​ളോ​ട് സ​ഹ​ക​രി​ക്കാ​നും പൊ​തു​ജ​ന​ങ്ങ​ൽ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

2021ഓ​ടെ ഫെ​ഡ​റ​ൽ ഗ​വ​ൺ​മ​െൻറ്​ ഇ​ട​പാ​ടു​ക​ളി​ൽ 50 ശ​ത​മാ​ന​വും ഡി​ജി​റ്റ​ലാ​കു​ന്ന​തോ​ടെ പ്ര​തി​വ​ർ​ഷം 11 ബി​ല്യ​ൻ ദി​ർ​ഹം ലാ​ഭി​ക്കാ​നാ​വും. 3,890 ല​ക്ഷം സ​ർ​ക്കാ​ർ രേ​ഖ​ക​ളും 770 ല​ക്ഷം മ​ണി​ക്കൂ​ർ ജോ​ലി​യും 1.6 ബി​ല്യ​ൻ കി​ലോ​മീ​റ്റ​ർ സ​ഞ്ചാ​ര ദൂ​ര​വും ഇ​തി​ലൂ​ടെ ലാ​ഭി​ക്കാ​മെ​ന്നാ​ണ്​ ക​ണ​ക്ക്​ കൂ​ട്ട​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story