ദുബൈ എക്സ്പോ 2020 2021 ഒക്ടോബർ അല്ലെങ്കിൽ 2022 മാർച്ച്
text_fieldsദുബൈ: ലോകത്തെ അതിശയിപ്പിക്കാൻ വിസ്മയങ്ങളൊരുക്കി ദുബൈ നഗരം കാത്തിരുന്ന ദുബൈ എക്സ്പ ോ 2020 മാറ്റിവെക്കുകയാണെങ്കിൽ മെഗാ മേള സംഘടിപ്പിക്കുന്നതിന് പരിഗണിക്കാൻ പുതിയ രണ്ടു തീയതികൾ യു.എ.ഇ മുന്നോട്ടുവെച്ചു. 2021 ഒക്ടോബർ ഒന്നിനോ, 2022 മാർച്ച് 31നോ മേള തുടങ്ങാമെന്നാണ ് യു.എ.ഇ സർക്കാർ ഇൻറർനാഷനൽ ബ്യൂറോ ഓഫ് എക്സിബിഷൻസിനെ അറിയിച്ചിരിക്കുന്നത്. ലോകം വ ലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കാലമായതിനാൽ മേള മാറ്റിവെക്കാൻ സംഘാടകർ നേ രത്തേ ശിപാർശ നൽകിയിരുന്നു.
ആഗോളതലത്തിൽ കൊറോണ വൈറസ് വ്യാപനം തുടരുന്ന പശ്ചാ ത്തലത്തിൽ ദുബൈ എക്സ്പോ 2020 ഔദ്യോഗികമായി നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് യു.എ.ഇ സർക്ക ാർ ബ്യൂറോ ഇൻറർനാഷനൽ എക്സ്ബിഷന് (ബി.ഐ.ഇ) സെക്രട്ടറി ജനറൽ ദിമിത്രി എസ്. കെർഖൻറസ സിന് കത്ത് സമർപ്പിച്ചതായി ബി.ഐ.ഇ വെബ്സൈറ്റിൽ ചൂണ്ടിക്കാട്ടി. കോവിഡ് തീർക്കുന്ന ആഗോള പ്രതിസന്ധിയുടെ ഫലമായുണ്ടായ ആശങ്കയിലൂടെ സഞ്ചരിക്കുന്ന അന്താരാഷ്ട്ര സമൂഹത്തിന് അംഗങ്ങൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
കോവിഡ് മഹാമാരിയുടെ ആഘാതം പരിഗണിച്ചും വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ എക്സ്പോയിൽ പങ്കാളികളാവുന്ന രാജ്യങ്ങളോട് ഐക്യാദാർഢ്യം പ്രഖ്യാപിച്ചും എക്സ്പോ 2020 ദുൈബ സ്റ്റിയറിങ് കമ്മിറ്റി സംഘാടകരുമായും ബി.ഐ.ഇയുമായും നടത്തിയ സമഗ്ര ചർച്ചകളെ തുടർന്ന് ദുബൈ വേദിയാകുന്ന എക്സ്പോ 2020 നീട്ടിവെക്കണമെന്ന് യു.എ.ഇയുടെ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ കത്തിൽ ആവശ്യപ്പെട്ടതായും ബി.ഐ.ഇ അറിയിച്ചു.
ബി.ഐ.ഇ, എക്സ്പോയിൽ പങ്കെടുക്കുന്ന രാജ്യങ്ങൾ, പ്രധാന പങ്കാളികൾ എന്നിവരുമായി കൂടിയാലോചന നടത്തിയ ശേഷം ദുബൈ എക്സ്പോ 2020 മേളയുടെ പുതിയ ഉദ്ഘാടന തീയതികളായി 2021 ഒക്ടോബർ ഒന്ന്, മുതൽ 20 മാർച്ച് 31എന്നീ തീയതികളാണ് യു.എ.ഇ നിർദേശിച്ചിട്ടുള്ളത്. എക്സ്പോയുടെ തീയതി മാറ്റത്തിന് അംഗരാജ്യങ്ങൾ അംഗീകാരം നൽകണമെന്നാണ് കത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നതായി ബി.ഐ.ഇ ചൂണ്ടിക്കാട്ടി. മെഗാമേളയുടെ ഔദ്യോഗിക പേര് ദുബൈ എക്സ്പോ 2020 എന്ന് ഉപയോഗിക്കുന്നത് തുടരാൻ അനുമതി നൽകണമെന്ന് യു.എ.ഇ സർക്കാർ ആവശ്യപ്പെട്ടതായും ബി.ഐ.ഇ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
മാറ്റിെവക്കൽ സംബന്ധിച്ച അന്തിമ തീരുമാനം ബി.ഐ.ഇയുടെ എക്സിക്യൂട്ടിവ് കമ്മിറ്റിക്കും പൊതുസഭക്കും മാത്രമേ എടുക്കാൻ കഴിയൂ. തീയതി മാറ്റുന്നത് ഉൾപ്പെടെയുള്ള സുപ്രധാന തീരുമാനങ്ങളിൽ ഓർഗനൈസേഷെൻറ അംഗരാജ്യങ്ങളിൽ നിന്ന് മൂന്നിൽ രണ്ട് ഭൂരിപക്ഷ വോട്ടുകൾ ആവശ്യമായതിനാലാണിത്. എക്സ്പോ 2020 മേളയുടെ പുതിയ തീയതികൾ ചർച്ച ചെയ്യുന്നതിനായി ഏപ്രിൽ 21ന് വെർച്വൽ മീറ്റിങ് നടത്തുമെന്ന് ബി.ഐ.ഇ അറിയിച്ചു.
യു.എ.ഇ സർക്കാറിെൻറ ഔദ്യോഗികമായി അഭ്യർഥന മാനിച്ച് സമർപ്പിച്ച തീയതികളിലൊന്നിൽ ദുബൈ എക്സ്പോ 2020 നീട്ടിവെക്കുന്നത് ബി.ഐ.ഇ പരിഗണിക്കുമെന്നാണ് സൂചന. എക്സ്പോയിൽ പങ്കാളികളാകുന്ന വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത സ്റ്റിയറിങ് കമ്മിറ്റിയുടെ രണ്ടാമത്തെ വെർച്വൽ യോഗത്തിലാണ് എക്സ്പോ 2020 നീട്ടിവെക്കണമെന്ന നിർദേശം ആദ്യമായി ഉയർന്നത്.
മെഗാ ഇവൻറിൽ പങ്കെടുക്കുന്ന എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി സ്വീകരിക്കേണ്ട ആഗോള മുൻകരുതൽ നടപടികളെക്കുറിച്ച് പങ്കെടുക്കുന്ന രാജ്യങ്ങളിലെ പ്രതിനിധികൾ സ്റ്റിയറിങ് കമ്മിറ്റിയിൽ വിശദീകരിച്ചിരുന്നു. തുടർന്നാണ് എക്സ്പോ സംഘാടകരായ വേൾഡ് എക്സ്പോ ഗവേണിങ് ബോഡിയും ബ്യൂറോ ഇൻറർനാഷനൽ ഡെസ് എക്സ്പോസിഷനും (ബി.ഐ.ഇ) ദുബൈ എക്സ്പോ 2020 ആരംഭിക്കുന്നതിന് ഒരു വർഷം കാലതാമസമുണ്ടാകാനുള്ള സാധ്യത കൂട്ടായ ചർച്ചക്ക് വിധേയമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
