Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫേസ് മാസ്​ക്കിന് ...

ഫേസ് മാസ്​ക്കിന് അമിതവില; 11 സ്ഥാപനങ്ങൾക്ക് പിഴയിട്ടു

text_fields
bookmark_border
ഫേസ് മാസ്​ക്കിന്  അമിതവില; 11 സ്ഥാപനങ്ങൾക്ക് പിഴയിട്ടു
cancel

ദു​ബൈ: ഫേ​സ് മാ​സ്ക്കി​ന് അ​മി​ത വി​ല ഇൗ​ടാ​ക്കി​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി. ദു​ബൈ​യി​ലെ ഒ​മ്പ​ത ് ഫാ​ർ​മ​സി​ക​ൾ​ക്കും ര​ണ്ടു ഡി​സ്ട്രി​ബ്യൂ​ഷ​ൻ ക​മ്പ​നി​ക​ൾ​ക്കു​മെ​തി​രെ​യാ​ണ് പി​ഴ ചു​മ​ത്തി​യ​ത്. കൊ ​റോ​ണ വൈ​റ​സ് തീ​ർ​ക്കു​ന്ന മ​ഹാ​മാ​രി​ക്കെ​തി​രെ രാ​ജ്യ​വ്യാ​പ​ക​മാ​യി ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്ന സാ​ഹ​ച ​ര്യ​ത്തി​ൽ ശു​ചി​ത്വ അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ ഉ​യ​ർ​ന്ന ആ​വ​ശ്യം ചൂ​ഷ​ണം ചെ​യ്ത് കൊ​ള്ള​വി​ല ഇൗ​ടാ​ക്കി​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ദു​ബൈ എ​ക്ക​ണോ​മി​യാ​ണ് പി​ഴ​യി​ട്ട​ത്.

ജു​മൈ​റ, അ​ൽ വാ​സ​ൽ, നാ​യി​ഫ്, ഇ​ബ്നു ബ​ത്തൂ​ത്ത മാ​ൾ, എ​മി​റേ​റ്റ്സ് മാ​ൾ, അ​ൽ ഖ​വാ​നീ​ജ്, മി​ർ​ദി​ഫ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ഒ​മ്പ​ത് ഫാ​ർ​മ​സി​ക​ൾ മാ​സ്‌​ക്കു​ക​ൾ അ​മി​ത വി​ല​യ്​​ക്ക് വി​ൽ​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി.
വി​ത​ര​ണ ശൃം​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​നി​യ​ന്ത്രി​ത വി​ല ഇൗ​ടാ​ക്കി ഫാ​ർ​മ​സി​ക​ൾ​ക്ക് മാ​സ്ക്കു​ക​ൾ വി​ത​ര​ണം ചെ​യ്തു​വെ​ന്ന് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ര​ണ്ട് വി​ത​ര​ണ​ക്കാ​ർ​ക്കും പി​ഴ ചു​മ​ത്തി​യ​ത്.​ദു​ബൈ എ​ക്ക​ണോ​മി​യി​ലെ കൊ​മേ​ഴ്‌​സ്യ​ൽ കം​പ്ല​യി​ൻ​സ് ആ​ൻ​ഡ്​ ക​ൺ​സ്യൂ​മ​ർ പ്രൊ​ട്ട​ക്​​ഷ​ൻ (സി.​സി.​സി.​പി) ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ന​ട​പ​ടി.

കു​റ്റം ആ​വ​ർ​ത്തി​ച്ചാ​ൽ ഇ​ര​ട്ടി പി​ഴ ഈ​ടാ​ക്കും, മാ​ത്ര​മ​ല്ല വ്യാ​പാ​രം നി​ർ​ത്ത​ലാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ന​ട​പ​ടി​ക​ളും കൈ​ക്കൊ​ള്ളും. നി​ല​വി​ലെ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ശു​ചി​ത്വ അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ വി​ല കു​റ​ച്ചു​കൊ​ണ്ട് ത​ങ്ങ​ളു​ടെ സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്തം പ്ര​ക​ടി​പ്പി​ക്ക​ണ​മെ​ന്ന് ദു​ബൈ എ​ക്ക​ണോ​മി ഫാ​ർ​മ​സി​ക​ളോ​ടും മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ വി​ത​ര​ണ​ക്കാ​രോ​ടും അ​ഭ്യ​ർ​ഥി​ച്ചു.

LATEST VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story