ദിസ് ഇൗസ് ലേഡീസ് ഔൺ ടൈം
text_fields‘കൊറോണക്കെതിരായ വൈറസ് ഏതെങ്കിലും അമ്മമാർതന്നെ കണ്ടുപിടിച്ചേക്കും’ വൈറസ് വ്യാപ നം തുടങ്ങിയതോടെ സ്കൂളുകളെല്ലാം അടച്ചുപൂട്ടിയപ്പോൾ സമൂഹ മാധ്യമങ്ങളിൽ കറങ്ങിനട ന്ന ട്രോളുകളിലൊന്ന് ഇതായിരുന്നു. കുസൃതികളെല്ലാം കൂട്ടത്തോടെ വീടുകളിലെത്തി, വീടൊ രു കളരിയായത് മാറിയതിൽ ഏറെ തലവേദനയിലാണ് പലരും. വർക്ക് ഫ്രം ഹോം പ്രഖ്യാപനത്തോടെ ഫാ മിലി മൊത്തം വീട്ടിലൊതുങ്ങിയതോടെ നിന്നുതിരിയാൻ നേരമില്ലാത്ത അവസ്ഥയിലാണിപ്പോൾ ഏതാണ്ട് എല്ലാ സ്ത്രീകളും. പാചകം, വീട് വൃത്തിയാക്കൽ, വീട്ടുജോലികൾ തുടങ്ങിയ തിരക്കുകൾ ക്ക് പുറമെ മഹാമാരി തീർക്കുന്ന സമ്മർദങ്ങളും കൂടിയായതോടെ ദിനചര്യകളെല്ലാം താളംതെറ്റി, ഇതിന് എപ്പോഴാണ് അറുതി വരുന്നതെന്ന ചിന്തയിലാണ് മിക്കവരും.
എന്നാൽ, കൃത്യമായ പ്ലാനിങ്ങോടെ, മികച്ച രീതിയിൽ വീടിനെ മുന്നോട്ടു നയിക്കാൻ സ്ത്രീജനങ്ങൾക്ക് കിട്ടിയ സുവർണാവസരമാണ് ഇൗ ലോക്ഡൗൺ കാലം. പ്രിയപ്പെട്ടവരെല്ലാം എപ്പോഴും അരികിൽ തന്നെയുള്ള അപൂർവ നിമിഷങ്ങളാണിത്. മനസ്സുവെച്ചാൽ കുടുംബത്തിെൻറ ലീഡറായി മുന്നേറാനുള്ള മികച്ച സമയംതന്നെയാണിത്. ഇതിനു വേണ്ട കൃത്യമായ ടൈംടേബ്ളാണ്.
യോഗയോ ധ്യാനമോ നടത്തി അൽപം ഏകാഗ്രതയോടെത്തന്നെ ദിവസം ആരംഭിക്കാം. പ്രാതൽ മുതലുള്ള വീട്ടുജോലികളിൽ ഫാമിലി അംഗങ്ങളെ കൂടി ഉൾപ്പെടുത്തി തുടങ്ങാം. കുട്ടികൾ കൂടി വരുന്നതോടെ അവരിൽ ഉത്തരവാദിത്ത ബോധവും വളരും. ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ കൃത്യമായ ടൈം നിജപ്പെടുത്താം. എല്ലാവരുമായും കൂടിയാലോചിച്ചു വേണം സമയം കണ്ടെത്താൻ. വീട് ക്ലീനിങ്, വസ്ത്രങ്ങൾ അടുക്കിവെക്കുന്നത്, പാചകം തുടങ്ങിയ കാര്യങ്ങളിൽ ചെറിയ ജോലികൾ കുട്ടികളെ ഏൽപിക്കാം.
കുടുംബാംഗങ്ങളുടെ ആരോഗ്യകാര്യത്തിൽ ജാഗ്രത പുലർത്തുന്നതോടൊപ്പം സ്വന്തം കാര്യത്തിൽ അൽപം കരുതലെടുക്കാം. ഇടക്കിടെ ശുദ്ധമായ വെള്ളം എല്ലാവരും കുടിക്കുന്നത് അണുബാധ തടയുന്നതിന് സഹായകരമാകും. ദിവസവും രണ്ട് - മൂന്ന് ലിറ്ററെങ്കിലും വെള്ളം കുടിക്കണം. വ്യക്തിശുചിത്വത്തിൽ പ്രത്യേക ശ്രദ്ധ വേണം. വീട്ടിലുള്ളവരുടെ മാത്രമല്ല, സ്വന്തം കാര്യത്തിലും. എത്ര ജോലിത്തിരക്കുണ്ടെങ്കിലും കൃത്യമായി ഇടവേളകളിൽ മൂത്രമൊഴിക്കാൻ ശ്രദ്ധിക്കണം. കുട്ടികളുടെ വികൃതികൾ കാണുമ്പോൾ ദേഷ്യപ്പെടാതെ സമചിത്തതയോടെ ഇടപെടണം. അവർക്ക് ചെയ്യാവുന്ന നിരവധി വിനോദങ്ങൾ തിരഞ്ഞെടുത്ത് നൽകാം. കളറിങ്, പസിലുകൾ തുടങ്ങി ഇൻറർനെറ്റിൽ നിരവധി സെഗ്മൻറുകളുണ്ട്. അവ തിരഞ്ഞെടുത്ത് നൽകുന്നതോടെ കുട്ടികൾ അതിൽ മുഴുകി ഇരുന്നോളും. ജോലികളെല്ലാം തീർത്ത് നടത്തുന്ന പതിവുപോലെയുള്ള ഉച്ചമയക്കത്തിന് അവധി കൊടുക്കാം. അല്ലെങ്കിൽ രാത്രി ഉറക്കം കിട്ടാൻ താമസിക്കും. രാവിലെ എഴുന്നേൽക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഇതു തടസ്സമാകും.
കുടുംബത്തിലുള്ളവർക്ക് മികച്ച ആരോഗ്യം ഉറപ്പുവരുത്താനുള്ള ശ്രമങ്ങൾക്ക് ഇപ്പോൾ തുടക്കമിടാം. വെളിയിൽ നിന്ന് ഭക്ഷണം കഴിക്കാൻ കൂടുതൽ അവസരങ്ങളില്ലാത്തതിനാൽ എല്ലാവരും വീട്ടിലെ ഭക്ഷണം തന്നെയാണ് കഴിക്കുക. അതുകൊണ്ടുതന്നെ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം വീട്ടിലെ മെനുവിൽ ചേർക്കാം. വിറ്റമിൻ സി ധാരാളമടങ്ങിയ ഭക്ഷ്യവസ്തുക്കൾ കുടുംബത്തിന് കഴിക്കാൻ നൽകാം. ഒപ്പം ഗ്രീൻലീഫുകളും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
വീട്ടിലെ കാര്യങ്ങളെക്കുറിച്ച് വലിയ ആശങ്കകളോ കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച് അമിതമായ ഉത്കണ്ഠയോ ഒന്നും വേണ്ടതില്ല. ആവശ്യമില്ലാത്ത ആശങ്ക ചിലപ്പോൾ ആർത്തവ ചക്രത്തെ ബാധിച്ചാലും പേടിക്കേണ്ടതില്ല. അടുത്ത മാസങ്ങളിൽ അത് നേരെയായിക്കൊള്ളും. വീട്ടിലെ എല്ലാ അംഗങ്ങളും ഒന്നിച്ചുചേർന്ന് ചെറിയ തരത്തിലുള്ള വ്യായാമങ്ങൾ ചെയ്യുന്നതിനും സ്ത്രീകൾക്കുതന്നെ മുൻകൈയെടുക്കാം. ചെറുചിരിയോടെ എല്ലാം നേരിടുകയാണ് വേണ്ടത്. കുടുംബത്തോടൊപ്പം മുഴുവൻ സമയവും പങ്കിടാൻ കഴിയുന്ന ഇൗ കാലം സന്തോഷത്തോടെ ചെലവഴിക്കാൻ ശ്രദ്ധിച്ചാൽ ലോക്ഡൗൺ കാലം കഴിഞ്ഞാലും ആ സന്തോഷം വീട്ടിൽ നിറയുന്നത് കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
