Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതിരുവനന്തപുരം...

തിരുവനന്തപുരം വിമാനത്താവളത്തിലും വിലക്ക്​; പ്രവാസികളുടെ മൃതദേഹം അയക്കാൻ കഴിഞ്ഞില്ല

text_fields
bookmark_border
തിരുവനന്തപുരം വിമാനത്താവളത്തിലും വിലക്ക്​;  പ്രവാസികളുടെ മൃതദേഹം അയക്കാൻ കഴിഞ്ഞില്ല
cancel

അ​ജ്മാ​ൻ: വി​ദേ​ശ​ത്ത് മ​രി​ക്കു​ന്ന പ്ര​വാ​സി​ക​ളു​ടെ മൃ​ത​ദേ​ഹ​ത്തി​ന്​ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത ്താ​വ​ള​ത്തി​ലും വി​ല​ക്ക്. ഉ​ദ്യോ​ഗ​സ്​​ഥ​ർ അ​നു​മ​തി നി​ഷേ​ധി​ച്ച​തോ​ടെ ര​ണ്ട്​ മൃ​ത​ദേ​ഹ​ങ്ങ​ൾ യു.​എ. ​ഇ​യി​ൽ നി​ന്ന്​ അ​യ​ക്കാ​നാ​യി​ല്ല. തൃ​ശൂ​ർ സ്വ​ദേ​ശി ജി​തേ​ന്ദ്ര​ൻ, കൊ​ല്ലം സ്വ​ദേ​ശി ദി​ലീ​പ്കു​മാ​ർ എ​ന ്നി​വ​രു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നാ​ണ്​ അ​നു​മ​തി ല​ഭി​ക്കാ​തി​രു​ന്ന​ത്. ച​ർ​ച്ച​ക്കെ ാ​ടു​വി​ൽ വെ​ള്ളി​യാ​ഴ്​​ച മൃ​ത​ദേ​ഹം അ​യ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. നേ​ര​ത്തെ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലും അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു. എ​ന്നാ​ൽ, പി​ന്നീ​ട്​ അ​നു​മ​തി ന​ൽ​കി​യ​തോ​ടെ ബു​ധ​നാ​ഴ്​​ച നാ​ല്​ മൃ​ത​ദേ​ഹം നെ​ടു​മ്പാ​ശേ​രി​യി​ൽ എ​ത്തി​ച്ച്​ ബ​ന്ധു​ക്ക​ൾ​ക്ക്​ കൈ​മാ​റി.

നേ​ര​ത്തെ ര​ണ്ട്​ മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി​യ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ്യാ​ഴാ​ഴ്​​ച ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഡോ. ​വി​പി​ൻ വി​സ​മ്മ​തം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തു​ന്ന​തി​​െൻറ 48 മ​ണി​ക്കൂ​ർ മു​മ്പ് എം​ബാ​മി​ങ്​ അ​ട​ക്ക​മു​ള്ള രേ​ഖ​ക​ൾ വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ​ക്ക് ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന ഇ​ന്ത്യ​ൻ എ​യ​ർ ക്രാ​ഫ്റ്റ് പ​ബ്ലി​ക് ഹെ​ൽ​ത്ത് റൂ​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ്​ ത​ട​സ്സം ഉ​ന്ന​യി​ച്ച​ത്. ഈ ​ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചാ​ണെ​ങ്കി​ൽ എം​ബാ​മി​ങ്​ ക​ഴി​ഞ്ഞ മൃ​ത​ദേ​ഹം ര​ണ്ട് ദി​വ​സ​ത്തോ​ളം വി​ദേ​ശ​ത്ത് സൂ​ക്ഷി​ക്കേ​ണ്ടി വ​രും.

എ​ന്നാ​ൽ, എം​ബാ​മി​ങ്​ ക​ഴി​ഞ്ഞ മൃ​ത​ദേ​ഹം പി​ന്നീ​ട് സൂ​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പ​ല വി​ദേ​ശ​ത്തെ രാ​ജ്യ​ങ്ങ​ളി​ലും നി​ല​വി​ലി​ല്ല. എം​ബാ​മി​ങ്​ ക​ഴി​യു​ന്ന​തോ​ടെ നേ​രെ വി​മാ​ന​ത്തി​ലേ​ക്ക് കൊ​ണ്ട് പോ​കു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്. 48 മ​ണി​ക്കൂ​ർ മു​മ്പ്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ഫെ​ബ്രു​വ​രി​യി​ൽ ഡ​ൽ​ഹി ഹൈ​കോ​ട​തി ത​ള്ളി​യി​രു​ന്നു. എ​ന്നാ​ൽ, പു​തു​താ​യി ചാ​ർ​ജ് എ​ടു​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ​ല​പ്പോ​ഴും ഈ ​വി​ഷ​യ​ത്തി​ൽ ത​ട​സ്സം ഉ​ന്ന​യി​ക്കു​ന്ന​ത്. പ​ര​മാ​വ​ധി വേ​ഗ​ത്തി​ൽ അ​നു​മ​തി ന​ൽ​കാം എ​ന്ന മ​റു​പ​ടി​യാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന്​ ല​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ അ​ഷ്റ​ഫ് താ​മ​ര​ശേ​രി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ സ്വീ​ക​രി​ച്ച തി​രു​വ​ന​ന്ത​പു​ര​ത്തെ വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​രു​ടെ പെ​ട്ട​ന്നു​ള്ള തീ​രു​മാ​ന മാ​റ്റം സം​ശ​യം ജ​നി​പ്പി​ക്കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യാ​ത്രാ വി​മാ​ന​ങ്ങ​ൾ നി​ർ​ത്ത​ലാ​ക്കി​യ​തോ​ടെ കേ​ര​ള​ത്തി​ലേ​ക്കു​ള്ള മൃ​ത​ദേ​ഹ​ങ്ങ​ൾ കാ​ർ​ഗോ വി​മാ​ന​ത്തെ ആ​ശ്ര​യി​ച്ചാ​ണ് ക​യ​റ്റി അ​യ​ക്കു​ന്ന​ത്. മു​മ്പ്​ യു.​എ.​ഇ​യി​ൽ നി​ന്ന് പ​ല വി​മാ​ന​ങ്ങ​ളി​ലാ​യി മൃ​ത​ദേ​ഹം ക​യ​റ്റി​യി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ൾ ഏ​തെ​ങ്കി​ലു​മൊ​രു കാ​ർ​ഗോ വി​മാ​നം മാ​ത്ര​മാ​ണ് ആ​ശ്ര​യം. ക​ഴി​ഞ്ഞ ദി​വ​സം നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലും ഇ​തേ പ്ര​ശ്​​ന​മു​ണ്ടാ​യി​രു​ന്നു. കേ​ര​ള സ​ർ​ക്കാ​റും എ​റ​ണാ​കു​ളം ക​ല​ക്​​ട​റും ഇ​ട​പെ​ട്ടാ​ണ്​ പ്ര​ശ്​​നം പ​രി​ഹ​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story