ആരെല്ലാം നിർബന്ധമായും മാസ്ക് ധരിക്കണം?
text_fieldsദുബൈ: വിട്ടുമാറാത്ത രോഗങ്ങൾ ബാധിച്ചവരും ഫ്ലൂ ലക്ഷണങ്ങളുള്ളവരും മാത്രമേ കോവിഡ്-19 വൈ റസ് പടരാതിരിക്കാനുള്ള മുൻകരുതൽ നടപടിയായി മാസ്ക് ധരിക്കേണ്ടതുള്ളൂവെന്ന് ആഭ് യന്തര മന്ത്രാലയം വ്യക്തമാക്കി.
ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് വിട്ടുമാറാത്ത രോഗങ്ങളാൽ വലയുന്നവർക്കും സമൂഹത്തിലെ മറ്റ് വിഭാഗങ്ങളെ അപേക്ഷിച്ച് ഫ്ലൂ ലക്ഷണങ്ങളുള്ളവർക്കും മാത്രമാണ് മാസ്ക് ധരിക്കുന്നത് അത്യാവശ്യമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കോവിഡ് വൈറസ് വ്യാപനം തടയുന്നതിന് മുൻകരുതൽ, പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിെൻറ ഭാഗമായി മാസ്ക്കുകൾ ധരിക്കുന്നത് നിർബന്ധമാക്കിയത് പൊതുജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. തുടർന്ന് വിവിധ ഭാഗങ്ങളിൽ നിന്ന് സംശയമുന്നയിച്ച് ചോദ്യങ്ങളുയർന്നതോടെയാണ് മന്ത്രാലയം ഇതുസംബന്ധിച്ചുള്ള നിബന്ധനകൾ വ്യക്തമാക്കിയത്. മെഡിക്കൽ മാസ്കുകൾ ധരിക്കാതിരിക്കുകയോ സുരക്ഷിതമായ അകലം പാലിക്കാതിരിക്കുകയോ ചെയ്താൽ 1,000 ദിർഹം പിഴ ഒടുക്കേണ്ടി വരും. ശിക്ഷാനടപടികൾക്കപ്പുറം രാജ്യത്തെ പൊതുജനാരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തേണ്ടത് പൗരന്മാരുടെയും താമസക്കാരടെയും ഉത്തരവാദിത്തമാണെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.
സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവിതവും സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. വിട്ടുമാറാത്ത രോഗം അല്ലെങ്കിൽ ജലദോഷം എന്നിവയുടെ ലക്ഷണങ്ങളുള്ളവർ നിർബന്ധമായും മാസ്കുകൾ ധരിക്കേണ്ടതാണ്. പുറത്തേക്കിറങ്ങാതെ ജനങ്ങൾ വീടുകളിൽതന്നെ തുടരേണ്ടത് ഏറെ പ്രധാനമാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ആഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും സ്വീകരിക്കുന്ന മുൻകരുതൽ നടപടികളും ആളുകളെ ഭയപ്പെടുത്തുകയല്ല, മറിച്ച് പകർച്ചവ്യാധിയുടെ ഗുരുതരാവസ്ഥയെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കുകയാണെന്നും ഇതിന് കടുത്ത നടപടികൾ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
