Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ ഫ്രീ സോണിൽ വാടക...

ദുബൈ ഫ്രീ സോണിൽ വാടക അടക്കാൻ ആറ്​ മാസം സാവകാശം

text_fields
bookmark_border
ദുബൈ ഫ്രീ സോണിൽ വാടക അടക്കാൻ ആറ്​ മാസം സാവകാശം
cancel

ദു​ബൈ: ദു​ബൈ ഫ്രീ​സോ​ണി​ൽ വാ​ട​ക അ​ട​ക്കാ​ൻ ആ​റ്​ മാ​സം കൂ​ടി സ​മ​യം അ​നു​വ​ദി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ ​റി​യി​ച്ചു. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ഷി​ദ്​ ആ​ൽ മ​ക്​​തൂ​മി​​െൻറ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ ന​ട​പ​ടി. ​കോ​വി​ഡ്​ മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന സ്​​ഥാ​പ​ന​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ പ്ര​ഖ്യാ​പ​നം.

തു​ക അ​ട​ക്കാ​നു​ള്ള ത​വ​ണ​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കും. വി​വി​ധ ഇ​ന്‍ഷു​റ​ന്‍സ് തു​ക​ക​ള്‍ തി​രി​ച്ച് ന​ല്‍കും. സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും വ്യ​ക്​​തി​ക​ൾ​ക്കും ഏ​ർ​പ്പെ​ടു​ത്തി​യ പി​ഴ​ക​ൾ റ​ദ്ദാ​ക്കും. ഫ്രീ​സോ​ണി​ലെ ജീ​വ​ന​ക്കാ​ര്‍ക്കും തൊ​ഴി​ലാ​ളി​ക​ള്‍ക്കും ഈ​വ​ര്‍ഷം ക​രാ​ര്‍ കാ​ലാ​വ​ധി തീ​രു​ന്ന​തി​ന് മു​മ്പ്​ പി​ഴ​യി​ല്ലാ​തെ ജോ​ലി മാ​റാ​ന്‍ അ​വ​സ​ര​മൊ​രു​ക്കു​മെ​ന്നും ഫ്രീ​സോ​ണ്‍ കൗ​ണ്‍സി​ല്‍ ചെ​യ​ര്‍മാ​ന്‍ ശൈ​ഖ് അ​ഹ​മ്മ​ദ് ബി​ന്‍ സ​ഈ​ദ് അ​ല്‍ മ​ക്തൂം അ​റി​യി​ച്ചു. ജ​ബ​ല്‍അ​ലി ഫ്രീ​സോ​ണി​ല്‍ മാ​ത്രം 7,500 സ്ഥാ​പ​ന​ങ്ങ​ള്‍ക്ക്​ ഇ​ള​വു​ക​ൾ ആ​ശ്വാ​സ​മാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story