എന്തുകൊണ്ട് വീട്ടിലിരിക്കണം; കണക്ക് നിരത്തി ആരോഗ്യ മന്ത്രാലയം
text_fieldsദുബൈ: വീട്ടിലിരിക്കാൻ പറയുേമ്പാൾ മടികാണിക്കുന്നവർക്ക് മുന്നിൽ കണക്കുകൾ അവത രിപ്പിച്ച് യു.എ.ഇ ആരോഗ്യ-േരാഗ പ്രതിരോധ മന്ത്രാലയം. ഇതുവരെ യു.എ.ഇയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണവും വ്യാപനത്തിെൻറ വേഗവും ചൂണ്ടിക്കാണിക്കുന്ന 20 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വിഡിയോയിലൂടെയാണ് വീട്ടിലിരിക്കേണ്ടതിെൻറ ആവശ്യകത വിവരിക്കുന്നത്.
യു.എ.ഇയിൽ ആദ്യ 100 പേരിലേക്ക് കോവിഡ് എത്തിയത് 47 ദിവസംകൊണ്ടാണ്. എന്നാൽ, എട്ട് ദിവസത്തിനിടെ രണ്ടാമത്തെ 100 പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തു. മൂന്നാമത്തെ നൂറും നാലാമത്തെ നൂറും പിന്നിടാൻ വെറും രണ്ട് ദിവസം വീതമാണെടുത്തത്. അഞ്ചാമത്തെ നൂറ്, നിങ്ങളുടെ പ്രവൃത്തികളെ ആശ്രയിച്ചിരിക്കുമെന്നും വിഡിയോയിൽ ചൂണ്ടിക്കാണിക്കുന്നു. സ്റ്റേ അറ്റ് ഹോം എന്ന ഹാഷ് ടാഗിൽ മന്ത്രാലയത്തിെൻറ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
