Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവൂഹാനിൽനിന്നെത്തിച്ച...

വൂഹാനിൽനിന്നെത്തിച്ച 215 പേരും കോവിഡ് മുക്തർ

text_fields
bookmark_border
വൂഹാനിൽനിന്നെത്തിച്ച 215 പേരും കോവിഡ് മുക്തർ
cancel
camera_alt??????????????? ???????????????? ?????????????????????? ???????

അ​ബൂ​ദ​ബി: ചൈ​ന​യി​ലെ വൂ​ഹാ​ൻ സി​റ്റി​യി​ൽ​നി​ന്ന് ഈ ​മാ​സം ആ​ദ്യ​വാ​രം അ​ബൂ​ദ​ബി​യി​ലെ എ​മി​റേ​റ്റ്സ് ഹ് യൂ​മാ​നി​റ്റേ​റി​യ​ൻ സി​റ്റി​യി​ൽ എ​ത്തി​ച്ച 215 അ​റ​ബ് പൗ​ര​ന്മാ​രും കോ​വി​ഡ് മു​ക്ത​രെ​ന്ന് അ​ധി​കൃ​ത​ർ. 14 ദി​വ​സ​ത്തെ ക്വാ​റ​ൻ​റീ​ൻ കാ​ലാ​വ​ധി​യി​ൽ നാ​ല് ഘ​ട്ട​ങ്ങ​ളി​ലാ​യി ഇ​വ​രി​ൽ​നി​ന്നെ​ടു​ത്ത 860 ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന​ക​ളും നെ​ഗ​റ്റി​വ് ആ​ണെ​ന്നും അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു. യു.​എ.​ഇ പ്ര​സി​ഡ​ൻ​റ് ശൈ​ഖ് ഖ​ലീ​ഫ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്യാ​ൻ, അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ​സേ​ന ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്യാ​ൻ എ​ന്നി​വ​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം യു.​എ.​ഇ​യു​ടെ പ്ര​ത്യേ​ക അ​തി​ഥി​ക​ളാ​യാ​ണ് 215 അ​റ​ബ് പൗ​ര​ന്മാ​രെ​യും ചൈ​ന​യി​ൽ​നി​ന്ന് കു​ടി​യൊ​ഴി​പ്പി​ച്ച് പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ അ​ബൂ​ദ​ബി​യി​ൽ കൊ​ണ്ടു​വ​ന്ന​ത്.

ഇ​വ​രെ​ല്ലാ​വ​രും കൊ​റോ​ണ മു​ക്ത​രാ​ണെ​ന്ന് അ​ബൂ​ദ​ബി സ​െൻറ​ർ ഫോ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് പ​ക​ർ​ച്ച​വ്യാ​ധി പ്രോ​ഗ്രാ​മു​ക​ളു​ടെ ത​ല​വ​നും എ​മി​റേ​റ്റ്‌​സ് ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ സി​റ്റി വ​ക്താ​വു​മാ​യ ഡോ. ​ഫൈ​സ​ൽ മു​സ്ലെ അ​ൽ അ​ഹ്ബാ​ബി അ​റി​യി​ച്ചു. 14 ദി​വ​സ​ത്തെ ക്വാ​റ​ൻ​റീ​ൻ കാ​ല​യ​ള​വി​ൽ നാ​ല് ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന​ക​ൾ വീ​ത​മാ​ണ് 215 പേ​രി​ലും ന​ട​ത്തി​യ​ത്. അ​തി​ഥി​ക​ൾ​ക്ക് നാ​ല് ഘ​ട്ട​ങ്ങ​ളി​ലാ​യി 860 ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. ഇ​വ​രെ പാ​ർ​പ്പി​ച്ചി​രു​ന്ന എ​മി​റേ​റ്റ്സ് ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ സി​റ്റി​യി​ലെ മെ​ഡി​ക്ക​ൽ സ്​​റ്റാ​ഫ്, മ​റ്റു ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ​ക്കാ​യി 153 പ​രി​ശോ​ധ​ന​ക​ളും മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ത്തി​യി​രു​ന്നു. മൊ​ത്തം 1,013 ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന​ക​ളി​ൽ എ​ല്ലാം നെ​ഗ​റ്റി​വാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.

അ​റ​ബ് പൗ​ര​ന്മാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യ​തോ​ടൊ​പ്പം പു​തി​യ കൊ​റോ​ണ വൈ​റ​സി​ൽ​നി​ന്ന് അ​വ​രെ മോ​ചി​പ്പി​ക്കാ​നാ​യ​താ​യും മാ​ന​സി​ക സ​ന്തോ​ഷം ന​ൽ​കാ​നാ​യ​താ​യും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വൂ​ഹാ​ൻ സി​റ്റി​യി​ൽ നി​ന്നെ​ത്തി​യ​വ​ർ​ക്ക് മി​ക​ച്ച പ​രി​ച​ര​ണം ന​ൽ​കി​യ ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ ന​ഗ​ര​ത്തി​ലെ 16 മെ​ഡി​ക്ക​ൽ സ്​​റ്റാ​ഫു​ക​ൾ ദേ​ശീ​യ മാ​നു​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് ന​ട​ത്തി​യ​ത്. രാ​ജ്യ​വും ദേ​ശ​വും ഭാ​ഷ​യും പ​രി​ഗ​ണി​ക്കാ​തെ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സു​ര​ക്ഷ​ക്കും യു.​എ.​ഇ ന​ൽ​കു​ന്ന മൂ​ല്യ​ങ്ങ​ളു​ടെ മ​തി​പ്പ് പ്ര​ക​ട​മാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​മാ​ണ് ജീ​വ​ന​ക്കാ​ർ ന​ട​ത്തി​യ​തെ​ന്നും പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​ണു​ബാ​ധ നി​യ​ന്ത്രി​ക്കു​ന്ന​തി​നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ശി​പാ​ർ​ശ​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി വൈ​റ​സ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വും മ​റ്റ് പ്രാ​ദേ​ശി​ക ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ളും അം​ഗീ​ക​രി​ച്ച എ​ല്ലാ ക്വാ​റ​ൻ​റീ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും മി​ക​ച്ച​നി​ല​യി​ൽ നി​റ​വേ​റ്റു​ന്ന​തി​നു​ള്ള എ​ല്ലാ സൗ​ക​ര്യ​വും ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ സി​റ്റി​യി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ഹ്ബാ​ബി വെ​ളി​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story