വൈറസിനെ മാത്രമല്ല, വിലക്കയറ്റത്തെയും നിയന്ത്രിക്കും
text_fieldsദുബൈ: കോവിഡ് വ്യാപനകാലത്ത് വൈറസിനെ മാത്രമല്ല, കൊള്ളവില ഇൗടാക്കുന്നവരെയും തുരത്ത ുമെന്ന് മുന്നറിയിപ്പ് നൽകുകയാണ് ദുബൈ ഇക്കണോമി. ജനങ്ങൾ പൂർണമായും വീട്ടിലിരിക്കുന്ന കാലത്ത് അവശ്യ സാധനങ്ങൾക്ക് ഉൾപ്പെടെ നിയമപ്രകാരമല്ലാത്തവിധം വില ഇൗടാക്കിയാൽ പിടിവീഴുമെന്നാണ് മുന്നറിയിപ്പ്. അനിയന്ത്രിതമായ വില ഇൗടാക്കിയതായി ശ്രദ്ധയിൽപെട്ടാൽ ഉടൻതന്നെ ഉപഭോക്താക്കൾക്ക് പരാതിപ്പെടാനുള്ള ഹോട്ട്ലൈൻ നമ്പർ ദുബൈ ഇക്കണോമി പുറത്തിറക്കി.
600545555 എന്ന നമ്പറിൽ ഏതു സമയത്തും ഉപഭോക്താക്കൾക്ക് പരാതിപ്പെടാം. മാത്രവുമല്ല, വിലക്കയറ്റവും കരിഞ്ചന്തയും തടയുന്നതിനായി മൊബൈൽ ആപ്പും ദുബൈ ഇക്കണോമി തയാറാക്കിയിട്ടുണ്ട്. ‘ദുബൈ കൺസ്യൂമർ’ എന്ന ആപ് ഡൗൺലോഡ് ചെയ്ത് അതുവഴി പരാതിപ്പെടാമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
