വിമാന സർവിസ് നിലച്ചു; നാടണയാൻ കാത്തുനിൽക്കാതെ റസാഖ് യാത്രയായി
text_fieldsദുബൈ: ഇന്ത്യയിലേക്കുള്ള വിമാന സർവിസ് നിലച്ച മാർച്ച് 22ന് നാട്ടിലേക്ക് പുറപ്പെടേ ണ്ടിയിരുന്നതാണ് മലപ്പുറം കരയക്കാട് സ്വദേശി അബ്ദുൽ റസാഖ്. രണ്ട് പതിറ്റാണ്ട് പ ണിയെടുത്ത മണ്ണിലെ പ്രവാസജീവിതത്തിന് വിരാമമിട്ട് കുടുംബത്തോടൊപ്പം ശേഷിച്ചകാ ലം കഴിയാനായിരുന്നു പദ്ധതി. എന്നാൽ, ഉപ്പ വരുന്നതും കൊതിച്ച് കണ്ണുനട്ട് കാത്തിരുന്ന നാല് മക്കളെ തേടിയെത്തിയത് പിതാവിെൻറ മരണവാർത്ത. കോവിഡിനെ തുടർന്ന് നാട്ടിലേക്കുള്ള യാത്ര വൈകിയ മലപ്പുറം കാടാംപുഴ കരയക്കാട് തറമ്മൽ പുത്തൻപീടികക്കൽ അബ്ദുൽ റസാഖ് (51) ശനിയാഴ്ച പുലർച്ചയാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.
നാടണയാൻ പെട്ടിയും തയാറാക്കി കാത്തിരിക്കുേമ്പാഴാണ് റസാഖിനെ തേടി മരണം എത്തിയത്. വിമാന സർവിസ് ഇല്ലാത്തതിനാൽ മൃതദേഹം നാട്ടിെലത്തിക്കാനുള്ള വഴിയടഞ്ഞിരിക്കുകയാണ്. കാർഗോ വിമാനത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. അതിന് കഴിഞ്ഞില്ലെങ്കിൽ ദുബൈയിൽതന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ദുബൈ പ്രതിരോധ വകുപ്പിൽ ജീവനക്കാരനായിരുന്ന റസാഖ് മാർച്ച് രണ്ടാംപകുതിയിൽ നാട്ടിലേക്ക് മടങ്ങാനായിരുന്നു പദ്ധതി. എന്നാൽ, വിസ റദ്ദാക്കൽ നടപടികൾ വൈകിയതിനാൽ യാത്ര നീട്ടിവെച്ചു.
മാർച്ച് 20നാണ് വിസ റദ്ദാക്കിയ പേപ്പർ കിട്ടിയത്. തൊട്ടുപിന്നാലെ ഇന്ത്യയിലേക്കുള്ള വിമാന സർവിസുകളും നിർത്തിവെച്ചു. ഇതോടെ യാത്ര വൈകിയ റസാഖ് ബന്ധുവിനൊപ്പം ബർദുബൈയിലായിരുന്നു താമസം. ശനിയാഴ്ച പുലർച്ച മൂന്ന് മണിയോടെ ചുമയും ശ്വാസംമുട്ടും കലശലായ റസാഖിനെ റൂമിലുണ്ടായിരുന്നവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: റുഖിയ. മക്കൾ: സക്കീന, അമീൻ, മുഹ്താർ, ആഷിഖ. മകളുടെ ഭർത്താവ് ലത്തീഫും കുടുംബാംഗങ്ങളും സുഹൃത്തുക്കളും സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയും ചേർന്ന് മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
