Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമാളുകൾ അടഞ്ഞു,...

മാളുകൾ അടഞ്ഞു, വ്യാപാരകേന്ദ്രങ്ങൾ പൂട്ടി

text_fields
bookmark_border
മാളുകൾ അടഞ്ഞു, വ്യാപാരകേന്ദ്രങ്ങൾ പൂട്ടി
cancel
camera_alt????????????? ????????????????? ?????????????????????? ????? ?????? ???????? ???????? ????????

ദു​ബൈ: വൈ​റ​സ് വ്യാ​പ​നം ഇ​ല്ലാ​താ​ക്കാ​ൻ രാ​ജ്യം ഇ​ന്നേ​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത ക​ടു​ത്ത നി​യ​ന്ത്ര​ണ​ ങ്ങ​ളെ​ടു​ത്ത​തോ​ടെ യു.​എ.​ഇ​യി​ലെ ഷോ​പ്പി​ങ് മാ​ളു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വാ​ണി​ജ്യ-​വ്യാ​പാ​ര​കേ​ ന്ദ്ര​ങ്ങ​ളും അ​ട​ച്ചു​പൂ​ട്ടി. ഷോ​പ്പി​ങ് സ​െൻറ​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​മേ​ഴ്സ്യ​ൽ സ്ഥാ​പ​ന​ങ്ങ​ളും പ​ഴം, പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റ്, മ​ത്സ്യ, മാം​സ മാ​ർ​ക്ക​റ്റു​ക​ളും പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്ത​നം നി​ർ​ത്തി . പൊ​തു​ജ​ന​സ​മ്പ​ർ​ക്കം ഇ​ല്ലാ​താ​ക്കു​ന്ന​തി​നു​ള്ള സ​ത്വ​ര​മാ​യ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ആ​രോ ​ഗ്യ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​വും നാ​ഷ​ന​ൽ എ​മ​ർ​ജ​ൻ​സി ആ​ൻ​ഡ്​​ ക്രൈ​സി​സ്​ ആ​ൻ​ഡ്​​ ഡി​സാ​സ്​​റ്റ​ർ മാ​നേ​ജ്​​മ​െൻറ്​ അ​തോ​റി​റ്റി​യും രാ​ജ്യ​ത്ത് ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളേ​ർ​പ്പെ​ടു​ത്തി​യ​ത്.

സാ​മൂ​ഹി​ക​മാ​യി അ​ക​ലം പാ​ലി​ച്ച് വൈ​റ​സ് വ്യാ​പ​ന​ത്തെ സ​മ്പൂ​ർ​ണ​മാ​യി ചെ​റു​ക്കു​ന്ന​തി​നു​ള്ള ഇൗ ​നി​യ​ന്ത്ര​ണം ര​ണ്ടാ​ഴ്ച​ക്കാ​ലം തു​ട​രും. ഫാ​ർ​മ​സി, ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന റീ​ട്ടെ​യ്ൽ ഔ​ട്ട്​​ലെ​റ്റ്, റ​സ്​​റ്റാ​റ​ൻ​റ്, സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇൗ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, സൗ​ക​ര്യ​ത്തി​െൻറ 30 ശ​ത​മാ​നം ഉ​പ​ഭോ​ക്താ​ക്ക​ളെ മാ​ത്ര​മേ പ്ര​വേ​ശി​ക്കാ​വൂ, കു​റ​ഞ്ഞ​ത് ര​ണ്ടു മീ​റ്റ​ർ അ​ക​ലം പാ​ലി​ക്ക​ണം തു​ട​ങ്ങി​യ ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ൾ മു​ഴു​വ​ൻ സ​മ​യം പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ പാ​ലി​ക്ക​ണം. റ​സ്​​റ്റാ​റ​ൻ​റു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ങ്കി​ലും അ​വി​ടെ ഇ​രു​ന്ന് ക​ഴി​ക്കു​ന്ന​തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പാ​ർ​സ​ൽ, ഹോം​ഡെ​ലി​വ​റി സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ മാ​ത്ര​മേ ഭ​ക്ഷ​ണം ന​ൽ​കാ​വൂ എ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. ഇൗ ​കാ​ല​യ​ള​വി​ൽ എ​ല്ലാ​വ​രും പു​റ​ത്തി​റ​ങ്ങാ​തെ വീ​ടു​ക​ളി​ൽ​ത​ന്നെ ക​ഴി​യ​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ പു​റ​ത്തി​റ​ങ്ങേ​ണ്ടി​വ​ന്നാ​ൽ സ്വ​ന്തം വാ​ഹ​നം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും മ​തി​യാ​യ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ക്കു​ന്നു.

തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കും
 ഗ്രോ​സ​റി സ്​​റ്റോ​റു​ക​ൾ
 സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ
 സ​ഹ​ക​ര​ണ സൊ​സൈ​റ്റി​ക​ൾ
 ഫാ​ർ​മ​സി​ക​ൾ
 ബേ​ക്ക​റി​ക​ൾ
 കാ​ർ വ​ർ​ക്ക്ഷോ​പ്പു​ക​ൾ
 ലോ​ൺ​ട്രി​ക​ൾ
 ഇ​ല​ക്ട്രി​ക്ക​ൽ സേ​വ​ന ദാ​താ​ക്ക​ൾ
 ബാ​ങ്കു​ക​ളും എ​ക്​​സ്​​ചേ​ഞ്ച് ഹൗ​സു​ക​ളും
 ക്ലി​നി​ക്കു​ക​ൾ

അ​ട​ഞ്ഞു​കി​ട​ക്കും
 മാ​ളു​ക​ളി​ലും മാ​ർ​ക്ക​റ്റു​ക​ളി​ലും തെ​രു​വു​ക​ളി​ലു​മു​ള്ള ക​മേ​ഴ്സ്യ​ൽ ഔ​ട്ട്​​ലെ​റ്റു​ക​ൾ
 മ​ത്സ്യ, മാം​സ, പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റു​ക​ൾ (മൊ​ത്ത​വി​ത​ര​ണ​ക്കാ​ർ ഒ​ഴി​കെ)
 ശീ​ശ ക​ഫേ​ക​ൾ
 ജി​മ്മു​ക​ളും ഫി​റ്റ്ന​സ്​ സ​െൻറ​റു​ക​ളും
 തീം ​പാ​ർ​ക്കു​ക​ൾ
 അ​മ്യൂ​സ്മ​െൻറ് സ​െൻറ​റു​ക​ളും ഇ​ല​ക്ട്രോ​ണി​ക് ഗെ​യിം സ്​​േ​റ്റ​ഷ​നു​ക​ളും
 സി​നി​മ തി​യ​റ്റ​റു​ക​ൾ
 പു​രു​ഷ​ന്മാ​രു​ടെ​യും സ്ത്രീ​ക​ളു​ടെ​യും സ​ലൂ​ണു​ക​ൾ
 മ​സാ​ജ് പാ​ർ​ല​റു​ക​ളും സ്പാ​ക​ളും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story