വലിച്ചെറിയണം മാസ്കിനു പിറകിലെ ആർത്തികളെ
text_fieldsദുബൈ: ഇത് ഒരു യുദ്ധസമാന സാഹചര്യമാണ്. രാജ്യത്തെ ആഗോളപ്രശസ്തമായ കേമ്പാളങ്ങളെ ല്ലാം അടച്ചിട്ടിരിക്കുന്നു. അവശ്യസാധനങ്ങളുടെ ക്ഷാമം വരാതിരിക്കാൻ ഭരണകൂടവും വ്യ വസായിസമൂഹവുമെല്ലാം ശക്തമായ പ്രവർത്തനങ്ങൾ നടത്തിവരുകയാണ്. ഭക്ഷണം, മരുന്ന് എ ന്നിവ ലഭ്യമാക്കുവാനായി എല്ലാവിധ ശ്രമങ്ങളും രാജ്യത്തുണ്ട്. ചൈനയിൽനിന്നും മറ്റു ചില രാജ്യങ്ങളിൽ നിന്നും ചരക്കുകൾ എത്തിക്കാനാവാത്ത സാഹചര്യമാകയാൽ ചില ഉൽപന്നങ്ങളുട െ ലഭ്യതക്ക് കുറവ് വരുന്ന സമയമാണിത്.
ജീവൻ അപകടത്തിലാവുന്നതിൽനിന്ന് ഒരുപാട് മനുഷ്യരെ രക്ഷപ്പെടുത്താൻ നമുക്ക് കഴിയുന്ന സന്ദർഭമാണിത്. നമ്മൾ അൽപം സഹിക്കുകയും സഹകരിക്കുകയും ചെയ്താൽ അതിനു സാധിക്കും. നാട് വേദന അനുഭവിച്ച ഘട്ടങ്ങളിലെല്ലാം ഉള്ളതെല്ലാം സഹജീവികൾക്കായി സമർപ്പിച്ച മഹത്തായ പാരമ്പര്യമുള്ളവരാണ് നമ്മൾ പ്രവാസികൾ. എന്നാൽ, ദുഃഖകരമെന്ന് പറയേണ്ട ഒരു പ്രവണത നമുക്കിടയിൽ നടമാടുന്നു എന്ന് പറയാതെ വയ്യ.താടിക്ക് തീപിടിച്ച് ഒാടുന്നവരെ തടഞ്ഞുനിർത്തി ബീഡി കത്തിക്കാൻ ശ്രമിക്കുന്നവരെപ്പോലെ ചിലർ ഇൗ ദുരിതകാലം മുതലെടുപ്പിെൻറ നാളുകളായി ദുരുപയോഗം ചെയ്യുകയാണ്. രോഗപ്രതിരോധത്തിെൻറ ഭാഗമായി ഉപയോഗിക്കേണ്ട മാസ്കുകൾക്ക് ക്ഷാമം സൃഷ്ടിച്ച് അമിത വില ഇൗടാക്കി വിൽക്കുകയാണവർ. തന്നെപ്പോലെ തുടിക്കുന്ന കരളും ഹൃദയവുമുള്ള, നാട്ടിൽ കുഞ്ഞുങ്ങളും ഇണകളും മാതാപിതാക്കളും കാത്തിരിക്കുന്ന തങ്ങളുടെ സഹജീവികളുടെ ജീവിക്കാനുള്ള അവകാശത്തിന് വിലയിടുകയാണവർ.
50 മാസ്കുകൾ അടങ്ങിയ ബോക്സിനു 10 മുതൽ 15 ദിർഹം വരെയായിരുന്നു ഇൗ അടുത്ത കാലം വരെ വില. എന്നാൽ, ഇപ്പോൾ ഒരൊറ്റ മാസ്കിന് രണ്ടും മൂന്നും ദിർഹം വരെ ഇൗടാക്കുന്നു. N95 ശ്രേണിയിൽ ഉള്ളവക്ക് മാസ്ക് ഒന്നിന് 20 ദിർഹം വരെ വാങ്ങുന്നവരുണ്ട്. ചൈനയിൽ നിന്നുള്ള ഉൽപന്നങ്ങളുടെയും അസംസ്കൃത വസ്തുക്കളുടെയും ഇറക്കുമതിയിൽ പരിമിതികൾ ഉണ്ടെങ്കിലും ഇത്രയധികം വിലവർധിപ്പിക്കേണ്ട സാഹചര്യം നിലവിലില്ല. സ്വന്തം ജീവൻപോലും പണയംവെച്ച് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ ഇൗ മഹാമാരിയുടെ കാലത്തും രാപ്പകൽ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവർക്ക് അത്യാവശ്യമാണ് ഇൗ മാസ്കുകൾ. പ്രതിരോധശേഷി കുറവുള്ള പ്രായമായവർക്കും കുട്ടികൾക്കും അത്യാവശ്യമാണ് മാസ്കുകൾ.
മറ്റെന്തെങ്കിലും അസുഖങ്ങൾ അനുഭവിക്കുന്ന, ഒാപറേഷനുകൾ കഴിഞ്ഞ് വിശ്രമിക്കുന്ന മനുഷ്യർക്കെല്ലാം അത്യാവശ്യമാണ് മാസ്കുകൾ. എന്നാൽ, ലാഭക്കൊതിയന്മാരുടെ വിളയാട്ടം മൂലം അമിത വില നൽകി മാസ്കുകൾ വാങ്ങേണ്ട അവസ്ഥയിലാണ് ഇവരെല്ലാം. നമുക്കുവേണ്ടി മഹാത്യാഗം ചെയ്യുന്ന മനുഷ്യരെ ഒാർത്തെങ്കിലും ഇൗ കള്ളക്കച്ചവടത്തിൽനിന്ന് പിന്മാറണം. വിലകൂട്ടിവിൽക്കുന്നത് ശ്രദ്ധയിൽപെട്ടതുകൊണ്ട് പരിശോധനയും ശക്തമായ താക്കീതുമായി അധികാരികൾ രംഗത്തുണ്ട്. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും നടത്തുന്നവർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.
അപരന് ആവശ്യമായി വരുന്ന ഘട്ടത്തിൽ നമ്മുടെ സുഖങ്ങളും സന്തോഷങ്ങളും സമ്പാദ്യങ്ങളും മാറ്റിവെക്കാൻ തയാറാകുേമ്പാഴാണ് യഥാർഥ ത്യാഗം സാധ്യമാവുന്നത്. ഒട്ടേറെ വിദേശികൾക്ക് അന്നം തരുന്ന ദേശമാണ് യു.എ.ഇ. സ്വന്തം ജനങ്ങളെന്ന മട്ടിൽ നമ്മെ ചേർത്തുപിടിച്ച ഒരു നാട്. ഇവിടെ രോഗം ദുരിതം വിതക്കുന്ന കാലത്ത് ചൂഷണവും കള്ളക്കച്ചവടവും നടത്തുന്നവരേക്കാൾ നന്ദികെട്ടവർ മറ്റാരുമില്ലെന്ന് ഒാർമപ്പെടുത്തെട്ട. ഇൗ കുറിപ്പ് വായിക്കുന്ന ആരെങ്കിലുമൊരാൾ, അല്ലെങ്കിൽ അവരുടെ സുഹൃത്തുക്കൾ അമിത വില ഇൗടാക്കി മാസ്ക് വിൽപന നടത്തുണ്ടെങ്കിൽ മാനവരാശിയോടുള്ള ഉത്തരവാദിത്തമായി കരുതി അതിൽ നിന്നു പിന്മാറണം. സൃഷ്ടികളോട് മാത്രമല്ല, ഇൗ ലോകം സൃഷ്ടിച്ചു പരിപാലിക്കുന്ന പ്രപഞ്ചനാഥനോടുള്ള കടമ കൂടിയാണിതെന്ന് മറക്കാതിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
