Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവാ​ട​ക ന​ൽ​കാ​ത്ത​വ​രെ...

വാ​ട​ക ന​ൽ​കാ​ത്ത​വ​രെ കു​ടി​യൊ​ഴി​പ്പി​ക്ക​രു​തെ​ന്ന്​ നി​ർ​ദേ​ശം

text_fields
bookmark_border
വാ​ട​ക ന​ൽ​കാ​ത്ത​വ​രെ  കു​ടി​യൊ​ഴി​പ്പി​ക്ക​രു​തെ​ന്ന്​ നി​ർ​ദേ​ശം
cancel

ദു​ബൈ: വാ​ട​ക ന​ൽ​കാ​ത്ത​തി​​െൻറ പേ​രി​ലു​ള്ള കു​ടി​യൊ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വെ​ക്കാ​ൻ ദ ു​ബൈ സു​പ്രീം ലെ​ജി​േ​സ്ല​ഷ​ൻ ക​മ്മി​റ്റി നി​ർ​ദേ​ശം ന​ൽ​കി. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്ര ി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ഷി​ദ്​ ആ​ൽ മ​ക്​​തൂ​മി​​െൻറ നി​​ർ​ദേ​ശ​പ്ര​കാ​രം ദു​ബൈ സു​പ്രീം ലെ​ജി​േ​സ്ല​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​നും ദു​ബൈ ഉ​പ​ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മ​ക്​​തൂം ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ഷി​ദ് ആ​ൽ മ​ക്​​തൂ​മാ​ണ്​ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. വീ​ടു​ക​ളി​ൽ നി​ന്നും വ്യ​വ​സാ​യ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും കു​ടി​യൊ​ഴി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വെ​ക്കാ​നാ​ണ്​ നി​ർ​ദേ​ശം. മാ​ർ​ച്ച്, ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ലെ കു​ടി​യൊ​ഴി​പ്പി​ക്ക​ൽ ഉ​ത്ത​ര​വു​ക​ൾ​ക്കാ​ണ്​ നി​ർ​ദേ​ശം ബാ​ധ​ക​മാ​കു​ക.

വാ​ട​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ലെ ത​ട​വ്​ ന​ട​പ​ടി​ക​ൾ ഒ​ഴി​വാ​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി. വെ​ല്ലു​വി​ളി​ നേ​രി​ടാ​ൻ ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്ക​ണ​മെ​ന്നും അ​തി​നു​വേ​ണ്ടി​യാ​ണ്​ ഇ​ത്ത​രം ന​ട​പ​ടി​ക​ളെ​ന്നും എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ബൂ​ദ​ബി​യി​ലും ക​ഴി​ഞ്ഞ ദി​വ​സം സ​മാ​ന ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മു​ഹ​മ്മ​ദാ​ണ് ജു​ഡീ​ഷ്യ​ൽ വ​കു​പ്പി​ന് ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ബാ​ങ്ക് അ​ക്കൗ​ണ്ട് മ​ര​വി​പ്പി​ക്ക​ൽ, ത​ട​വ്, വാ​ഹ​നം, സ്വ​ത്ത് എ​ന്നി​വ പി​ടി​ച്ചെ​ടു​ക്ക​ൽ തു​ട​ങ്ങി​യ ന​ട​പ​ടി​ക​ളും ര​ണ്ടു​മാ​സ​ത്തേ​ക്ക് നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു നി​ർ​ദേ​ശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story