യു.എ.ഇയിൽ സുഖം പ്രാപിച്ചത് 41 കേസുകൾ
text_fieldsദുബൈ: യു.എ.ഇയിൽ കോവിഡ് ബാധിതർ വർധിക്കുന്നുണ്ടെങ്കിലും സുഖം പ്രാപിച്ചവരുടെ എണ്ണവും കൂടുന്നത് ആശ്വാസമാകുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ച 198 പേരിൽ 41 പേരും സുഖം പ്രാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച മൂന്നു പേർ രോഗവിമുക്തരായി. ഇന്ത്യക്കാർ ഉൾപ്പെടെ 45 പേർക്കാണ് തിങ്കളാഴ്ച പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ജനുവരി 29ന് ആദ്യ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യത്ത് ഒറ്റദിവസം ഇത്രധികം കോവിഡ് ബാധ റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമായാണ്.
കോവിഡ് ബാധ കണ്ടെത്തിയ ശേഷവും വീട്ടിനുള്ളിൽ കഴിയാതിരുന്ന ഒരു പ്രവാസിയിൽ നിന്നാണ് 17 പേർക്ക് വൈറസ് ബാധയുണ്ടായത് എന്നാണ് വിലയിരുത്തൽ. ഇന്ത്യക്കാർക്ക് പുറമെ യു.കെ, കാനഡ, പാകിസ്താൻ, ഫിലിപ്പീൻസ്, ഇറാഖ്, കുവൈത്ത്, ഇറ്റലി, പെറു, ഇത്യോപ്യ, ലബനൻ, സൊമാലിയ, സുഡാൻ, ഇൗജിപ്ത് എന്നിവിടങ്ങളിലുള്ളവർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വിഭാഗം ഒൗദ്യോഗിക വക്താവ് ഡോ. ഫരീദ അൽ ഹൊസനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
