അന്ത്യയാത്രക്കൊരുങ്ങി പ്രിയതമൻ; എന്തുചെയ്യുമെന്നറിയാതെ വീട്ടമ്മ
text_fieldsദുബൈ: പ്രിയപ്പെട്ടവെൻറ മൃതദേഹം കളമശേരിയിലെ വാടകവീട്ടിൽ അന്ത്യയാത്രക്കൊരുങ്ങുേമ്പാൾ നെഞ്ചകം തകർന്ന് വാവിട്ട് കരയുകയാണ് കളമശേരി സ്വദേശിയായ വീട്ടമ്മ. ഏജെൻറാരുക്കിയ ചതിക്കുഴിയും കൊറോണ തീർത്ത യാത്രവിലക്കും വഴിമുടക്കിയപ്പോൾ പ്രിയതമനെ ഒരുനോക്കുകാണാനാവാതെ അബൂഹയിലെ സുഹൃത്തിെൻറ വീട്ടിൽ നെഞ്ചു നീറി കഴിയുകയാണിവർ. അമ്മയെത്തുന്നതും കാത്ത് പിതാവിെൻറ മൃതദേഹത്തിനരികെ മൂന്ന് പെൺകുഞ്ഞുങ്ങളൂം കണ്ണീരൊഴുക്കി കാത്തിരിക്കുന്നു.
തിങ്കളാഴ്ച രാവിലെയാണ് അർബുദബാധിതനായ ഇവരുടെ ഭർത്താവ് മരണത്തിന് കീഴടങ്ങിയത്. ഒന്ന്, നാല്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന പെൺമക്കൾ മാത്രമാണ് നാട്ടിലുള്ളത്. രണ്ട് മാസം മുൻപാണ് സ്വപ്നങ്ങളും പ്രതീക്ഷകളുമായി ഇവർ യു.എ.ഇയിലെത്തിയത്. ഉള്ളതെല്ലാം വിറ്റുെപറുക്കി കിട്ടിയ മൂന്ന് ലക്ഷം രൂപ ആലുവയിലെ ഏജൻറിന് നൽകിയാണ് ഗൾഫിലെത്തിയത്. ആയുർവേദം പഠിച്ച ഇവർക്ക് ഒരു ലക്ഷം രൂപ ശമ്പളം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു യു.എ.ഇയിൽ എത്തിച്ചത്. ഇവിടെ എത്തിയപ്പോഴാണ് പറഞ്ഞ ശമ്പളവും ജോലിയുമില്ലെന്ന് അറിഞ്ഞത്.
ഒരു മാസത്തെ വിസക്കാണ് ഇവിടെ എത്തിയത്. വിസ കാലാവധി കഴിഞ്ഞു. ഇതിനിടെയാണ് ഭർത്താവിെൻറ മരണ വാർത്ത എത്തിയത്. ഏട്ടെൻറ സംസ്കാര ചടങ്ങുകൾ നടത്താൻേപാലും നാട്ടിൽ ആരുമില്ല. കരഞ്ഞു കലങ്ങിയ കണ്ണുമായി റോഡിലിരുന്ന ഇവരെ അബൂബക്കർ സിദ്ധീഖ് എന്നയാളാണ് സുഹൃത്തിെൻറ വീട്ടിലെത്തിച്ചത്. വിമാനം ഇല്ലാത്തതിനാൽ സംസ്കാര ചടങ്ങിൽ പോലും പെങ്കടുക്കാൻ നാട്ടിലെത്താൻ കഴിയാത്ത അവസ്ഥയാണ് നിലവിൽ. നാട്ടിലെത്തിയാലും വീട്ടാനുള്ള കടം ബാക്കിയാണ്. പെൺമക്കളെ എങ്ങിനെ പഠിപ്പിക്കുമെന്ന ആശങ്കയും പേറി അബൂഹയിൽ കഴിയുന്ന ഇവർക്ക് ഉടൻ വേണ്ടത് ഒരു ജോലിയാണ്. സഹായിക്കാൻ മനസുള്ള ആെരങ്കിലും വരുമെന്ന് കാത്തിരിക്കുകയാണ് ഇൗ വീട്ടമ്മ. (ഫോൺ: 0556753959)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
