നാട്ടിലുള്ള യു.എ.ഇ പ്രവാസികൾ രജിസ്റ്റർ ചെയ്യണം
text_fieldsദുബൈ: യു.എ.ഇയിൽ റെസിഡൻറ്സ് വിസയുള്ള പ്രവാസികൾ നാട്ടിലാണെങ്കിൽ യു.എ.ഇ വിദേശകാര്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്ന് മന്ത്രാലയം അറിയിച്ചു. അടിയന്തരഘട്ടങ്ങളിൽ പ്രവാസികളെ ബന്ധപ്പെടാനും മടക്കയാത്ര എളുപ്പമാക്കാനുമാണ് സംവിധാനമെന്ന് മന്ത്രാലയം അറിയിച്ചു. മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്സ് ആൻഡ് ഇൻറർനാഷനൽ കോഓപറേഷെൻറ www.mofaic.gov.ae എന്ന വെബ്സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.
പ്രവാസികൾ നാട്ടിലാണെങ്കിലും മറ്റു വിദേശരാജ്യത്താണെങ്കിലും ഈ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യണം. വെബ്സൈറ്റിലെ സർവീസസ് എന്ന വിഭാഗത്തിൽ വ്യക്തിഗത സേവനം (ഇൻഡിവിജുവൽ സർവിസ്) എന്ന വിഭാഗത്തിലാണ് തവജുതി െറസിഡൻറ്സ് എന്ന സേവനം ആരംഭിച്ചിരിക്കുന്നത്. ഇതിൽ ക്ലിക്ക് ചെയ്താൽ പേര്, എമിറേറ്റ്സ് ഐഡി നമ്പർ, നാട്ടിലെ മൊബൈൽ നമ്പർ, യു.എ.ഇയിലുള്ള ബന്ധുവിെൻറ നമ്പർ, രണ്ടാഴ്ചക്കിടെ സന്ദർശിച്ച രാജ്യങ്ങൾ തുടങ്ങിയ വിശദാംശങ്ങൾ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കാം. അടിയന്തര സാഹചര്യത്തിൽ പ്രവാസികളെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിന് ആദ്യമായാണ് വിദേശകാര്യ മന്ത്രാലയം ഇത്തരമൊരു സേവനം ആരംഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
