ഈ കുറിപ്പുകളിലുണ്ട്, ലോകത്തിൻെറ പ്രാർഥനകൾ
text_fieldsദുബൈ: പ്രാർഥനക്കൊപ്പം പ്രത്യാശയും പ്രതീക്ഷയും ചേർത്തുവെച്ച നൂറുകണക്കിന് കുറിപ്പ ുകൾ. എല്ലാത്തിലും ലോകത്തിന് ആശ്വാസം പകരാനുള്ള വാക്കുകൾ. അടച്ചുപൂട്ടിയ അബൂദബിയില െ സെൻറ് ആൻഡ്രൂസ് ചർച്ചിലെ ഗേറ്റിലാണ് വിശ്വാസിസമൂഹം സ്നേഹവായ്പുകളോടെ ലോകത്തിനുവേ ണ്ടി പ്രാർഥിക്കുന്നതിെൻറ ഇൗ നേർചിത്രം തെളിയുന്നത്. ദിനംപ്രതി നിരവധി പേരാണ് പൂക്കളും പ്രാർഥനകളുമായി അടഞ്ഞുകിടക്കുന്ന ആരാധനാലയം തേടിയെത്തുന്നത്.
വൈറസ് വ്യാപനത്തെ തുടർന്ന് യു.എ.ഇയിലെ ആരാധനാലയങ്ങളെല്ലാം അടച്ചുപൂട്ടിയെങ്കിലും വീടുകളിൽ നടക്കുന്ന ആരാധനകളിൽ നിന്നുയരുന്നത് കോവിഡ് തീർക്കുന്ന കെടുതികൾക്ക് അവസാനമാകണേ എന്ന ഒറ്റ പ്രാർഥന മാത്രം.
പൊതുജനസമ്പർക്കം തടയുന്നതിനും സാമൂഹികമായ അകലം ഉറപ്പുവരുത്തുന്നതിനുമായാണ് രാജ്യത്തെ മുസ്ലിം പള്ളികളും ചർച്ചുകളും ഹൈന്ദവ ദേവാലയങ്ങളും അടച്ചിടാൻ മതകാര്യ വകുപ്പ് നിർദേശം നൽകിയത്. ജുമുഅ നമസ്കാരംപോലും ഒഴിവാക്കിയാണ് മുസ്ലിം പള്ളികൾ പൂർണമായും അടച്ചിട്ടിരിക്കുന്നത്. നമസ്കാരം വീടുകളിലേക്ക് മാറിയപ്പോൾ ഓൺലൈനിൽ കുർബാന സംപ്രേഷണം ചെയ്തും സമൂഹമാധ്യമങ്ങളിൽ സന്ദേശങ്ങൾ പ്രചരിപ്പിച്ചുമാണ് ക്രിസ്ത്യൻ സമൂഹം ആരാധനകൾ പൂർത്തീകരിക്കുന്നത്.
ലോകത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന മഹാമാരിയെ ഇല്ലായ്മ ചെയ്യാനുള്ള പ്രാർഥനക്കൊപ്പം വിശ്വാസികളുടെ മനസ്സിലെ ആശങ്കകളും ആകുലതകളുമാണ് അടഞ്ഞുകിടക്കുന്ന ഗേറ്റിൽ കോർത്തുവെക്കുന്ന സന്ദേശങ്ങളിലൂടെ അവർ വ്യക്തമാക്കുന്നതെന്ന് ചർച്ചിലെ സീനിയർ ചാപ്ലൻ റവ. കാനൻ തോംപ്സൻ ചൂണ്ടിക്കാട്ടി. പലരും ലോകത്തിനുവേണ്ടിയും കുടുംബങ്ങൾക്കുവേണ്ടിയും പ്രാർഥിക്കുമ്പോൾ കോവിഡിനെതിരെ പോരാട്ടം തുടരുന്ന ആരോഗ്യപ്രവർത്തകർക്ക് ക്ഷേമം നൽകണേ എന്നാണ് ചിലർ സന്ദേശങ്ങളായി കുറിക്കുന്നത്. പല രാജ്യക്കാരായ വിശ്വാസികളാണ് ഇവിടെ സന്ദേശമെഴുതി ചേർക്കുന്നത്. എന്തുതന്നെയായാലും ലോകത്തിെൻറ ചലനം തന്നെ തടസ്സപ്പെടുത്തുന്ന വൈറസ് വ്യാപനം പൂർണമായി ഇല്ലാതാക്കണമെന്ന കണ്ഠമിടറിയുള്ള പ്രാർഥനകളാണ് ചുറ്റുമതിലിലെ ഗേറ്റിൽ കൊരുത്തിവെച്ച സന്ദേശങ്ങളിൽ കാണാനാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
