‘മഹാരോഗങ്ങൾപോലും സ്ഥിരമല്ല, പിന്നെയാണോ കോവിഡ്?’
text_fieldsദുബൈ: കോവിഡ് ആഗോളതലത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും വലിയ ആശങ്കകൾ ക്കൊന്നും അടിസ്ഥാനമില്ലെന്ന് ലിസ് ഇവൻറ്സ് സി.ഇ.ഒ ജേക്കബ് വർഗീസ്. സാമൂഹികജീവി തത്തിനുള്ള സാധ്യതകൾ അൽപം കുറയുന്നുവെങ്കിലും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെല വഴിക്കാനുള്ള സുവർണാസരം ലഭിക്കുന്നുവെന്നത് സന്തോഷം പകരുന്ന കാര്യമല്ലേ?. ആഗോള കമ്പോള പ്രവർത്തനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, യു.എ.ഇയിൽ വിപണി നിരീക്ഷണത്തിലാണ്. പ്രാഥമികമായ പ്രാധാന്യം പൊതുജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷക്കും നൽകിയിരിക്കുന്നതിനാൽ താൽക്കാലികമായി അൽപം പിന്നോട്ടാണ്. റമദാൻ മുതൽ പൂർവസ്ഥിതിയിലാകുമെന്നാണ് പ്രതീക്ഷ.
ഔട്ടിങ്ങുകൾ ഒരു പരിധിവരെ പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ വീക്കെൻഡ് ആഘോഷങ്ങൾ മുടങ്ങും. എന്നാൽ, കുടുംബത്തോടൊപ്പം വീക്കെൻഡ് ആഘോഷങ്ങൾ നടത്താനുള്ള മികച്ച അവസരമാണിത്. കമ്യൂണിറ്റി മാളുകളിൽ സന്ദർശകർക്ക് ചെറിയ നിയന്ത്രണങ്ങളുണ്ടെങ്കിലും നിരവധി റീട്ടെയിൽ ഓഫറുകളുണ്ട്. അതെല്ലാം പരമാവധി പ്രയോജനപ്പെടുത്താനാവും. കോവിഡിെൻറ പേരിൽ വലിയ ഭയവും ആശങ്കകളൊന്നും വെച്ചുപുലർത്തേണ്ടതില്ല. നമുക്ക് ചിന്തിക്കാൻ മറ്റു പലതുമുള്ളപ്പോൾ അവയെയെല്ലാം വെറുതെ വിടുന്നതാണ് നല്ലത്. വൈറസ് വ്യാപനവും പാലിക്കേണ്ട മുൻകരുതൽ നടപടികളും സംബന്ധിച്ച് സമഗ്ര വിവരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഭീതിയില്ലാതെ, ജാഗ്രതയോടെ സമീപിക്കുകയാണെങ്കിൽ വൈറസ് വ്യാപനം തടയാൻ നമുക്ക് ഓരോരുത്തർക്കും കഴിയും.
കോവിഡ് -19നെ കുറിച്ചും വ്യാപനരീതികളെകുറിച്ചും മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. വ്യക്തിശുചിത്വവും സാമൂഹിക ശുചിത്വവും ഉറപ്പുവരുത്തുകയും നിലനിർത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. സോഷ്യൽ ചാറ്റുകളിലും പൊതുയിടങ്ങളിലും സമാധാനത്തോടെയും ഔചിത്യത്തോടെയും പെരുമാറുക. നെഗറ്റിവ് ചിന്തകൾ പാടെ വെടിഞ്ഞ് എപ്പോഴും പ്രസന്നരായിരിക്കുകയെന്നതും അത്യന്ത്യാപേക്ഷിതമാണ്. ഇത്രയൊക്കെ പാലിക്കാനായാൽ കോവിഡിനെ കുടഞ്ഞെറിയാൻ നമുക്കുതന്നെ കഴിയുന്നതാണ്. കോവിഡ്-19 സ്ഥിരമായി നിലനിൽക്കുന്നതൊന്നുമല്ലെന്ന് മനസ്സിലാക്കുക.
ലോകം മുഴുവൻ കോവിഡ് ഭീതിയിൽ കഴിയുമ്പോൾ സുരക്ഷിതമായി താമസിക്കാനുള്ള സ്ഥലം എവിടെയാണെന്ന് ചോദിച്ചാൽ യു.എ.ഇ എന്നത് മാത്രമാണ് നൽകാനുള്ള ഉത്തരം. ശക്തമായ നേതൃത്വവും അതിനൊപ്പം വ്യക്തമായ കാഴ്ചപ്പാടുകളുമുള്ള ഭരണാധികാരികളാണ് യു.എ.ഇയെ നയിക്കുന്നത്. ഓരോ വ്യക്തികൾക്കും ഇൗ രാജ്യം നൽകുന്ന പരിഗണന മഹത്തരമാണ്. പൗരന്മാരായാലും താമസക്കാരായാലും പ്രവാസികളായാലും സന്ദർശകരായാലും തുല്യ പരിഗണന നൽകുന്ന സഹിഷ്ണുത മനോഭാവം യു.എ.ഇ ഭരണാധികാരികളുടെ മുഖമുദ്രയാണ്. ലോകത്തിൽ ഏറ്റവും സുരക്ഷിതമായി താമസിക്കാൻ കഴിയുന്ന ഇടം ഇവിടം തന്നെയാണെന്നും ജേക്കബ് വർഗീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
