യു.എ.ഇയിൽ ഇന്ന് ജുമുഅ ഇല്ല, പകരം ളുഹ്റ് നമസ്കാരം
text_fieldsദുബൈ: കോവിഡ് വ്യാപനം തടയുന്നതിെൻറ ഭാഗമായി യു.എ.ഇയിലെ മസ്ജിദുകളെല്ലാം അടച്ചിടാ ന് മതകാര്യ വകുപ്പ് നിര്‍ദേശിച്ച പശ്ചാത്തലത്തിൽ ഇന്ന് ജുമുഅ നമസ്കാരവും ഖുത്തു ബയും ഉണ്ടായിരിക്കില്ലെന്ന് ഇസ്ലാമിക കാര്യ - ഔഖാഫ് അധികൃതര്‍ വ്യക്തമാക്കി. പകരം, ആ സമയത്ത് വീടുകളിൽ ളുഹ്റ് നമസ്കാരം നിര്‍വഹിക്കണം. വെള്ളിയാഴ്ചയുടെ പ്രത്യേകതകളെല്ലാം നിലനില്‍ക്കുന്നതിനാല്‍ മറ്റു പ്രാർഥനകള്‍ വീട്ടിൽ തന്നെ നിർവഹിക്കുന്നത് നന്നാവും. വീട്ടിലോ മറ്റോ കൂട്ടമായി ജുമുഅ നിര്‍വഹിക്കുന്നത് നിയമപരമായും മതപരമായും കുറ്റകരമാണ്. ആ നമസ്കാരത്തിന് സാധുതയുമില്ല. മതകാര്യ വകുപ്പ് പ്രാമാണികമായാണ് ഈ അടിയന്തര ഘട്ടത്തില്‍ തീരുമാനമെടുത്തിരിക്കുന്നത്.
പള്ളികളോടനുബന്ധിച്ചുള്ള ശൗചാലയങ്ങളും കുടിവെള്ള സംവിധാനങ്ങളും തല്‍ക്കാലത്തേക്ക് ഉപയോഗിക്കരുത്. പള്ളികളുടെ ബാല്കണികളിലോ ഇടവഴികളിലോ ഒറ്റക്കായോ കൂട്ടമായോ നമസ്കരിക്കുന്നത് കുറ്റകരമാണ്. ജനാസ നമസ്കാരം പോലും ഖബര്‍സ്ഥാനിലാണ് നിര്‍വഹിക്കേണ്ടത്. അതുതന്നെ, കുടുംബക്കാരും ബന്ധുക്കളും മാത്രം. ഭരണകൂടത്തിെൻറ അറിയിപ്പുകള് അക്ഷരംപ്രതി അനുസരിക്കല്‍ ഓരോ വ്യക്തിയുടെയും ബാധ്യതയാണെന്നും അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതും അടിസ്ഥാനമില്ലാതെ ഭീതിജനകമായ വ്യാജ വാര്‍ത്തകള്‍ പങ്കുവെക്കുന്നതും ശിക്ഷാര്‍ഹമാണെന്നും ഇസ്ലാമിക കാര്യ - ഔഖാഫ് അധികൃതര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
