ദുബൈയിലെ റസ്റ്റാറൻറുകൾക്ക് നിർദേശം
text_fieldsദുബൈ: വിനോദകേന്ദ്രങ്ങൾ അടച്ചുപൂട്ടിയും ആരാധനാലയങ്ങൾക്ക് താഴിട്ടും കോവിഡ്-19 വ്യാ പനത്തിനെതിരെ സുശക്തമായ മുൻകരുതൽ സ്വീകരിക്കുന്ന ദുബൈയിൽ റസ്റ്റാറൻറുകൾക്കു ം പുതിയ നിർദേശം പുറപ്പെടുവിച്ചു. വൈറസ് അണുബാധക്കുള്ള സാധ്യത കുറക്കുന്നതിനായി റസ് റ്റാറൻറുകളിൽ രണ്ടു മീറ്റർ അകലത്തിൽ മാത്രമേ മേശകൾ നിരത്താവൂ എന്നാണ് നിർദേശിച്ചിരിക്കുന്നത്. ദുബൈ നഗരസഭ പുറത്തിറക്കിയ സർക്കുലറിലാണ് ഇൗ നിർദേശമുള്ളത്.
‘കുറഞ്ഞത് രണ്ട് മീറ്ററെങ്കിലും അകലത്തിലേ മേശകളിടാവൂ. പുതിയ നിർദേശം കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ പതിവായി പരിശോധന നടത്തും’ -ദുബൈ നഗരസഭ സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു. ഭക്ഷണം കഴിക്കുന്നതിനായി എത്തുന്നവരെ അധികസമയം കാത്തിരിക്കുന്ന പ്രവണത ഒഴിവാക്കണമെന്നും സർക്കുലറിൽ നിർദേശമുണ്ട്.
എമിറേറ്റിലെ എല്ലാ ബാറുകളും പബുകളും ലോഞ്ചുകളും മാർച്ച് അവസാനം വരെ അടച്ചിടുമെന്ന് നേരത്തേ സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, എമിറേറ്റിലെ റസ്റ്റാറൻറുകൾ തുറന്ന് പ്രവർത്തിക്കുന്നതിന് വിലക്കേർപ്പെടുത്തില്ലെന്ന് ദുബൈ ടൂറിസം വക്താവ് പ്രാദേശിക പത്രത്തോട് നടത്തിയ പ്രതികരണത്തിൽ വ്യക്തമാക്കി. റസ്റ്റാറൻറുകളിലെ പാത്രങ്ങളും ഉപകരണങ്ങളും പൂർണമായും അണുമുക്തമാക്കി മാത്രമേ ഉപയോഗിക്കാവൂ എന്നും ഇത്തരത്തിൽ അണുമുക്തമാക്കാൻ സൗകര്യമില്ലെങ്കിൽ ഡിസ്പോസിബിൾ പ്ലേറ്റുകളും ഒറ്റത്തവണ ഉപയോഗിക്കാൻ കഴിയുന്ന ഫോർക്കുകളും മാത്രമേ നൽകാവൂ എന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ബുഫേ പൂർണമായും ഒഴിവാക്കണമെന്നും ഉപയോഗശേഷം മേശകളും മറ്റും മികച്ചരീതിയിൽ വൃത്തിയാക്കി വെക്കണമെന്നും നിർദേശിച്ച അധികൃതർ, ഏതെങ്കിലും തരത്തിലുള്ള പനിയോ ലക്ഷണങ്ങളോ ഉള്ളവരെയും ഇത്തരം ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ജീവനക്കാരെയും ഒരു കാരണവശാലും റസ്റ്റാറൻറിൽ പ്രവേശിക്കാൻ അനുവദിക്കരുതെന്നും അറിയിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
