ക്വാറൈൻറൻ പേടിയും വിസ പുതുക്കലും; വിമാനത്താവളത്തിൽ തിരക്കോടു തിരക്ക്
text_fieldsദുബൈ: ഒരാഴ്ചയായി തിരക്കൊഴിഞ്ഞ യു.എ.ഇയിലെ വിമാനത്താവളങ്ങൾ മൂന്നു ദിവസമായി സജ ീവം. വിമാനങ്ങൾ ഒാരോന്നായി റദ്ദാക്കിയ വാർത്തകൾ പരക്കുന്നതിനിടെ ഞായറാഴ്ചയും തി ങ്കളാഴ്ചയും യു.എ.ഇയിൽനിന്ന് അധികമായി പറന്നുയർന്നത് പത്തോളം വിമാനങ്ങൾ. 17 മുത ൽ വിസ പുതുക്കലിന് നിയന്ത്രണങ്ങൾ വന്നതും 18 മുതൽ ഇന്ത്യയിലെത്തുന്നവർക്ക് നിർബന്ധിത ക്വാറൈൻറൻ ഏർപ്പെടുത്തിയതുമാണ് വിമാനത്താവളത്തിൽ തിരക്കേറാൻ കാരണം.
വിസ പുതുക്കാനുള്ളവരുടെ തിരക്കായിരുന്നു ഏറെയും. വിസ കാലാവധി അവസാനിച്ചവർ പുതുക്കുന്നതിനായി വിദേശ രാജ്യങ്ങളിൽ പോയി വരണമെന്ന നിബന്ധന പാലിക്കുന്നതിന് എയർലൈൻ ഒാഫിസുകളിലേക്ക് ഫോൺവിളികളുടെ പ്രവാഹമായിരുന്നു. യാത്രക്കാരുടെ തിരക്ക് വർധിച്ചതോടെ വിമാനക്കമ്പനികൾ ഒമ്പത് ൈഫ്ലറ്റുകൾ കൂടി അധികമായി ചാർട്ട് ചെയ്യുകയായിരുന്നു.
യാത്രക്കാരുടെ ആവശ്യം മുൻനിർത്തി ഒമ്പത് വിമാനങ്ങളാണ് തങ്ങൾ അധികമായി ചാർട്ട് ചെയ്തതെന്ന് സ്മാർട്ട് ട്രാവൽ എം.ഡി അഫി അഹ്മദ് പറഞ്ഞു. രണ്ടു ദിവസത്തിനുള്ളിൽ ഏകദേശം 1500 പേരെങ്കിലും ഇത്തരത്തിൽ പുറംരാജ്യങ്ങളിൽ പോയി തിരികെയെത്തി വിസ പുതുക്കിയെന്നും അദ്ദേഹം പറഞ്ഞു. കുറച്ചു ദിവസത്തേക്ക് പുതിയ വിസ അനുവദിക്കാൻ സാധ്യതയില്ലെന്ന കണക്കുകൂട്ടലും തിരക്കേറാൻ കാരണമായി. ബുധനാഴ്ച മുതൽ ഇന്ത്യയിലെത്തുന്ന എല്ലാ യാത്രക്കാരും നിർബന്ധമായും 14 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്ന നിബന്ധനയാണ് തിരക്ക് കൂടാൻ മറ്റൊരു കാരണം. ഇതോടെ 18നുശേഷം ടിക്കറ്റ് ബുക്ക് ചെയ്ത പലരും കഴിഞ്ഞ രണ്ടു ദിവസത്തിനിടെ നാട്ടിലേക്കു തിരിച്ചു. എന്നാൽ, ക്വാറൈൻറൻ പേടിച്ച് ടിക്കറ്റ് റദ്ദാക്കിയവരുമുണ്ട്. നാട്ടിലെത്തിയാൽ വീട്ടിലാണെങ്കിലും നിരീക്ഷണത്തിൽ കഴിയേണ്ട അവസ്ഥ നിലവിലുണ്ട്. കുടുംബാംഗങ്ങളുമായിേപാലും ഇടപഴകുന്നത് മൂലമുള്ള അപകടസാധ്യത മുൻനിർത്തിക്കൂടിയാണ് പലരും യാത്ര നീട്ടിയത്. ഇന്ന് വൈകുന്നേരം മുതൽ എത്തുന്ന വിമാനത്തിലുള്ളവർക്കാണ് നിർബന്ധിത നിരീക്ഷണം ഇന്ത്യ ഏർപ്പെടുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
