ഇതിലും വലിയ കടമ്പകൾ കടന്നവരല്ലേ നമ്മൾ
text_fieldsജോലിസംബന്ധമായ പ്രശ്നങ്ങൾ, സാമ്പത്തിക പ്രയാസങ്ങൾ, മക്കളെ പഠിപ്പിച്ചെടുക്കുന്ന തിെൻറ ആകുലതകൾ, ശാരീരിക വിഷമതകൾ, നാട്ടിലെ ആവശ്യങ്ങൾ... അങ്ങനെയങ്ങനെ നൂറുകണക്കി ന് വിഷയങ്ങൾകൊണ്ട് ചൂടുപിടിച്ചുനിൽക്കെയാണ് പഴഞ്ചൊല്ലിൽ പറയുന്നതുപോലെ ന മ്മുടെ തലയിലേക്ക് കോവിഡ് ഭീതി പതിക്കുന്നത്. പിന്നെ ആശങ്കകൾക്കും ആകുലതകൾക്കും അ തായി കാരണം. കോവിഡ് ഒരു ആഗോളപ്രശ്നമാണെങ്കിലും നാടും വീടും വിട്ട് വിദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്കിടയിൽ ഇതുണ്ടാക്കുന്ന ആശങ്ക ഒരൽപം കൂടുതലാണ്. സാമൂഹികജീവിതത്തിന് അവസരം കുറയുന്നതുതന്നെ ആളുകളുടെ മനഃസംഘർഷം കൂട്ടുന്ന ഘടകമാണ്. ഉറ്റവർ ആരും അടുത്തില്ലെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ കുടുംബം എന്തു ചെയ്യുമെന്നും മറ്റുമുള്ള ചിന്തകളാണ് പലരെയും മഥിക്കുന്നത്. അതിനൊപ്പം പല ഭാഗങ്ങളിൽനിന്നുവരുന്ന സന്ദേശങ്ങൾകൂടിയാകുേമ്പാൾ നെഞ്ചിടിപ്പ് ഇരട്ടിക്കുന്നു.
മറ്റേത് അസുഖത്തെയുംപോലെ കോവിഡ് രോഗത്തെയും സൂക്ഷിക്കണം എന്നല്ലാതെ അതോർത്ത് പേടിച്ച് മരിക്കുന്ന അവസ്ഥയിലേക്ക് ആരും ചെന്നെത്തരുത് എന്ന് ഒാർമിപ്പിക്കെട്ട. ഒന്നാലോചിച്ചുനോക്കൂ, വാഹനങ്ങൾ സൂക്ഷിച്ച് ഒാടിച്ചില്ലെങ്കിലും, ആരോഗ്യകരമായ മറ്റു ശീലങ്ങൾ പിൻപറ്റിയില്ലെങ്കിലും എല്ലാം സംഭവിക്കാവുന്ന ഒരു കാര്യം തന്നെയല്ലേ ജീവാപായം. റോഡിൽ സുരക്ഷാശീലങ്ങൾ പാലിക്കുന്നതുപോലെ കുറച്ച് സുരക്ഷാശീലങ്ങൾ പാലിക്കണം എന്നു മാത്രം. ഉല്ലാസകേന്ദ്രങ്ങളും തിയറ്ററുകളും പാർക്കുകളുമെല്ലാം അടച്ചിട്ടിരിക്കുന്നതിനാൽ മാനസിക ഉല്ലാസം തേടാൻ പുറമെയുള്ള മാർഗങ്ങൾ ഇല്ലെന്നുതന്നെ പറയാം. എന്നാൽ, ഒാരോ വീടുകളെയും ഉല്ലാസതീരങ്ങളാക്കാൻ ഏറ്റവും അനുയോജ്യമായ സമയമായാണ് ഇതിനെ കാണേണ്ടത്.
കുട്ടികളുമായി കൂടുതൽ ഇടപഴകാനും സംസാരിക്കാനും ഏവരും ശ്രദ്ധിക്കണം. തിരക്കു കാരണം ഒരിടത്ത് സമാധാനമായിരുന്ന് ഒരു പാട്ട് കേൾക്കാൻപോലും സമയം ലഭിക്കാത്തവരാണ് നമ്മൾ. അൽപനേരം ഇരുന്ന് പാട്ടു കേൾക്കാനും യോഗയോ മറ്റു ശ്വസനവ്യായാമങ്ങളോ ചെയ്യാനും പുസ്തകങ്ങൾ വായിക്കാനുമെല്ലാം വിനിയോഗിക്കണം സമയം. ജിംനേഷ്യങ്ങൾ അടച്ചിട്ടെങ്കിലും വീട്ടിലിരുന്ന് ചെയ്യാവുന്ന രസകരവും ഫലപ്രദവുമായ വ്യായാമങ്ങളുണ്ട്. അത് ലളിതമായി ചെയ്യാവുന്നതേയുള്ളൂ. പുറത്ത് തിരക്കുള്ള ഇടങ്ങളിൽ പോകാതിരിക്കുക എന്നത് ഏവരും പാലിക്കേണ്ട പ്രഥമ കർത്തവ്യമാണ്. പിന്നെ കൈകഴുകലും. പക്ഷേ, വൃത്തിയായോ എന്നാലോചിച്ച് അതിലും ആശങ്കപ്പെടുന്ന ഒരു പതിവുണ്ട് ചിലർക്ക്.
അതും ഒഴിവാക്കുക. ടെൻഷനുകൾ മനസ്സിൽ സൂക്ഷിക്കാതെ അടുപ്പമുള്ളവരോട് പങ്കുവെക്കണം. നിങ്ങളുടെ വീട്ടിലോ റൂമിലോ സുഹൃദ്വലയത്തിലോ ആരെങ്കിലും അതീവ മനഃസംഘർഷം അനുഭവിക്കുന്നതായി സൂചനയുണ്ടെങ്കിൽ അവരെ പറഞ്ഞു സമാധാനിപ്പിക്കണം. ആവശ്യെമന്നു കണ്ടാൽ മനഃശാസ്ത്ര വിദഗ്ധരുടെ സേവനവും തേടണം. ഒന്നോർക്കണം- ഒരു ജീവജാലത്തെയും വസ്തുവിനെയും നിസ്സാരരായി കാണരുത് എന്നതുപോലെ ഒരു ജീവജാലത്തേയും ആവശ്യത്തിലധികം ഭയക്കുകയും അരുത്. കോവിഡിെൻറ കാര്യത്തിലും അതുതന്നെ മതിയെന്നേ. ലോകയുദ്ധങ്ങൾ, മഹാമാരികൾ, പ്രിയപ്പെട്ടവരുടെ വിയോഗങ്ങൾ... അങ്ങനെ ഏതെല്ലാം അവസ്ഥകളിലൂടെയാണ് ഇൗ ഭൂമിഗോളവും ഇതിലെ ജീവജാലങ്ങളും കടന്നുപോയിരിക്കുന്നത്. ഇതല്ല, ഇതിനേക്കാൾ വലിയ കടമ്പകളും ചാടിക്കടന്നവരാണ് നമ്മൾ. ഇനിയും അതുതന്നെ സംഭവിക്കും.
ഡോ. മുഹമ്മദ് യൂസുഫ്
സ്പെഷലിസ്റ്റ് സൈക്യാട്രിസ്റ്റ്, ആസ്റ്റർ ക്ലിനിക്, അൽ മുതീന
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
