Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആർ‌.ടി‌.എ പരിശോധനയിൽ ...

ആർ‌.ടി‌.എ പരിശോധനയിൽ 146 കുറ്റകൃത്യം പിടികൂടി

text_fields
bookmark_border
ആർ‌.ടി‌.എ പരിശോധനയിൽ  146 കുറ്റകൃത്യം പിടികൂടി
cancel

ദു​ബൈ: പൊ​തു ഗ​താ​ഗ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നും സു​ര​ക്ഷി ​ത​മാ​യ ഗ​താ​ഗ​തം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​മാ​യി ദു​ബൈ റോ​ഡ്‌​സ് ആ​ൻ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് അ​തോ​റി​റ്റി (ആ​ർ‌.​ടി‌.​എ) ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 146ഓ​ളം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പി​ടി​കൂ​ടി. ജ​ബ​ൽ അ​ലി ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ, ദു​ബൈ ഇ​ൻ​വെ​സ്​​റ്റ്​​മ​െൻറ്​ പാ​ർ​ക്ക് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​ശോ​ധ​ന കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ച​ത്. അ​ന​ധി​കൃ​ത നോ​ൽ കാ​ർ​ഡു​ക​ളു​ടെ വി​ൽ​പ​ന, ലൈ​സ​ൻ​സി​ല്ലാ​തെ​യു​ള്ള വാ​ഹ​ന ഉ​പ​യോ​ഗം, ഷെ​യ​ർ ടാ​ക്സി സ​ർ​വി​സ് എ​ന്നി​വ​യാ​ണ് മു​ഖ്യ​മാ​യും ക​ണ്ടെ​ത്തി​യ​ത്.

അ​ന​ധി​കൃ​ത​മാ​യി നോ​ൽ കാ​ർ​ഡു​ക​ൾ വി​ൽ​പ​ന ന​ട​ത്തി​യ ആ​റു കേ​സു​ക​ൾ ക​ണ്ടെ​ത്തി​യ​പ്പോ​ൾ മ​തി​യാ​യ ചാ​ർ​ജ് ന​ൽ​കാ​തെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച 116 കു​റ്റ​കൃ​ത്യ​ങ്ങ​ളും പ​രി​ശോ​ധ​ന​യി​ൽ വെ​ളി​വാ​യി. അ​ന​ധി​കൃ​ത​മാ​യി ഗ​താ​ഗ​തം ന​ട​ത്തി​യ 17 കേ​സു​ക​ളും ഷെ​യ​ർ ടാ​ക്സി സ​ർ​വി​സ് ന​ട​ത്തി​യ ഏ​ഴു പേ​രെ​യും പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. അ​നു​വ​ദ​നീ​യ​മ​ല്ലാ​ത്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് പൊ​തു​ജ​ന അ​വ​ബോ​ധം വ​ള​ർ​ത്തു​ക, പൊ​തു​ഗ​താ​ഗ​ത രം​ഗ​ത്ത് നി​യ​മ​ങ്ങ​ൾ​ക്കും ച​ട്ട​ങ്ങ​ൾ​ക്കും അ​നു​സൃ​ത​മാ​യി ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള സേ​വ​ന​ങ്ങ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് പ​രി​ശോ​ധ​ന കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story