Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയാത്രക്കാര​െൻറ...

യാത്രക്കാര​െൻറ നഷ്​ട​പ്പെട്ട ബാഗ് ഒരു മണിക്കൂറിനകം തിരികെ ലഭിച്ചു

text_fields
bookmark_border
യാത്രക്കാര​െൻറ നഷ്​ട​പ്പെട്ട ബാഗ്  ഒരു മണിക്കൂറിനകം തിരികെ ലഭിച്ചു
cancel
camera_alt?????????????? ??????????? ???????? ??? ???? ?????

ദു​ബൈ: മാ​തൃ​രാ​ജ്യ​ത്തേ​ക്കു​ള്ള മ​ട​ക്ക​യാ​ത്ര​ക്കി​ടെ ന​ഷ്​​ട​മാ​യ പ​ണ​മ​ട​ങ്ങി​യ ബാ​ഗ് ഒ​രു മ​ണി​ക്ക ൂ​റി​ന​കം ഏ​ഷ്യ​ക്കാ​ര​ന് ദു​ബൈ പൊ​ലീ​സ് വീ​ണ്ടെ​ടു​ത്തു ന​ൽ​കി. പ്ര​ഫ​ഷ​ന​ലി​സം​കൊ​ണ്ട്​ ശ്ര​ദ്ധേ​യ​മാ ​യ ദു​ബൈ പൊ​ലീ​സി​െൻറ വേ​ഗ​മാ​ർ​ന്ന നീ​ക്ക​മാ​ണ് ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് യാ​ത്ര​ക്കൊ​രു​ങ്ങി​യ യാ​ത്ര​ക്കാ​ര​ന് തു​ണ​യാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് 50,000 ദി​ർ​ഹ​വും ആ​യി​രം രൂ​പ​യു​മ​ട​ങ്ങു​ന്ന ബാ​ഗ് ഉ​ട​മ​സ്ഥ​രി​ല്ലാ​ത്ത നി​ല​യി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ൽ, ബാ​ഗ് ന​ഷ്​​ട​മാ​യ​ത് സം​ബ​ന്ധി​ച്ച് പ​രാ​തി ല​ഭി​ച്ചി​രു​ന്നി​ല്ല. എ​ങ്കി​ലും ബാ​ഗ് ഏ​തെ​ങ്കി​ലു​മൊ​രു യാ​ത്ര​ക്കാ​ര​േ​ൻ​റ​താ​ണെ​ന്ന് ബോ​ധ്യ​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന്​ ദു​ബൈ പൊ​ലീ​സി​ലെ എ​യ​ർ​പോ​ർ​ട്ട് സെ​ക്യൂ​രി​റ്റി ഡ​യ​റ​ക്ട​ർ ബ്രി​ഗേ​ഡി​യ​ർ മു​ഹ​മ്മ​ദ് അ​ഹ്മ​ദ് അ​ൽ മ​സ് റൂ​യി പ​റ​ഞ്ഞു.

ബാ​ഗ് ന​ഷ്​​ട​പ്പെ​ട്ട കാ​ര്യം ശ്ര​ദ്ധ​യി​ൽ​പെ​ടാ​തി​രി​ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ തി​ര​യു​ക​യോ ചെ​യ്യു​ന്ന ആ ​യാ​ത്ര​ക്കാ​ര​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു പി​ന്നീ​ട് പൊ​ലീ​സി​െൻറ ല​ക്ഷ്യം. ഇ​തി​നാ​യി ഒ​രു ടീം ​രൂ​പ​വ​ത്​​ക​രി​ച്ച് ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ ഒ​രു മ​ണി​ക്കൂ​റി​ന​കം​ത​ന്നെ യ​ഥാ​ർ​ഥ ഉ​ട​മ​സ്ഥ​നാ​യ യാ​ത്ര​ക്കാ​ര​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വി​മാ​ന​ത്തി​ൽ ക​യ​റു​ന്ന​തി​നു​മു​മ്പ് പൊ​ലീ​സ് ഇ​യാ​ളെ തി​രി​ച്ച​റി​ഞ്ഞ് ബാ​ഗ് കൈ​മാ​റി​യ​പ്പോ​ൾ യാ​ത്ര​ക്കാ​ര​ൻ ഞെ​ട്ടി​പ്പോ​യി. ആ​ശ്ച​ര്യ​വും സ​ന്തോ​ഷ​വും പ്ര​ക​ടി​പ്പി​ച്ച് ദു​ബൈ പൊ​ലീ​സി​ന് ന​ന്ദി പ​റ​ഞ്ഞാ​ണ് യാ​ത്ര​ക്കാ​ര​ൻ വി​മാ​നം ക​യ​റി​യ​ത്. ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി അ​നു​ഭ​വ​ങ്ങ​ളാ​ണ് ദു​ബൈ പൊ​ലീ​സി​നു​ള്ള​തെ​ന്നും വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ സു​ര​ക്ഷ​ക്ക്​ ഏ​റ്റ​വും പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും അ​ൽ മ​സ്റൂ​യി ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story