കോവിഡ് തോൽക്കും, ഇൗ കരുതലിനു മുന്നിൽ
text_fieldsദുബൈ: ജോലിയും പുതിയ ജീവിതവും തേടി ഓരോ ദിവസവും നിരവധി പേരാണ് ദുബൈയിലെത്തുന്നത്. ഇങ് ങനെ ദുബൈയിൽ വിമാനമിറങ്ങിയ ആയിരങ്ങളാണ് ഇപ്പോൾ കോവിഡ് ഭീതിയിൽ ശരിക്കും കുടുങ്ങിപ ്പോയിരിക്കുന്നത്. മറ്റുള്ളവരെ സഹായിക്കാൻ പോയിട്ട് സ്വന്തം ആശങ്കയിൽനിന്ന് കരകയറാനാവാത്ത വിധം ദുരിതത്തിലേക്ക് ബന്ധുക്കളും സുഹൃത്തുക്കളും മാറിയതോടെ, ശരിക്കും നടുക്കടലിലായ അവസ്ഥയിലാണ് സന്ദർശക വിസക്കാരും തൊഴിൽ തേടിയെത്തിവരുമായ നിരവധി പേർ. കരുതിവെച്ച പണമെല്ലാം തീർന്നതോടെ പലരും പട്ടിണിയിലുമാണ്. എന്നാൽ, പണമില്ലാത്തതിെൻറ പേരിൽ റൂമുകളിൽ പട്ടിണി കിടക്കല്ലേ, എന്ന് ഇവരോട് സ്നേഹത്തോടെ പറയുകയാണ് ദേരയിലെ ത്രിവേണി റസ്റ്റാറൻറ് ഉടമസ്ഥരും ജീവനക്കാരും.
വിസ കാലാവധി കഴിഞ്ഞിട്ടും മടങ്ങാനാവാതെ ബുദ്ധിമുട്ടുന്നവർക്കും തൊഴിൽ തേടി അലഞ്ഞിട്ടും ഇപ്പോഴത്തെ സാഹചര്യത്തിൽ വഴിമുട്ടിപ്പോയവർക്കുമെല്ലാം ധൈര്യത്തോടെ ഉച്ചക്ക് ഭക്ഷണം കഴിക്കാൻ ഇവിടേക്ക് കടന്നുവരാം. രുചികരമായ ഭക്ഷണത്തിനൊപ്പം ആവോളം കരുതലും നിങ്ങളെ കാത്തിരിപ്പുണ്ടാകും. അതിജീവനത്തിനായി ലോകം അനന്തസാധ്യതകൾ തേടുമ്പോൾ തങ്ങളാലാകുംവിധം അതിജീവിക്കാനുള്ള കരുത്ത് പകരുകയാണ് ദേരയിൽ മലയാളികൾ നടത്തുന്ന ഇൗ സ്ഥാപനം. വൈറസ് വ്യാപനത്തിനു പിന്നാലെ പുറംലോകത്തേക്കുള്ള വഴികളെല്ലാം കൊട്ടിയടക്കപ്പെട്ടപ്പോൾ സ്വന്തം പാർട്ണറും കുടുംബവും അനുഭവിച്ച ദുരിതം നേരിട്ടു കണ്ടതോടെയാണ് ഇത്തരമൊരു കൈത്താങ്ങൊരുക്കണമെന്ന് ആദ്യം തോന്നിയതെന്ന് ത്രിവേണി ഹോട്ടൽ പാർട്ണർമാരിലൊരാളായ കോഴിക്കോട് കൊടുവള്ളി സ്വദേശി അജ്മൽ നിസാം പറഞ്ഞു.
ഇത്തരത്തിൽ വിശന്നു വരുന്നവർക്കെല്ലാം ഭക്ഷണം കൊടുക്കുകയാണ് ഉദ്ദേശ്യം. ഹോട്ടലിൽ വിളമ്പുന്ന വിഭവസമൃദ്ധമായ അതേ ഉൗൺ തന്നെയാണ് വരുന്നവർക്കും നൽകുക. എത്ര പേർ വന്നാലും കൊടുക്കാനുള്ള സൗകര്യങ്ങളൊരുക്കിയതായും ഹോട്ടൽ ജീവനക്കാർ പറഞ്ഞു. ആരും വിശന്നിരിക്കാൻ പാടില്ലെന്ന തീരുമാനത്തിനൊപ്പം ഇപ്പോഴത്തെ പ്രത്യേക സാഹചര്യങ്ങളുമാണ് കോവിഡ് ഭീതിക്കിടെ കുടുങ്ങിപ്പോയവർക്ക് സ്നേഹസദ്യയൊരുക്കാനുള്ള ഇവരുടെ തീരുമാനത്തിന് പിന്നിൽ. വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ ഭീതിയും ആശങ്കകളുമെല്ലാം മാറുംവരെ സ്നേഹസദ്യ വിളമ്പി, സഹജീവികളെ ചേർത്തുപിടിക്കാൻതന്നെയാണ് തീരുമാനം. പലവിധ പ്രതിബന്ധങ്ങളെ വകഞ്ഞുമാറ്റി, അതിജീവിച്ചു മുന്നേറിയ നമുക്ക് ഇൗയൊരു ചേർത്തുനിർത്തൽപോലും വലിയൊരു കൈത്താങ്ങുതന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
