വാട്സ്ആപ് വൈദ്യമല്ല, വിവേകമാണ് പരിഹാരം
text_fieldsകഴിഞ്ഞ ദിവസം ഒരു പിതാവ് ആറുവയസ്സുള്ള മകനുമായി കാണാൻ വന്നു. ആകെ പരിഭ്രാന്തനായി രുന്നു. ‘‘േഡാക്ടറേ, രണ്ടുദിവസമായി പനിയുണ്ട്, ഇപ്പോഴത്തെ പനിയൊക്കെ പിടിച്ചാൽ അഞ ്ചുദിവസംകൊണ്ട് മരിച്ചുപോകും എന്നൊക്കെ കേൾക്കുന്നതുകൊണ്ട് വേഗം ഇങ്ങോട്ട് വന് നതാണ്’’ എന്നായിരുന്നു അദ്ദേഹം പറഞ്ഞ ആദ്യ വാചകം. ആസമയം കുഞ്ഞിെൻറ മുഖത്തുകണ്ട അന്ധ ാളിപ്പ് പറഞ്ഞറിയിക്കാനാവാത്തത്ര ഭയാനകമായിരുന്നു. പരിശോധനയിൽ സർവ സാധാരണമായ ഒരു ഇൻഫെക്ഷനാണതെന്ന് വ്യക്തമായി. ഏറെ നേരം ചെലവിട്ടാണ് ആ മുഖത്ത് വീണ്ടും ഒരൽപം പുഞ്ചിരി വീണ്ടെടുക്കാനായത്. പനി രണ്ടുദിവസം കഴിഞ്ഞിട്ടും തുടരുന്നതുകണ്ട് നിസ്സാരമാക്കിക്കളയാനോ സ്വയം ചികിത്സിക്കാനോ നിൽക്കാതെ വൈദ്യപരിശോധനയും പരിചരണവും തേടി എന്നത് ആശാവഹമാണ്. പക്ഷേ, കൊച്ചുകുഞ്ഞുങ്ങളുടെ മുന്നിൽവെച്ച് ഇതുപോലുള്ള അർധ സത്യങ്ങളും കേട്ടുകേൾവികളുമെല്ലാം പറയുന്നത് ആശങ്കയുമുണ്ടാക്കുന്നു. കോവിഡ്-19, കൊറോണ എന്നീ വാക്കുകൾ ഇപ്പോൾ കുഞ്ഞുങ്ങൾക്കുപോലും സുപരിചിതമാണ്. ഇത്ര വേഗത്തിൽ പരിചിതമായ ഒരു ആരോഗ്യ പ്രശ്നം അടുത്തകാലത്ത് ഉണ്ടായിട്ടില്ലതന്നെ.
വൈറസ് ബാധ തടയുന്നതിനും രോഗപ്രതിരോധത്തിനും ലോകമൊട്ടുക്കും കൊണ്ടുപിടിച്ച ശ്രമങ്ങൾ നടന്നുവരുന്നു. ലോകം കഴിയുന്നത്ര വേഗത്തിൽ സൗഖ്യം പ്രാപിക്കുമെന്നും നമുക്ക് ആശിക്കാം. കോവിഡ് ബാധിതരുടെ എണ്ണം ലോകത്ത് അനുദിവസം വർധിച്ചുവരുന്നുണ്ട് എന്നത് സത്യമാണ്. എന്നാൽ, ഇവരിൽ ഭൂരിഭാഗം പേരും പൂർണ സൗഖ്യം പ്രാപിച്ച് സാധാരണ ജീവിതത്തിലേക്ക് തിരികെ വന്നുകൊണ്ടിരിക്കുകയാണ്. വളരെ കുറഞ്ഞ മരണശതമാനമാണുള്ളത്. പക്ഷേ, വ്യാജവും അതിശയോക്തി കലർന്നതുമായ വിവരങ്ങളാണ് പലയിടങ്ങളിലും പരക്കുന്നത്. അതും വൈറസിനേക്കാൾ വേഗത്തിൽ. ആളുകൾ എല്ലാവരും മരിച്ചുതീരുമെന്നും ലോകം അവസാനിക്കുകയാണെന്നും തുടങ്ങി എന്തെല്ലാം തരത്തിലെ സന്ദേശങ്ങൾ, ചിത്രങ്ങൾ, വിഡിയോകൾ... രക്ഷിതാക്കൾക്ക് വാട്സ്ആപ്പിലും മറ്റും ലഭിക്കുന്ന ഇത്തരം അപകടകരമായ സന്ദേശങ്ങൾ കുഞ്ഞുങ്ങളിലേക്കും സംക്രമിക്കുന്നു.
മുതിർന്നവർക്കുതന്നെ െഞട്ടൽ സൃഷ്ടിക്കുന്ന ഇത്തരം വിവരങ്ങൾ കാണുന്ന ഒരു കുഞ്ഞിെൻറ മനസ്സിൽ സൃഷ്ടിക്കുന്ന സംഘർഷം എത്ര വലുതായിരിക്കുമെന്ന് അറിയാമോ? തെൻറ പിതാവിന് ഒരു ചുമ വന്നാൽ, മാതാവിന് പനിപിടിച്ചാൽ അവരെ അടുത്ത ദിവസങ്ങളിൽ തനിക്ക് നഷ്ടപ്പെടും എന്ന ഭീതിയാണ് ഇൗ മക്കളുടെ ഉള്ളിൽ ഉടലെടുക്കുക. അതേപോലെ പനി വന്ന താനും തെൻറ സഹോദരങ്ങളും കൂട്ടുകാരുമെല്ലാം വൈകാതെ ഇൗ േലാകം വിട്ടുപോകേണ്ടി വരുമെന്ന് ഭയപ്പെടുന്നവരും നിരവധി. ഇൗ അവസ്ഥ ഏറ്റവും പെെട്ടന്ന് ചികിത്സിച്ചു മാറ്റിയാലേ ഇതുേപാലൊരു ആരോഗ്യ അടിയന്തരാവസ്ഥയെ ഫലപ്രദമായി നേരിടാൻ നമുക്ക് കഴിയുകയുള്ളൂ. ആദ്യമായി രക്ഷിതാക്കൾ ശരിയായ അറിവ് സമ്പാദിക്കുകയാണ് ഇതിനായി ചെയ്യേണ്ടത്.
വാട്സ്ആപ്പിൽ ആരെങ്കിലും ഫോർവേഡ് ചെയ്ത് നൽകുന്ന അബദ്ധങ്ങളല്ല, കേരള സർക്കാർ ആരോഗ്യ വകുപ്പ് ഉൾപ്പെടെ ശാസ്ത്രീയമായി തയാറാക്കിയ ഇതു സംബന്ധിച്ച അറിവുകളെയാണ് ഇതിനായി ആശ്രയിക്കേണ്ടത്. അത് കുഞ്ഞുങ്ങൾക്ക് പറഞ്ഞ് ബോധ്യപ്പെടുത്തിക്കൊടുക്കുക. പരിഭ്രാന്തരാക്കുകയല്ല, ബോധവത്കരിക്കുകയാണ് വേണ്ടത്. വായിലും മൂക്കിലുമെല്ലാം കൈയിടുന്ന ശീലമുള്ള കുഞ്ഞുങ്ങളെ അതിെൻറ ദൂഷ്യം പറഞ്ഞ് മനസ്സിലാക്കണം. കടുത്ത പനിയോ ചുമയോ വേദനകളോ ഉണ്ടെങ്കിൽ േഡാക്ടറെ കാണണം. പക്ഷേ, ചെന്ന പാടെ തനിക്ക് അല്ലെങ്കിൽ തെൻറ കുഞ്ഞിന് കോവിഡാണോ കുരങ്ങുപനിയാണോ എന്നൊന്നുമല്ല ചോദിക്കേണ്ടത്. കുട്ടികൾക്കോ മുതിർന്നവർക്കോ അസുഖ സാധ്യത കാണുകയും െഎസൊലേഷന് വിധേയരാവേണ്ടി വരുകയും ചെയ്യുന്ന ഘട്ടം വന്നാൽ, അത് സാമൂഹിക ഉത്തരവാദിത്തമാണെന്ന് പറഞ്ഞുമനസ്സിലാക്കണം.
കുട്ടികൾക്കിടയിൽ വൈറസ് ബാധ പടർന്നേക്കാം എന്ന സാധ്യത ഒഴിവാക്കാനായി സ്കൂളുകൾക്ക് അവധി നൽകിയിരിക്കുന്ന സമയമാണിത്. പാർക്കുകളും വിനോദകേന്ദ്രങ്ങളും മ്യൂസിയങ്ങളുമെല്ലാം പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അടച്ചിട്ടിരിക്കുന്നതിനാൽ മക്കൾക്ക് പുറത്തിറങ്ങിയുള്ള വിനോദങ്ങൾക്ക് അവസരമില്ല. അതുകൊണ്ട് അവരുടെ താൽപര്യങ്ങൾ തിരിച്ചറിഞ്ഞ് എഴുതാനും വായിക്കാനും പടം വരക്കാനും കളികളിൽ ഏർപ്പെടാനുമെല്ലാം സൗകര്യമൊരുക്കി കൊടുക്കുക. ആരോഗ്യ പ്രശ്നങ്ങളില്ലാത്ത കുട്ടികളും കുടുംബാംഗങ്ങളുമെല്ലാമായി ഇടപഴകുന്നതിൽ പ്രശ്നങ്ങളേതുമില്ല താനും. ഇത്തരമൊരു അവസ്ഥ ലോകമൊട്ടാകെ അഭിമുഖീകരിക്കുന്നത് സമീപ കാലത്ത് ഇതാദ്യമായാണ്. ഇൗ രോഗവേളയെ ഒരു പഠനവേളയായി നമ്മൾ കണ്ടേ തീരൂ. നമ്മൾ അതിജയിക്കും എന്നത് ഒരു മുദ്രാവാക്യം മാത്രമല്ല, നേടിയെടുക്കേണ്ട ഒരു ലക്ഷ്യംതന്നെയാണ്.
(സ്പെഷലിസ്റ്റ്-പീഡിയാട്രിക്സ് & നിയോനാറ്റോളജി, ആസ്റ്റർ ഹോസ്പിറ്റൽ, മൻഖൂൽ, ദുബൈ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
