Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകപ്പലിൽ കുടുങ്ങിയ...

കപ്പലിൽ കുടുങ്ങിയ മലയാളികളെ രക്ഷിക്കാൻ ശ്രമം തുടങ്ങി

text_fields
bookmark_border
കപ്പലിൽ കുടുങ്ങിയ മലയാളികളെ  രക്ഷിക്കാൻ ശ്രമം തുടങ്ങി
cancel
camera_alt?????????? ???????????? ????????? ?????????????

ഷാ​ർ​ജ: ഇ​റാ​നി​ൽ​നി​ന്ന് മ​ട​ങ്ങും​വ​ഴി ഷാ​ർ​ജ തീ​ര​ത്ത് അ​ക​പ്പെ​ട്ട മൂ​ന്നു മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​പ്പ​ൽ ജീ​വ​ന​ക്കാ​രെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റാ​ൻ ശ്ര​മം ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കോ​വി​ഡ്​ ബാ​ധ​യു​ടെ പ​ശ്​​ചാ​ത്ത​ല​ത്തി​ൽ ന​ങ്കൂ​ര​മി​ടാ​നു​ള്ള അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന്​ ആ​റു​ ദി​വ​സ​മാ​യി ക​പ്പ​ലി​ൽ തു​ട​രു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഷി​ബു, പാ​ല​ക്കാ​ട്​ സ്വ​ദേ​ശി ര​ജീ​ഷ് മാ​ണി, കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി പ്ര​കാ​ശ​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള 12 പേ​രെ​യാ​ണ്​ സു​ര​ക്ഷി​ത സ്​​ഥാ​ന​ങ്ങ​ളി​ലേ​ക്ക്​ മാ​റ്റാ​ൻ ശ്ര​മം ന​ട​ത്തു​ന്ന​ത്. ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ ഇ​ന്ത്യ​ൻ ന​യ​ത​ന്ത്ര​കാ​ര്യാ​ല​യ​വു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി​വ​രു​ക​യാ​ണെ​ന്ന് നോ​ർ​ക്ക സി.​ഇ.​ഒ ഹ​രി​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി പ​റ​ഞ്ഞു.

ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​വ​രെ ക​ര​ക്കെ​ത്തി​ക്കാ​ൻ വ​ഴി​തെ​ളി​യു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ ഉ​റ​പ്പു​ന​ൽ​കു​ന്ന​ത്. ആ​ഹാ​ര​വും വെ​ള്ള​വു​മെ​ല്ലാം തീ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​ർ അ​വ​ശ​രാ​ണ്. കോ​വി​ഡ് ബാ​ധ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ എ​ല്ലാം പൂ​ർ​ത്തി​യാ​കു​ന്ന​മു​റ​ക്ക് മാ​ത്ര​മേ ഇ​വ​രു​ടെ നാ​ട്ടി​ലേ​ക്കു​ള്ള തി​രി​ച്ചു​പോ​ക്ക് സാ​ധ്യ​മാ​കു​ക​യു​ള്ളു. ദു​ബൈ ആ​സ്ഥാ​ന​മാ​യ സി​യാ​ൻ വെ​സ​ൽ ക​മ്പ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​പ്പ​ൽ മൂ​ന്നു​മാ​സ​ത്തെ ജോ​ലി​ക്കാ​യി ഇ​റാ​നി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു. ഇ​റാ​നി​യ​ൻ ക്രൂ ​അം​ഗ​ങ്ങ​ളെ അ​വി​ടെ ഇ​റ​ക്കി​യ ശേ​ഷം ഷാ​ർ​ജ​യി​ലേ​ക്ക് തി​രി​ച്ചു​വ​രു​ന്ന​തി​നി​ടെ​യാ​ണ്​ ക​പ്പ​ലി​ന് ന​ങ്കൂ​ര​മി​ടാ​ൻ അ​നു​മ​തി നി​ഷേ​ധി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story