Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമൂന്നു മാസത്തിനിടെ...

മൂന്നു മാസത്തിനിടെ ദുബൈ കസ്​റ്റംസ് നശിപ്പിച്ചത് 48,000 വ്യാജ ഉൽപന്നങ്ങൾ

text_fields
bookmark_border
മൂന്നു മാസത്തിനിടെ ദുബൈ കസ്​റ്റംസ്  നശിപ്പിച്ചത് 48,000 വ്യാജ ഉൽപന്നങ്ങൾ
cancel
camera_alt????????????? ?????? ??????????????? ????? ????????????? ?????????????? ????????????????????

ദു​ബൈ: 2020ലെ ​ആ​ദ്യ പാ​ദ​ത്തി​ൽ പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളു​ടെ വ്യാ​ജ​വും പ​ക​ർ​പ്പെ​ടു​ത്ത​തു​മാ​യ 48,000 ഉ​ൽ​പ​ന് ന​ങ്ങ​ൾ പി​ടി​കൂ​ടി ന​ശി​പ്പി​ച്ച​താ​യി ദു​ബൈ ക​സ്​​റ്റം​സ് അ​റി​യി​ച്ചു. വി​ല കൂ​ടി​യ ബ്രാ​ൻ​ഡു​ക​ളു​ടെ പ േ​രി​ൽ നി​ർ​മി​ക്കു​ന്ന പ​ക​ർ​പ്പ്​ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​നം ത​ട​യു​ന്ന​തി​നും സു​സ്ഥി​ര വി​ക​സ​ന​ത്തി​ന് പി​ന്തു​ണ ന​ൽ​കു​ന്ന​തി​നു​മാ​യി ക​സ്​​റ്റം​സ് ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​ത്ര​യ​ധി​കം വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കാ​നാ​യ​തെ​ന്ന് ക​സ്​​റ്റം​സ് അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി. 8.6 ല​ക്ഷം ദി​ർ​ഹം വി​ല​മ​തി​ക്കു​ന്ന 42,184 ആ​പ്പി​ൾ ഉ​ൽ‌​പ​ന്ന​ങ്ങ​ളു​ടെ വ്യാ​ജ പ​തി​പ്പു​ക​ളും ആ​ഗോ​ള ബ്രാ​ൻ​ഡാ​യ മൈ​ക്കി​ൾ ഖോ​റി​െൻറ കോ​പ്പി ഉ​ൽ​പ​ന്ന​ങ്ങ​ളും ന​ശി​പ്പി​ക്ക​പ്പെ​ട്ട​വ​യി​ൽ പെ​ടും. പി​ടി​ച്ചെ​ടു​ത്ത വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ൾ പ​രി​സ്ഥി​തി​ക്ക്​ ദോ​ഷം വ​രു​ത്താ​ത്ത രീ​തി​യി​ൽ റീ​സൈ​ക്ലി​ങ് ചെ​യ്ത​താ​യും അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ബ്രാ​ൻ​ഡ് ഉ​ട​മ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും മ​റ്റു രാ​ജ്യ​ങ്ങ​ളു​മാ​യും പ​ങ്കാ​ളി​ക​ളു​മാ​യും വൈ​ദ​ഗ്ധ്യ​ങ്ങ​ളും സ​ഹ​ക​ര​ണ​വും കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​ലൂ​ടെ മി​ക​ച്ച വ്യാ​പാ​രം നി​ല​നി​ർ​ത്തു​ന്ന​തി​നു​മാ​യി ദു​ബൈ ക​സ്​​റ്റം​സ് എ​ല്ലാ​വി​ധ​ത്തി​ലും വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​ന​വും വി​ത​ര​ണ​വും ക​ർ​ശ​ന​മാ​യാ​ണ് നേ​രി​ടു​ന്ന​തെ​ന്ന് ദു​ബൈ ക​സ്​​റ്റം​സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​ഹ്​​മ​ദ് മ​ഹ​ബൂ​ബ് മു​സാ​ബി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം 190 ബ്രാ​ൻ​ഡു​ക​ളു​ടെ പേ​രി​ൽ 6,37,000 വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് പി​ടി​കൂ​ടി​യ​ത്. ബൗ​ദ്ധി​ക സ്വ​ത്ത​വ​കാ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​വ​കാ​ശ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ളെ​യും പ്ര​ത്യേ​കി​ച്ച് യു​വ​ത​ല​മു​റ​യെ​യും ബോ​ധ​വ​ത്​​ക​രി​ക്കു​ന്ന​തി​നാ​യി ദു​ബൈ ക​സ്​​റ്റം​സ് ക​ഴി​ഞ്ഞ വ​ർ​ഷം 86 ശി​ൽ​പ​ശാ​ല​ക​ളും പ്ര​ഭാ​ഷ​ണ​ങ്ങ​ളു​മാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. 46,000 ആ​ളു​ക​ളി​ലേ​ക്ക് ഇ​തി​െൻറ സ​ന്ദേ​ശ​മെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യും മ​ഹ​ബൂ​ബ് മു​സാ​ബി ചൂ​ണ്ടി​ക്കാ​ട്ടി. വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഇ​ല്ലാ​താ​ക്കാ​ൻ ദു​ബൈ ക​സ്​​റ്റം​സ് ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ യു.​എ.​ഇ​യി​ലെ അ​മേ​രി​ക്ക​ൻ എം​ബ​സി​യും പ്ര​ശം​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story