യു.എ.ഇയിൽ വിനോദ കേന്ദ്രങ്ങൾക്ക് പൂട്ട്
text_fieldsദുബൈ: കോവിഡ് പടരുന്നത് തടയാൻ കൂടുതൽ വിനോദ കേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ യു.എ.ഇയിലെ എമിറേറ്റുകൾ തീരുമാനിച്ചു. ദുബൈ, ഷാർജ, അജ്മാൻ എന്നിവിടങ്ങളിലെ വിവിധ വിനോദ കേന്ദ്രങ്ങൾ അടക്കാൻ അതത് ഭരണകൂടങ്ങൾ തീരുമാനിച്ചു. അബൂദബിയിൽ പാർക്കുകളും തിയറ്ററുകളും നേരേത്ത അടച്ചുപൂട്ടിയിരുന്നു.
തിയറ്ററുകളും പാർക്കും
സിനിമ തിയറ്ററുകൾ, പാർക്കുകൾ, മ്യൂസിയങ്ങൾ, ലൈബ്രറി, ജിംനേഷ്യം തുടങ്ങിയവ അടച്ചുപൂട്ടാൻ ദുബൈ സാമ്പത്തിക വികസന വകുപ്പ് നിർദേശം നൽകി. അടച്ചുപൂട്ടൽ ഞായറാഴ്ച മുതൽ പ്രാബല്യത്തിൽവന്നു. ഇൗ മാസം അവസാനം വരെ തുറക്കരുതെന്നാണ് നിർദേശം. വിദേശികൾ ഉൾപ്പെടെയുള്ളവർ കൂട്ടംകൂടാൻ സാധ്യതയുള്ള സ്ഥലങ്ങളെന്ന നിലയിലാണ് ഇവ പൂട്ടുന്നത്. തീം പാർക്കുകൾ, അമ്യൂസ്മെൻറ് പാർക്കുകൾ എന്നിവ അടച്ചിടും. ഇലക്ട്രോണിക്സ് ഗെയിം സെൻററുകൾ തുറക്കരുത്. മസാജ് സെൻററുകളും ഞായറാഴ്ചതന്നെ അടച്ചു. തങ്ങളുടെ പരിധിയിലെ എല്ലാ പാർക്കുകളും അടച്ചതായി ദുബൈ നഗരസഭ അറിയിച്ചു. ദുബൈ മാളിലെ അണ്ടർ വാട്ടർ സൂ, ദുബൈ അക്വേറിയം എന്നിവയും പൂട്ടും
േഗ്ലാബൽ വില്ലേജ്
ആഗോള വ്യാപാരങ്ങളുടെയും ആഘോഷത്തിെൻറയും കേന്ദ്രമായ േഗ്ലാബൽ വില്ലേജ് അടച്ചു. സീസൺ അവസാനിക്കാൻ 20 ദിവസംകൂടി ബാക്കിനിൽക്കെയാണ് ആഗോളഗ്രാമം പൂട്ടിയത്. കോവിഡിനെ തുടർന്ന് വില്ലേജിലെ സംഗീത പരിപാടികൾ രണ്ടാഴ്ച മുമ്പ് നിർത്തിവെച്ചിരുന്നു. സീസൺ ഏപ്രിൽ നാലുവരെ തുടരുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ, വിനോദ കേന്ദ്രങ്ങളെല്ലാം അടക്കാനുള്ള ദുബൈ ഭരണകൂടത്തിെൻറ തീരുമാനത്തിെൻറ അടിസ്ഥാനത്തിൽ േഗ്ലാബൽ വില്ലേജിനും തിരശ്ശീല വീഴകുകയായിരുന്നു. ഇൗ സീസൺ അവസാനിപ്പിക്കുന്നതായും 25ാം സീസണിൽ കൂടുതൽ പുതുമകളുമായി എത്തുമെന്നും അധികൃതർ ട്വീറ്റ് ചെയ്തു. അടുത്ത സീസൺ ഒക്ടോബർ 29 മുതൽ ഏപ്രിൽ നാലു വരെയാണ് നടക്കുന്നത്.
അജ്മാനിലും നിയന്ത്രണം
അജ്മാന്: വിനോദ കേന്ദ്രങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ അജ്മാന് സാമ്പത്തിക വികസന വകുപ്പ് തീരുമാനം. ഇൗ മാസം അവസാനം വരെ എമിറേറ്റിലെ സിനിമ ശാലകളും മറ്റു വിനോദ കേന്ദ്രങ്ങളും അടച്ചിടാനാണ് തീരുമാനം. ഇത് നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്താന്‍ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ ഒത്തുചേരൽ പരമാവധി ഒഴിവാക്കാനായി അജ്മാന് മ്യൂസിയം മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടാന്‍ തീരുമാനിച്ചതായി അജ്മാന് വിനോദസഞ്ചാര വികസന വകുപ്പ് അറിയിച്ചു. ജിമ്മുകൾ, ബോഡി ബിൽഡിംഗ്, മസാജ്, റിലാക്സേഷൻ സെന്ററുകൾ, കല്യാണ ഹാളുകള്‍, പാര്‍ട്ടി ഹാളുകള്‍ തുടങ്ങിയവയും അടച്ചു.
പൊതു ഗാലറികൾ
ഷാർജ: ഷാർജ ആർട്ട് ഫൗണ്ടേഷൻ എല്ലാ പൊതു ഗാലറികളും താൽകാലികമായി അടക്കുമെന്ന് ഞായറാഴ്ച പ്രഖ്യാപിച്ചു. റെയിൻ റൂം, ഷാർജ ആർട്ട് ഷോപ്പുകൾ, ആർട്ട് സെൻററുകൾ എന്നിവയുൾപ്പെടെ എല്ലാ മേഖലകളും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവർത്തിക്കില്ലെന്ന് ഫൗണ്ടേഷൻ പ്രസ്താവനയിൽ പറഞ്ഞു.
ഷാർജയിലെ വിനോദ കേന്ദ്രങ്ങൾ
ഷാർജ: വൈറസ് വ്യാപനത്തിനെതിരെ മുൻകരുതൽ നടപടികളെടുക്കുന്നതിെൻറ ഭാഗമായി ഷാർജ ഇൻവെസ്റ്റ്മെൻറ് ആൻഡ് െഡവലപ്മെൻറ് അതോറിറ്റിക്ക് (ഷുരൂക്ക്) കീഴിലെ സ്ഥാപനങ്ങൾ അടച്ചു. അൽ ഖസ്ബ, നൂർ ദ്വീപ്, അൽ മജാസ് വാട്ടർഫ്രൻറിലെ കളിസ്ഥലം, അൽ മുൻതസ പാർക്ക്, അൽ ഹഫിയ പിക്നിക് പാർക്ക്, മറയ ആർട്ട് സെൻറർ, ഖോർഫാക്കൻ ബീച്ചിലെ ഉല്ലാസ മേഖലകൾ, സൂക് അൽ ഷനാസിയയിലെ കളിസ്ഥലം തുടങ്ങിയവയാണ് താൽക്കാലികമായി അടച്ചത്. ഷാർജയുടെ ഉപനഗരമായ അൽ ബത്തായ നഗരസഭയിലെ എല്ലാ പാർക്കുകളും അടച്ചു. അറിയിപ്പുകൾ ഉണ്ടാകുന്നതുവരെ ഉദ്യാനങ്ങൾ പ്രവർത്തിക്കുകയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
