Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജീവനക്കാരെ...

ജീവനക്കാരെ ചേർത്തുപിടിച്ച്​ ദുബൈ

text_fields
bookmark_border
ജീവനക്കാരെ ചേർത്തുപിടിച്ച്​ ദുബൈ
cancel
camera_alt?????? ??????? ???? ???????????? ???? ????????? ??? ??????????

ദു​ബൈ: ​േജാ​ലി​സ​മ​യ​ത്തി​ൽ ഇ​ള​വ്​ ന​ൽ​കി​യും വീ​ട്ടി​ലി​രു​ന്ന്​ ജോ​ലി ചെ​യ്യാ​ൻ അ​വ​സ​രം ന​ൽ​കി​യും സ ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ സം​ര​ക്ഷി​ച്ച്​ ദു​ബൈ ഭ​ര​ണ​കൂ​ടം. കോ​വി​ഡി​ൽ​നി​ന്ന്​ നാ​ടി​നെ​യും ജീ​വ​ന​ക്കാ ​രെ​യും അ​വ​രു​ടെ കു​ടും​ബ​ത്തെ​യും സ​ം​ര​ക്ഷി​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ സ ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച​ത്. ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ഷി​ദ്​ ആ​ൽ മ​ക്​​തൂ​മി​​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ലാ​ണ്​ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത്. പ്ര​ത്യേ​ക​വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്ക്​ വീ​ട്ടി​ലി​രു​ന്ന്​ ജോ​ലി ചെ​യ്യാ​ൻ അ​വ​സ​ര​മൊ​രു​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​മാ​ണ്​ ഇ​തി​ൽ പ്ര​ധാ​നം. നി​ശ്ച​യ​ദാ​ർ​ഢ്യ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ജീ​വ​ന​ക്കാ​ർ, ഗ​ർ​ഭി​ണി​ക​ൾ, പ്രാ​യ​മാ​യ​വ​ർ, രോ​ഗ​മു​ള്ള​വ​ർ എ​ന്നി​വ​ർ​ക്ക്​ വീ​ട്ടി​ലി​രു​ന്ന്​ ജോ​ലി ​െച​യ്യാ​ൻ സൗ​ക​ര്യ​മൊ​രു​ക്കും. ഗ്രേ​ഡ്​ ഒ​മ്പ​ത്​ വ​രെ പ​ഠി​ക്കു​ന്ന മ​ക്ക​ളു​ള്ള അ​മ്മ​മാ​ർ​ക്ക്​ ജോ​ലി​സ​മ​യ​ത്തി​ൽ ഇ​ള​വ്​ അ​നു​വ​ദി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഇ-​ലേ​ണി​ങ്​ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നാ​ലാ​ണ്​ അ​മ്മ​മാ​ർ​ക്ക്​ ഇ​ള​വ്​ ന​ൽ​കു​ന്ന​ത്. 22 മു​ത​ൽ ഏ​പ്രി​ൽ ആ​ദ്യ​വാ​രം വ​രെ​യാ​ണ്​ ഇ-​ലേ​ണി​ങ്. ഇൗ​സ​മ​യം വീ​ടു​ക​ളാ​ണ്​ ക്ലാ​സ്​ മു​റി​ക​ളാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ര​ക്ഷി​താ​ക്ക​ളു​ടെ സാ​ന്നി​ധ്യം ഇൗ ​സ​മ​യം അ​നി​വാ​ര്യ​മാ​യ​തി​നാ​ലാ​ണ്​ അ​മ്മ​മാ​ർ​ക്ക്​ ജോ​ലി ഇ​ള​വ്​ ന​ൽ​കു​ന്ന​ത്. നേ​ര​ത്തേ ന​ഴ്​​സ​റി​യി​ൽ പ​ഠി​ക്കു​ന്ന മ​ക്ക​ളു​ള്ള അ​മ്മ​മാ​ർ​ക്ക്​ ജോ​ലി ഇ​ള​വ്​ അ​നു​വ​ദി​ച്ചി​രു​ന്നു. പു​റം രാ​ജ്യ​ങ്ങ​ളി​ൽ പോ​യി തി​രി​ച്ചെ​ത്തു​ന്ന ജീ​വ​ന​ക്കാ​ർ നി​രീ​ക്ഷ​ണ കാ​ലം ക​ഴി​യു​ന്ന​തു​ വ​രെ വീ​ട്ടി​ൽ ത​ന്നെ ത​ങ്ങ​ണം. ഇ​വ​ർ​ക്ക്​ ശ​മ്പ​ളം ല​ഭി​ക്കും. വീ​ട്ടി​ലി​രു​ന്ന്​ ജോ​ലി ചെ​യ്യാ​ൻ ക​ഴി​യു​മെ​ങ്കി​ൽ അ​തി​നു​ള്ള അ​നു​മ​തി ന​ൽ​കും. പ​ഞ്ചി​ങ്​ മെ​ഷീ​ൻ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി പ​ക​രം സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി. ‘സ്​​മാ​ർ​ട്ട്​ എം​േ​പ്ലാ​യീ’ മൊ​ബൈ​ൽ ആ​പ്പ്​ വ​ഴി ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്താം. അ​ല്ലാ​ത്ത​വ​ർ​ക്ക്​ മ​റ്റ്​ വ​ഴി​ക​ളി​ലൂ​ടെ​യും ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്താം. സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ എ​ല്ലാ പ​രി​പാ​ടി​ക​ളും ഒ​ഴി​വാ​ക്കി. ജീ​വ​ന​ക്കാ​ർ പൊ​തു​ജ​ന​ങ്ങ​ളു​മാ​യി കൂ​ടു​ത​ൽ ഇ​ട​പ​ഴ​കു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​നാ​ണി​ത്. ജീ​വ​ന​ക്കാ​ർ കൂ​ട്ടം​കൂ​ടു​ന്ന പ​രി​പാ​ടി​ക​ളൊ​ന്നും സം​ഘ​ടി​പ്പി​ക്ക​രു​ത്.

ഒാ​ഫി​സു​ക​ൾ അ​ണു​വി​മു​ക്ത​മാ​യി സൂ​ക്ഷി​ക്ക​ണം. ഇ​ക്കാ​ര്യം അ​ധി​കൃ​ത​ർ ഉ​റ​പ്പു​വ​രു​ത്ത​ണം. ഒാ​ഫി​സ്​ ഉ​പ​ക​ര​ണ​ങ്ങ​ൾ, ഫ​ർ​ണി​ച്ച​ർ, ഫ​യ​ലു​ക​ൾ, വാ​ഹ​ന​ങ്ങ​ൾ, ലി​ഫ്​​റ്റു​ക​ൾ എ​ന്നി​വ അ​ണു​വി​മു​ക്ത​മാ​ക്ക​ണം. ഉ​പ​ഭോ​ക്താ​ക്ക​ളെ ഒാ​ൺ​ലൈ​നും ആ​പ്പു​ക​ളും ഉ​പ​യോ​ഗി​ക്കാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. വ​ള​രെ അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത ജോ​ലി​ക​ൾ​ക്ക്​ ജീ​വ​ന​ക്ക​ാ​രെ വി​ദേ​ശ​ത്തേ​ക്ക്​ അ​യ​ക്ക​രു​ത്. കോ​വി​ഡ്​ ബാ​ധ വ​ലി​യ രീ​തി​യി​ൽ ബാ​ധി​ച്ച രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ പ​ര​മാ​വ​ധി അ​യ​ക്ക​രു​ത്. യോ​ഗ​ങ്ങ​ൾ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സു​ക​ളി​ലൂ​ടെ ന​ട​ത്ത​ണം. ജീ​വ​ന​ക്കാ​രു​ടെ ആ​രോ​ഗ്യ കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ അ​തീ​വ ശ്ര​ദ്ധ​ചെ​ലു​ത്തു​ന്ന​താ​യും പ​ര​മാ​വ​ധി സ​ന്തോ​ഷ​പ്ര​ദ​മാ​യ ജോ​ലി​സാ​ഹ​ച​ര്യം ഒ​രു​ക്കാ​നാ​ണ്​ സ​ർ​ക്കാ​ർ ല​ക്ഷ്യ​മെ​ന്നും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ​ജ​ന​റ​ൽ അ​ബ്​​ദു​ല്ല അ​ൽ ബ​സ്​​തി പ​റ​ഞ്ഞു. സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളെ ബാ​ധി​ക്കാ​ത്ത​വി​ധം ജോ​ലി​ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്താ​നാ​ണ്​ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ ഒാ​ഫി​സു​ക​ളി​ൽ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളെ​ടു​ത്ത​താ​യി ദു​ബൈ ഗ​വ​ൺ​മ​െൻറ്​ എ​ച്ച്.​ആ​ർ വി​ഭാ​ഗം ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ അ​ബ്​​ദു​ല്ല അ​ൽ ഫ​ലാ​സി പ​റ​ഞ്ഞു. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ​യും ആ​രോ​ഗ്യ​വ​കു​പ്പി​​െൻറ​യും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചാ​ണ്​ ജീ​വ​ന​ക്കാ​ർ​ക്കു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ത​യാ​റാ​ക്കി​യ​ത്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story