ആ വിമാനത്തിൽ പോയവർ ആരെങ്കിലുമുണ്ടോ?
text_fieldsദുബൈ: കണ്ണൂരിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചയാൾ ഇൗ മാസം അഞ്ചിന് ദുബൈയിൽനിന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്ര ചെയ്തയാളാണെന്ന് വ്യക്തമായതോടെ മറ്റു യാത്രക്കാരെ കണ്ടെത്താൻ നാട്ടിൽ ശ്രമം തുടരുകയാണ്. എസ്.ജി 54 സ്പൈസ്െജറ്റ് വിമാനത്തിൽ സഞ്ചരിച്ചയാൾക്കാണ് വൈറസ് ബാധയുണ്ടെന്ന് വ്യക്തമായിരിക്കുന്നത്.
ആ വിമാനത്തിൽ അന്ന് യാത്ര ചെയ്ത സുഹൃത്തുക്കളോ ബന്ധുക്കേളാ ഉണ്ടെങ്കിൽ അവരോട് അടുത്തുള്ള ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടാൻ നിർബന്ധിക്കണം. അന്ന് എസ്.ജി 54ൽ യാത്ര ചെയ്ത് യു.എ.ഇയിലേക്ക് തിരിച്ചുവന്നവർ ഉണ്ടെങ്കിൽ അവരും ഉടനെ വൈദ്യപരിശോധന നടത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
