Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിലും...

ദുബൈയിലും രണ്ടാഴ്ചത്തേക്ക് ശീഷ വേണ്ട

text_fields
bookmark_border
ദുബൈയിലും രണ്ടാഴ്ചത്തേക്ക് ശീഷ വേണ്ട
cancel

ദു​ബൈ: കോ​വി​ഡ് -19നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ദു​ബൈ​യി​ൽ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് ശീ​ഷ നി​രോ​ധി​ച്ചു. ശീ​ഷ ക​ഫെ, കോ​ഫീ ഷോ​പ്പു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ശീ​ഷ ഉ​പ​യോ​ഗി​ക ്കു​ന്ന​തും അ​തി​ന് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തും വി​ല​ക്കി​ക്കൊ​ണ്ട് ദു​ബൈ സ​ർ​ക്കാ​റാ​ണ് പു​തി​യ തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും പൊ​തു​ജ​നാ​രോ​ഗ്യ സു​ര​ക്ഷ​യും ക​ണ​ക്കി​ലെ​ടു​ത്ത് ര​ണ്ടാ​ഴ്ച​ത്തേ​ക്ക് ശീ​ഷ ഉ​പ​യോ​ഗി​ക്കു​ന്ന​തും സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തും ക​ർ​ശ​ന​മാ​യി നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്ന് ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി​യും ദു​ബൈ ഇ​ക്ക​ണോ​മി​ക് ​െഡ​വ​ല​പ്​​​മ​െൻറ് വി​ഭാ​ഗ​വും ഉ​ത്ത​ര​വി​ട്ട​താ​യി ദു​ബൈ മീ​ഡി​യ ഓ​ഫി​സ് ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ക​ഴി​ഞ്ഞ​ദി​വ​സം അ​ബൂ​ദ​ബി​യി​ലും ശീ​ഷ ഉ​പ​യോ​ഗ​ത്തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. കോ​വി​ഡ്​ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി അ​ബൂ​ദ​ബി​യി​ലെ എ​ല്ലാ ടൂ​റി​സം, ഹോ​ട്ട​ൽ സ്ഥാ​പ​ന​ങ്ങ​ളി​ലും ഹു​ക്ക (ശീ​ഷ) പു​ക​വ​ലി സൗ​ക​ര്യ​ങ്ങ​ൾ​ക്കാ​ണ് നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി​യ​ത്. ഹു​ക്ക​യി​ലൂ​ടെ​യു​ള്ള പു​ക​വ​ലി പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ഉ​ണ്ടാ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഹു​ക്ക ന​ൽ​കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​ബൂ​ദ​ബി സാം​സ്‌​കാ​രി​ക-​വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് ത​ല​സ്ഥാ​ന എ​മി​റേ​റ്റി​ലെ എ​ല്ലാ ടൂ​റി​സം, ഹോ​ട്ട​ൽ സ്ഥാ​പ​ന​ങ്ങ​ളോ​ടും ആ​വ​ശ്യ​പ്പെ​ട്ട​ത്. ടൂ​റി​സ്​​റ്റ്​ സ്ഥാ​പ​ന​ങ്ങ​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും വി​നോ​ദ​കേ​ന്ദ്ര​ങ്ങ​ളി​ലും ഹു​ക്ക ല​ഭ്യ​മാ​ക്കു​ന്ന​ത് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണം. മ​റ്റു​ വ​കു​പ്പു​ക​ളു​മാ​യി ഏ​കോ​പി​പ്പി​ച്ച് സാം​സ്‌​കാ​രി​ക ടൂ​റി​സം വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത ടൂ​റി​സ്​​റ്റ്​ ഹോ​ട്ട​ൽ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സ​ർ​ക്കു​ല​റി​ൽ അ​റി​യി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story