Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസഹായം ചോദിച്ച്​...

സഹായം ചോദിച്ച്​ ഒപ്പംകൂടി; പണം തട്ടിച്ച്​ മലയാളി മുങ്ങി

text_fields
bookmark_border
സഹായം ചോദിച്ച്​ ഒപ്പംകൂടി;   പണം തട്ടിച്ച്​ മലയാളി മുങ്ങി
cancel

അ​ജ്മാ​ന്‍: ജോ​ലി അ​ന്വേ​ഷി​ക്കാ​നെ​ന്ന വ്യാ​ജേ​ന മ​ല​യാ​ളി​ക​ളു​ടെ ഒ​പ്പം ചേ​ർ​ന്ന​യാ​ൾ പ​ണ​വു​മാ​യി മു ​ങ്ങി. പ​ട്ടാ​മ്പി സ്വ​ദേ​ശി എ​ന്ന്​ പ​രി​ച​യ​പ്പെ​ടു​ത്തി മ​ല​യാ​ളി​ക​ളു​ടെ താ​മ​സ​സ്​​ഥ​ല​ത്തെ​ത്തി​യ ആ ​ളാ​ണ്​ കൂ​ടെ താ​മ​സി​ക്കു​ന്ന​വ​രു​ടെ പ​ണ​വു​മാ​യി മു​ങ്ങി​യ​ത്. നാ​ട്ടി​ലാ​യി​രു​ന്ന ഇ​യാ​ള്‍ ഗ​ള്‍ഫി​ല േ​ക്ക് വ​രാ​നു​ള്ള ചെ​ല​വി​നാ​യി​ അ​ജ്മാ​നി​ല്‍ കൂ​ടെ ജോ​ലി ചെ​യ്തി​രു​ന്ന മ​ണ്ണാ​ര്‍ക്കാ​ട് അ​ല​ന​ല്ലൂ​ര്‍ സ്വ​ദേ​ശി യൂ​സു​ഫി​നോ​ട്​ 7500 ഇ​ന്ത്യ​ൻ രൂ​പ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​ജ്മാ​നി​ലെ മ​ക്കാ​നി​യി​ല്‍ ജോ​ലി​ചെ​യ്യു​ന്ന യൂ​സ​ഫ്‌ പ​ണം അ​യ​ച്ച്​ സ​ഹാ​യി​ച്ചു. ക​ഴി​ഞ്ഞ​യാ​ഴ്ച അ​ജ്മാ​നി​ല്‍ എ​ത്തി​യ ഇ​യാ​ൾ താ​മ​സി​ക്കാ​ന്‍ സ്ഥ​ല​മി​ല്ലെ​ന്നു പ​റ​ഞ്ഞ​പ്പോ​ള്‍ യൂ​സ​ഫ്‌ താ​മ​സ​സ്ഥ​ല​ത്ത് ഇ​ടം ന​ല്‍കി. അ​ബൂ​ദ​ബി​യി​ല്‍ ജോ​ലി ശ​രി​യാ​യി​ട്ടു​ണ്ടെ​ന്നും ഒ​രാ​ഴ്ച​ക്കു​ള്ളി​ല്‍ അ​ങ്ങോ​ട്ട്‌ പോ​കു​മെ​ന്നും യൂ​സ​ഫി​നെ പ​റ​ഞ്ഞ് ധ​രി​പ്പി​ച്ചി​രു​ന്നു.

ഇ​തി​നി​ട​ക്ക്‌ യൂ​സ​ഫി​ന് ജോ​ലി​ക്കി​ടെ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട് ആ​ശു​പ​ത്രി​യി​ലാ​വു​ക​യും ഡോ​ക്ട​ര്‍ വി​ശ്ര​മം നി​ര്‍ദേ​ശി​ക്കു​ക​യും ചെ​യ്​​തു. ഇ​തേ​തു​ട​ർ​ന്ന്, ശ​മ്പ​ളം കി​ട്ടി​യ തു​ക വീ​ടി​​െൻറ ലോ​ൺ അ​ട​ക്കാ​നാ​യി നാ​ട്ടി​ലേ​ക്ക്​ അ​യ​ക്കാ​ൻ ക​ഴി​യാ​തെ വ​ന്നു. ഇ​തോ​ടെ താ​ൻ പ​ണം അ​യ​ച്ചു​കൊ​ള്ളാ​മെ​ന്നു​പ​റ​ഞ്ഞ്​ 3000 ദി​ർ​ഹം ഇ​യാ​ൾ യൂ​സു​ഫി​ൽ​നി​ന്ന്​ വാ​ങ്ങി. യൂ​സു​ഫി​നൊ​പ്പം ജോ​ലി​ചെ​യ്യു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യി​ല്‍നി​ന്ന് 1000 ദി​ർ​ഹ​വും വാ​ങ്ങി. പ​ണം അ​യ​ച്ച ശേ​ഷം തി​രി​കെ വ​ന്ന ഇ​യാ​ൾ പ​ണം നാ​ളെ നാ​ട്ടി​ല്‍ കി​ട്ടു​മെ​ന്ന്​ അ​റി​യി​ച്ചു. ഇ​തി​നി​ട​യി​ല്‍ റൂ​മി​ലു​ള്ള​വ​ര്‍ ഉ​റ​ങ്ങു​ന്ന ത​ക്കം നോ​ക്കി ഇ​യാ​ള്‍ പെ​ട്ടി​യു​മെ​ടു​ത്ത് മു​ങ്ങു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന്​ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ പ​ണം ഉ​ട​ൻ കി​ട്ടു​മെ​ന്ന പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ല്‍, നാ​ട്ടി​ൽ ഇ​തു​വ​രെ പ​ണം എ​ത്തി​യി​ട്ടി​ല്ല. ഇ​പ്പോ​ള്‍ മൊ​ബൈ​ല്‍ സ്വി​ച്ച് ഓ​ഫ് ആ​ണ് കാ​ണി​ക്കു​ന്ന​തെ​ന്ന് യൂ​സു​ഫും കൂ​ടെ ജോ​ലി ചെ​യ്യു​ന്ന​വ​രും പ​റ​യു​ന്നു. തു​ട​ര്‍ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​യാ​ള്‍ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച നാ​ട്ടി​ലേ​ക്ക് ക​ട​ന്ന​താ​യാ​ണ് വി​വ​രം. വി​സി​റ്റി​ങ്ങി​ലാ​ണ് എ​ന്നു പ​റ​ഞ്ഞാ​ണ് ഇ​യാ​ള്‍ ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ങ്കി​ലും ഈ ​വ​ര്‍ഷം ആ​റാം മാ​സ​ത്തി​ല്‍ തീ​രു​ന്ന ഇ​യാ​ളു​ടെ തി​രി​ച്ച​റി​യ​ല്‍ രേ​ഖ റൂ​മി​ല്‍നി​ന്ന് ക​ണ്ടു​കി​ട്ടി. നാ​ട്ടി​ലെ ഇ​യാ​ളു​ടെ വീ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ ആ​ള്‍ സ്ഥ​ല​ത്ത് എ​ത്തി​യി​ട്ടി​ല്ല എ​ന്ന അ​റി​വാ​ണ് ല​ഭി​ക്കു​ന്ന​ത്. ജോ​ലി​ക്കാ​ര്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​യാ​ള്‍ മ​റ്റു പ​ല​രി​ല്‍നി​ന്നും പ​ണം പ​റ്റി​ച്ച​താ​യി അ​റി​യാ​ന്‍ ക​ഴി​യു​ന്നു​ണ്ട്. ചെ​റി​യ വ​രു​മാ​ന​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ നീ​ക്കി​യി​രി​പ്പ് ത​ട്ടി​യെ​ടു​ത്ത് മു​ങ്ങി​യ​വ​നെ ക​ണ്ടെ​ത്താ​നു​ള്ള പ്ര​യ​ത്ന​ത്തി​ലാ​ണ് അ​ജ്മാ​നി​ലെ ഹോ​ട്ട​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story