ഓൺലൈൻ പഠനത്തിന് പിന്തുണയുമായി ഇത്തിസാലാത്ത്
text_fieldsദുബൈ: യു.എ.ഇ സർക്കാർ സ്കൂളുകളിൽ നടപ്പാക്കുന്ന ഒാൺലൈൻ വിദ്യാഭ്യാസത്തിന് പിന്തുണ യുമായി യു.എ.ഇയിലെ പ്രമുഖ ടെലികമ്യൂണിക്കേഷൻ സ്ഥാപനമായ ഇത്തിസാലാത്ത്. സ്കൂളുക ളുടെയും വിദ്യാഭ്യാസ ബോർഡുകളുടെയും വെബ്സൈറ്റുകൾ സന്ദർശിക്കുന്നതിനും പഠന സാമഗ്രികൾ ഡൗൺലോഡ് ചെയ്യുന്നതിനും നിരക്ക് ഇൗടാക്കില്ലെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. 22 മുതൽ തുടങ്ങുന്ന ഇ-ലേണിങ്ങിലാണ് ഇത്തിസാലാത്ത് സൗജന്യ സേവനം ഒരുക്കുന്നത്. അധ്യാപകർക്കും രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും സേവനം പ്രയോജനപ്പെടുത്താം.
വിദ്യാർഥികളുടെ പഠനം മുടക്കം കൂടാതെ തുടരേണ്ടത് തങ്ങളുടെ കൂടി ഉത്തരവാദിത്തമാണെന്ന് കമ്പനി അധികൃതർ അറിയിച്ചു. ഇത്തിസാലാത്തിെൻറ സേവനത്തെ വിദ്യാഭ്യാസ വകുപ്പ് അഭിനന്ദിച്ചു. കഴിഞ്ഞ ദിവസം ഇ-ലേണിങ്ങിന് പിന്തുണയുമായി ടെലികമ്യൂണിക്കേഷൻ സ്ഥാപനമായ ‘ഡു’ രംഗത്ത് വന്നിരുന്നു. വിദ്യാർഥികൾക്ക് പഠനത്തിനാവശ്യമായ ബ്രൗസിങും ഡൗൺലോഡിങ്ങും സൗജന്യമായി നൽകുമെന്നായിരുന്നു ഡുവിെൻറ പ്രഖ്യാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
