എന്താണ് റിവർ ബ്ലൈൻഡ്നെസ്ൻഡ്നെസ്
text_fieldsവിവിധ നേത്രരോഗങ്ങൾ മൂലവും പ്രായാധിക്യം മൂലവും കാഴ്ച മങ്ങുന്നവർ നിരവധിയുണ്ടെ ങ്കിലും നമ്മുടെ നാട്ടിൽ അത്ര കേട്ടുപരിചയമില്ലാത്ത ഒരു അസുഖമാണ് റിവർ ബ്ലൈൻഡ്നെ സ് അഥവാ നദി അന്ധത. ഒാേങ്കാസെർക്കൈസിസ് എന്നാണ് അസുഖത്തിന് ശാസ്ത്രപുസ്തകങ്ങളിലെ പേര്. ഒാേങ്കാസെർക്കൈസിസ് എന്നറിയപ്പെടുന്ന റിവർ ബ്ലൈൻഡ്നെസ് വിരശല്യംമൂലം ഉണ്ടാവുന്ന അന്ധതയാണ്. ഇതു പരത്തുന്നത് ജീനസ് സിമുലിയം എന്ന കറുത്ത ഇൗച്ചകളാണ്. രോഗബാധയുള്ള ഇൗച്ച ഒരാളുടെ ദേഹത്തു വന്നിരുന്ന് കടിക്കുേമ്പാൾ അത് പരാന്നഭോജിപ്പുഴുവിെൻറ ലാർവകളെ (ഓൺകോസെർക്കാ വോൾവളസ്) നിക്ഷേപിക്കുന്നു.
തൊലിയുടെ അടിയിൽ ലാർവകൾ വളർച്ച പ്രാപിച്ച് 60 സെൻറിമീറ്റർ വരെ നീളമുള്ള വിരകളായി വലുതാവുന്നു. പെൺവിരകൾ ഓരോന്നും ലക്ഷക്കണക്കിന് മൈക്രോഫൈലേറിയ എന്ന ചെറുവിരകളെ ഉൽപാദിപ്പിക്കും. ഇവയുടെ ആധിക്യം കാരണം തൊലിക്ക് കട്ടികൂടി അതു ചെതുമ്പൽപോലെയാകും. നിറംമാറ്റം സംഭവിക്കും. ചൊറിച്ചിൽ കഠിനമാവും. വിരകൾ കണ്ണുകളിലേക്ക് കടക്കുന്നതോടെ കാലക്രമേണ കാഴ്ച കുറയുകയും രോഗി പൂർണമായി അന്ധരായിത്തീരുകയും ചെയ്യും. സഹാറൻ ആഫ്രിക്കൻ മേഖലയിലാണ് ഏറ്റവുമധികം പേർക്ക് ഇൗ കാഴ്ചപ്രശ്നം ഉണ്ടായത്. യമൻ, മധ്യ-ദക്ഷിണ അമേരിക്ക തുടങ്ങിയ മേഖലകളിലും അസുഖം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
