രണ്ടു ദിർഹം നൽകൂ, രണ്ടു കണ്ണുകൾക്ക് വെളിച്ചമേകൂ
text_fieldsദുബൈ: അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഉപ സർവസൈന്യാധിപനുമായ ശൈഖ് മുഹമ്മ ദ് ബിൻ സായിദ് ആൽ നഹ്യാെൻറ രക്ഷാകർതൃത്വത്തിൽ നടത്തിവരുന്ന ആഗോള മാനുഷിക മുന്ന േറ്റമായ റീച്ച് കാമ്പയിെൻറ പ്രാരംഭ പങ്കാളിയായി ലുലു ഗ്രൂപ്. ലോകമെമ്പാടും 200 ദശലക്ഷത്തിലേറെ ആളുകളെ ദുരിതപ്പെടുത്തുന്ന റിവർ ബ്ലൈൻഡ്നസ് (നദി അന്ധത) നേത്രരോഗം ഇല്ലാതെയാക്കാനുള്ള കാമ്പയിനാണ് റീച്ച്. അബൂദബി മുഷ്റിഫ് മാളിെല ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന പങ്കാളിത്ത ഉടമ്പടി ഒപ്പുവെക്കൽ ചടങ്ങിൽ എമിറേറ്റ്സ് റെഡ് െക്രസൻറ് ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ് അതീഖ് അൽ ഫലാഹി, റീച്ച് കാമ്പയിൻ ഡയറക്ടർ നാസർ അൽ മുബാറക്, ലുലു ഗ്രൂപ് ഇൻറർനാഷനൽ ചെയർമാൻ എം.എ. യൂസുഫലി എന്നിവർ സംബന്ധിച്ചു.
സ്റ്റോറുകളും ഒാൺലൈനും മുഖേന കാമ്പയിനുവേണ്ടി ധനസമാഹരണം നടത്തുന്നതിൽ ലുലു ഗ്രൂപ് പങ്കുവഹിക്കും. യു.എ.ഇയിലെ 70 ലുലു സ്റ്റോറുകളിൽ റീച്ച് കാമ്പയിനുമായി ബന്ധപ്പെട്ട ബോധവത്കരണവും പ്രചാരണവും നടക്കും. ഉപഭോക്താക്കൾക്ക് രണ്ടു ദിർഹം വീതം നൽകി കാമ്പയിനിൽ പങ്കുചേരാനും സൗകര്യമുണ്ടാവും. ശൈഖ് മുഹമ്മദ് ബിൻ സായിദ് തുടക്കമിട്ട റീച്ചിങ് ദി ലാസ്റ്റ് മിനിറ്റ് ഫണ്ട് 100 മില്യൺ ഡോളറാണ് സമാഹരിക്കുക. ഏറ്റവും ചുരുങ്ങിയ സംഭാവനപോലും ഒരു മനുഷ്യെൻറ ജീവിതത്തിൽ വെളിച്ചമേകാൻ സഹായകമാവും എന്ന സന്ദേശം പകരുകയാണ് റീച്ച് കാമ്പയിെൻറ രണ്ടു ദിർഹം നൽകൂ, രണ്ടു കണ്ണുകൾക്ക് വെളിച്ചമേകൂ എന്ന പ്രമേയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
