കുട്ടികളെ പഠിപ്പിക്കാൻ ‘ഡു’
text_fieldsദുബൈ: സ്കൂളുകൾക്ക് അപ്രതീക്ഷിത അവധി നൽകിയതോടെ ഒാൺലൈൻ പഠനമേർപ്പെടുത്താനൊ രുങ്ങുന്ന വിദ്യാഭ്യാസ വകുപ്പിന് സഹായങ്ങളൊരുക്കുന്നത് ദുബൈയിലെ ടെലികമ്യൂണിക് കേഷൻ സ്ഥാപനമായ ‘ഡു’. ഡുവിെൻറ പോസ്റ്റ് പെയ്ഡ്, പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് സ്കൂൾ വെബ്സൈറ്റുകളിൽനിന്ന് ഹോംവർക്കുകളും പാഠ്യവിവരങ്ങളും അധിക ചാർജില്ലാതെ ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. ഒാൺലൈൻ പഠനം ഏർപ്പെടുത്തുന്ന സ്കൂളുകളുടെ വിവരങ്ങൾ വ്യാഴാഴ്ച മുതൽ ഡുവിെൻറ വെബ്സൈറ്റിൽ ലഭിച്ചുതുടങ്ങും.
കുട്ടികളും അധ്യാപകരും തമ്മിൽ വിഡിയോ കോളിലൂടെ സംവദിക്കുന്നതിന് വോയ്പ് ആപ്ലിക്കേഷനുകളായ സൂം, ഹാങ് ഒൗട്ട്, ബ്ലാക്ക് ബോർഡ് കൊളാബുറേറ്റ്, മൈക്രോസോഫ്റ്റ് ടീംസ് എന്നിവ സൗജന്യമായി ലഭ്യമാക്കും. ലാൻഡ് ലൈൻ ഉപഭോക്താക്കൾക്ക് സ്കൈപ്പിെൻറ സേവനം ലഭ്യമാക്കും. ഡൂവുമൊത്തുള്ള പ്രവർത്തനം അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള ആശയവിനിമയം എളുപ്പമാക്കുെമന്ന് വിദ്യാഭ്യസ മന്ത്രി ഹുസൈൻ ബിൻ ഇബ്രാഹിം അൽ ഹമ്മദി പറഞ്ഞു. ഇൗ മാസം 22 മുതലാണ് സർക്കാർ സ്കൂളുകളിൽ ഒാൺലൈൻ പഠനം ആരംഭിക്കുന്നത്.
നിലവിൽ രണ്ടാഴ്ചത്തേക്ക് ഇ ലേണിങ് നടത്താനാണ് തീരുമാനം. ഇൗ ദിവസങ്ങളിൽ വിദ്യാർഥികൾ വീട്ടിലിരുന്ന് ക്ലാസുകൾ കേൾക്കും. കമ്പ്യൂട്ടർ, മൊബൈൽ എന്നിവ വഴിയാണ് ക്ലാസുകൾ ലഭിക്കുക. ഇതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നത് ഡുവുമായി ചേർന്നാണ്. അധ്യാപകർ സ്കൂളിലെത്തിയ ശേഷമാണ് ക്ലാസുകൾ എടുക്കേണ്ടത്. രക്ഷിതാക്കൾക്കും അധ്യാപകർക്കും ഇതു സംബന്ധിച്ച് ബോധവത്കരണം നൽകുന്നുണ്ട്. സർവകലാശാലകളിലും മറ്റും ഇൗ സംവിധാനം നടപ്പാക്കുന്നുണ്ട്. സ്വകാര്യ സ്കൂളുകളും സ്വന്തം രീതിയിൽ സംവിധാനം ഒരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
