Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘സ്മാ​ർട്ട് പേ...

‘സ്മാ​ർട്ട് പേ ​മ​ൻ​ത്’ തു​ട​ങ്ങി

text_fields
bookmark_border
‘സ്മാ​ർട്ട് പേ ​മ​ൻ​ത്’ തു​ട​ങ്ങി
cancel

ദു​ബൈ: വി​വി​ധ സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ​ക്കും ഇ​ട​പാ​ടു​ക​ൾ​ക്കും ഒ​ടു​ക്കേ​ണ്ട ഫീ​സ് സ്മാ​ർ​ട്ട് ചാ​ന​ൽ വ ​ഴി ന​ൽ​കു​ന്ന​ത് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ധ​ന​കാ​ര്യ വി​ഭാ​ഗ​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ൽ വി​പു ​ല​മാ​യ കാ​മ്പ​യി​ന് തു​ട​ക്ക​മി​ട്ടു. ‘സ്മാ​ർട്ട്​ പേ ​മ​ൻ​ത്’ എ​ന്ന പേ​രി​ൽ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന കാ​മ്പ​യി​ൻ ഏ​പ്രി​ൽ ഏ​ഴു വ​രെ തു​ട​രും. സ​ർ​ക്കാ​ർ, സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ഇ​ട​പാ​ടു​ക​ൾ​ക്കും സേ​വ​ന​ങ്ങ​ൾ​ക്കും സ്മാ​ർ​ട്ട് ചാ​ന​ൽ വ​ഴി മാ​ത്രം ഫീ​സൊ​ടു​ക്കു​ന്ന ശീ​ലം പൗ​ര​ന്മാ​രി​ലും താ​മ​സ​ക്കാ​രി​ലും വ​ർ​ധി​പ്പി​ക്കു​ക​യാ​ണ് കാ​മ്പ​യി​ൻ ല​ക്ഷ്യം. എ​ല്ലാ വി​ഭാ​ഗം ഉ​പ​ഭോ​ക്താ​ക്ക​ളി​ലും ഇൗ ​ശീ​ലം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ് ഒ​രു മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന കാ​മ്പ​യി​നി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് കാ​മ്പ​യി​ൻ പ്ര​ഖ്യാ​പ​നം ന​ട​ത്തി ധ​ന​കാ​ര്യ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​ബ്്ദു​റ​ഹി​മാ​ൻ സ​ലാ​ഹ് അ​ൽ സ​ലാ​ഹ് ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ങ്ങ​നെ ഫീ​സു​ക​ൾ അ​ട​ക്കു​ന്ന​വ​ർ​ക്ക് ര​ണ്ടു മി​ല്യ​ൻ ദി​ർ​ഹം സ​മ്മാ​നം നേ​ടാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കി​യ​താ​യി അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​ഴ്ച​ക​ൾ തോ​റും സം​ഘ​ടി​പ്പി​ക്കു​ന്ന ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് ഭാ​ഗ്യ​ശാ​ലി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​മി​റേ​റ്റി​ലെ എ​ല്ലാ സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ​ക്കും സ്മാ​ർ​ട്ട് ചാ​ന​ലു​ക​ളി​ലേ​ക്ക് മാ​റു​ക വ​ഴി ആ​ത്യ​ന്തി​ക​മാ​യി എ​ല്ലാ സ​ർ​ക്കാ​ർ ഇ​ട​പാ​ടു​ക​ളും ക​ട​ലാ​സ് ര​ഹി​ത​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ‘ദു​ബൈ നൗ’ ​ഉ​ൾ​പ്പെ​ടെ സ​ർ​ക്കാ​ർ രൂ​പ​ക​ൽ​പ​ന ചെ​യ്ത വി​വി​ധ മൊ​ബൈ​ൽ ആ​പ്പു​ക​ളും വെ​ബ്സൈ​റ്റു​ക​ളും വ​ഴി സ്മാ​ർ​ട്ട് ചാ​ന​ലി​ലേ​ക്ക് മാ​റാ​നു​ള്ള സൗ​ക​ര്യ​മേ​ർ​പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ധ​ന​കാ​ര്യ വി​ഭാ​ഗം സെ​ൻ​ട്ര​ൽ അ​ക്കൗ​ണ്ട്സ് സെ​ക്ട​ർ എ​ക്സി​ക്യു​ട്ടി​വ് ഡ​യ​റ​ക്ട​ർ ജ​മാ​ൽ ഹ​മ​ദ് അ​ൽ മ​റി വ്യ​ക്ത​മാ​ക്കി. ഉ​പ​ഭോ​ക്താ​ക്ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള സ​മ്മാ​ന​പ​ദ്ധ​തി​യി​ൽ നാ​ലു കാ​റു​ക​ൾ, നൂ​റോ​ളം സ്മാ​ർ​ട്ട്ഫോ​ണു​ക​ൾ, ടാ​ബ് ല​റ്റു​ക​ൾ, സ്മാ​ർ​ട്ട് വാ​ച്ചു​ക​ൾ എ​ന്നി​വ​യാ​ണ് ആ​ഴ്ച​ച​തോ​റും സ​മ്മാ​ന​ങ്ങ​ളാ​യി ന​ൽ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story