അറബ് ലോകത്തെ വായനമത്സരത്തിൽ ഇക്കുറി 21 മില്യൻ കുട്ടികൾ പങ്കാളികളാവും
text_fieldsദുബൈ: അക്ഷരങ്ങളും വായനയും പകരുന്ന ശക്തിയാൽ അറബ് മേഖലയിൽ നവലോകം കെട്ടിപ്പടുക്കു ന്നതിനായി തുടക്കമിട്ട ലോകത്തിലെ ഏറ്റവും വലിയ വായന മത്സരത്തിൽ ഇത്തവണ മാറ്റുരക്ക ുന്നത് 21 മില്യൻ കുട്ടികൾ. പങ്കാളിത്തം കൊണ്ടു ചരിത്രമാകുന്ന അഞ്ചാമത് അറബ് റീഡിങ് ചല ഞ്ച്, ലോകത്തിൽ ഏറ്റവുമധികം കുട്ടികൾ പങ്കാളികളാവുന്ന മത്സരമെന്ന റെക്കോഡും ഇത്തവണ സ്വന്തമാക്കും. ഒരു വർഷം 50 പുസ്തകങ്ങളെങ്കിലും കുട്ടികളെ കൊണ്ടു വായിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം 2015ൽ തുടക്കമിട്ട റീഡിങ് ചലഞ്ചിൽ ഇക്കുറി 52 രാജ്യങ്ങളിൽനിന്നായി 96,000 സ്കൂളുകളാണ് പങ്കെടുക്കുന്നത്. ഒപ്പം 1,20,000 സൂപ്പർവൈസർമാരും റീഡിങ് ചലഞ്ചിെൻറ ഭാഗമായി മാറും. ലോകത്തിൽ ഏറ്റവുമധികം കുരുന്നുകൾ ആവേശത്തോടെ പങ്കാളികളാവുന്ന അറബ് റീഡിങ് ചലഞ്ച് അക്ഷരാർഥത്തിൽ 21 മില്യൻ കുട്ടികളുടെ പങ്കാളിത്തം കൊണ്ടു റെക്കോഡ് തീർക്കാനൊരുങ്ങുന്നതിൽ അത്യധികം അഭിമാനമുണ്ടെന്ന് റീഡിങ് ചലഞ്ചിെൻറ മുഖ്യശിൽപിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് പറഞ്ഞു.
ഇത്തവണ പുതിയ നാലു രാജ്യങ്ങൾ കൂടി റീഡിങ് ചലഞ്ചിെൻറ ഭാഗമാകും. സ്വിറ്റ്സർലൻഡ്, തുർക്കി, ലക്സംബർഗ്, ഓസ്ട്രിയ എന്നിവിടങ്ങളിലെ കുട്ടിവായനക്കാരും ഇത്തവണ മത്സരത്തിനെത്തും. മധ്യപൂർവേഷ്യ, നോർത്ത് ആഫ്രിക്ക എന്നിവിടങ്ങളിലെ 49 രാജ്യങ്ങളിലെ 67,000 സ്കൂളുകളിൽ നിന്നുള്ള 135 ദശലക്ഷം കുരുന്നുകൾ മാറ്റുരച്ച കഴിഞ്ഞവർഷത്തെ അറബ് റീഡിങ് ചലഞ്ചിൽ സുഡാനിലെ ഹദീൽ അൻവറായിരുന്നു ജേതാവായത്. ലോകത്തിലെ ഏറ്റവും മികച്ച വായന മത്സരത്തിലെ പുരസ്കാരത്തുകയായ അഞ്ചു ലക്ഷം ദിർഹമായിരുന്നു സമ്മാനം. ജുമാന അൽ മൽക്കി (സൗദി അറേബ്യ), ഫാത്തിമ അൽ സഹ്റ അഖ്യാർ (മൊറോക്കോ), അയ ബൂത്രിയ (തുനീഷ്യ), അബ്ദുൽ അസീസ് അൽ ഖൽദി (കുവൈത്ത്) എന്നിവർ ഹദീലിനൊപ്പം അവസാന റൗണ്ട് വരെയെത്തി. മികച്ചലോകം പടുത്തുയർത്താൻ അറിവും കഴിവുമുള്ള പുതുതലമുറയെ വാർത്തെടുക്കുന്നതിനായി ശൈഖ് മുഹമ്മദിെൻറ നിർദേശത്തെ തുടർന്നായിരുന്നു അറബ് ലോകത്തെ ഇളമുറക്കാർ മാറ്റുരക്കുന്ന റീഡിങ് ചലഞ്ചിന് 2015ൽ തുടക്കമായത്.
ഒരു മത്സരാർഥി 50 പുസ്തകങ്ങൾ വായിച്ചുള്ള അറിവ് പ്രകടിപ്പിക്കുന്നതായിരുന്നു മത്സരം. അത്തരത്തിൽ 10 ലക്ഷം വിദ്യാർഥികളെക്കൊണ്ട് അഞ്ചുകോടി പുസ്തകങ്ങൾ വായിപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, കണക്കുകൂട്ടലുകളെയെല്ലാം കീഴ്മേൽ മറിച്ചുള്ള ആധിക്യവും ആവേശവുമായിരുന്നു വിദ്യാർഥികളിൽ നിന്നുണ്ടായത്. 2018ൽ 10.5 മില്യൻ മത്സരാർഥികൾ ഏറ്റവും വലിയ വായനോത്സവത്തിനെത്തിയപ്പോൾ, 2019ൽ ഇരച്ചെത്തിയത് 13.5 മില്യൻ വിദ്യാർഥികൾ. ഇക്കുറി എല്ലാ കണക്കുകളും അസ്ഥാനത്താക്കുന്ന പങ്കാളിത്തമാണ് ഉണ്ടാവുക. ഇൗ വർഷത്തെ വിജയികളെ ഒക്ടോബറിൽ നടക്കുന്ന ചടങ്ങിൽ പ്രഖ്യാപിക്കും. നിരവധി ഘട്ടങ്ങളിലായി മത്സരങ്ങളിലൂട 16 സെമി ഫൈനലിസ്്റ്റുകളിൽ നിന്നാണ് അവസാന റൗണ്ടിലേക്കുള്ള ഏറ്റവും മിടുക്കരായ അഞ്ച് മത്സരാർഥികളെ തെരെഞ്ഞെടുക്കുന്നത്. മികച്ച സ്കൂളിന് ഒരു മില്യൻ ദിർഹവും മികവുറ്റ സൂപ്പർവൈസർക്ക് മൂന്ന് ലക്ഷം ദിർഹവും സമ്മാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
