അബ്ദു നെയ്തുകൂട്ടുന്നു സുന്ദരമായ നാടോർമകൾ
text_fieldsദുബൈ: ധ്യാനിക്കുന്ന ഒരു സന്യാസിയെപ്പോലെ തോന്നും അബ്ദുറഹ്മാൻ പരവതാനി നെയ്യുന്നത ു കാണുേമ്പാൾ. ഗ്ലോബൽ വില്ലേജിലെ പവിലിയനുമുന്നിൽ ഉയർത്തിയ പടുകൂറ്റൻ തറിയിൽ തനി ക്ക് ചുറ്റും നടക്കുന്ന ബഹളങ്ങളൊന്നുമറിയാതെ ആ ചെറുപ്പക്കാരൻ നെയ്ത്തുജോലി തുടരു ന്നു. ഒരു സംഗീത ഉപകരണത്തിലെന്ന പോലെ നൂലിഴകൾക്കിടയിൽ അയാളുടെ വിരലുകൾ ഒഴുകി നട ക്കുന്നു. കൈയിലൊരു കുഞ്ഞരിവാളുമുണ്ട്. അടുത്ത് ചെന്നിരുന്നപ്പോൾ തല ചെരിച്ചു നോക്കി ഒന്നു ചിരിച്ചു. പിന്നെയും ജോലി തുടർന്നു. അഫ്ഗാനിസ്താനിലെ വലിയ പട്ടണങ്ങളിലൊന്നും പ്രധാന വിനോദസഞ്ചാര-തീർഥാടന കേന്ദ്രവുമായ മസാറെ ശരീഫ് സ്വദേശിയാണ് അബ്ദുറഹ്മാൻ തുർഖ്മാൻ. കുടുംബം ഒന്നാകെ പരവതാനിപ്പണിക്കാരാണ്. ചെറുപ്പം മുതലേ കേട്ടുവളരുന്നതും തറിയുടെ താളമാണ്. വർണനൂലുകളും പതുപതുത്ത പരവതാനികളും നിറഞ്ഞ ലോകം പൊടുന്നനെയാണ് മാറിമറഞ്ഞത്. തറിയുടെ താളം സ്ഫോടനത്തിെൻറ വെടിയൊച്ചകളിൽ കേൾക്കാതെയായി.
ബഹുവർണ പുഷ്പങ്ങൾ പോലെ മനോഹരമായ പരവതാനി വിരിച്ചിട്ടിരുന്ന നിലങ്ങളിൽ രക്തക്കറ തളംകെട്ടിക്കിടന്നു. ആ ചോരപ്പാടുകളെല്ലാം മായ്ച്ച് വീണ്ടും മനോഹരമായി നാട് കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് അഫ്ഗാൻ ജനത. നഗരങ്ങളും കെട്ടിടങ്ങളും തകർക്കപ്പെട്ടുവെങ്കിലും ആർക്കും നശിപ്പിക്കാനാവാത്ത തങ്ങളുടെ പരമ്പരാഗത അറിവുകളും സാംസ്കാരിക ചിഹ്നങ്ങളുമാണ് നാടിെൻറ പുനർനിർമാണത്തിന് അവരുടെ മൂലധനം. അബ്ദുവിനെപ്പോലെയുള്ള ചെറുപ്പക്കാരും അവരുടെ ചുറുചുറുക്കും അതിന് കരുത്താവുന്നു. മൂന്നുമാസം കൊണ്ട് പൂർത്തിയാവുന്ന പടുകൂറ്റൻ പരവതാനിയാണ് അബ്ദുറഹ്മാൻ ഗ്ലോബൽ വില്ലേജിലിരുന്ന് നെയ്യുന്നത്. മനോഹരമായ ദേശവും ഇതുപോലെ വീണ്ടും മനോഹരമായി നെയ്തെടുക്കാനാവുമെന്നും അദ്ദേഹം മോഹിക്കുന്നു.
ഇത്രയേറെ നാടുകളിൽനിന്നുള്ള മനുഷ്യർ സന്തോഷത്തോടെ ഒരുമിച്ചുചേരുന്ന ആഗോള ഗ്രാമം േപാലെയാവണം അഫ്ഗാനും ലോകത്തെ മറ്റെല്ലാ രാജ്യങ്ങളും എന്നും പ്രാർഥിക്കുന്നു. സൗദി പവിലിയനിലിരുന്നാണ് മഹ്മൂദ് അലി ചിത്രപ്പണികൾ ചെയ്യുന്നത്. വീട് നഷ്ടപ്പെട്ട പതിനായിരക്കണക്കിന് ഫലസ്തീനികളിൽ ഒരാളാണ് മഹ്മൂദ് അലി. പക്ഷേ, മഹ്മൂദിെൻറയും കൂട്ടുകാരുടെയും കലാശിൽപങ്ങൾക്ക് ലോകമൊട്ടുക്കും ആവശ്യക്കാരുണ്ട്. പേര് പറഞ്ഞുെകാടുത്താൽ പവിലിയനുകൾ ഒന്നു ചുറ്റിക്കറങ്ങി വരുേമ്പാഴേക്ക് അവ ലോഹത്തിൽ കൊത്തി ലോക്കറ്റായി നൽകും. വേണമെങ്കിൽ മുഖവും ലോഹത്തകിടിൽ തയാറാക്കിക്കിട്ടും. ലോകത്തിെൻറ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള മനുഷ്യർ നൽകുന്ന സ്നേഹവും ആദരവുമാണ് തന്നെപ്പോലെയുള്ള മനുഷ്യർക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകുവാൻ പ്രേരണ പകരുന്നതെന്ന് മഹ്മൂദ് പറയുന്നു.
ഗ്ലോബൽ വിലേജ് മുഖേന തങ്ങളുടെ കലാരൂപങ്ങൾ എല്ലായിടങ്ങളിലേക്കും എത്തിച്ചേരുന്നുണ്ട്. മുൻവർഷങ്ങളിൽ പേര് കൊത്തിച്ചെടുത്ത ഉപഭോക്താക്കൾ പറഞ്ഞറിഞ്ഞ് വരുന്നവരാണ് പുതിയ ഇടപാടുകാർ. മൊറോക്കോയിലും ഫ്രാൻസിലുമായി ജന്മവേരുകളുള്ള, യു.എ.ഇയിൽ താമസിക്കുന്ന ഹുദയാണ് ഇൗ കലാരൂപങ്ങളുടെ മേന്മ വിവരിച്ചുനൽകുന്നത്. കാലിഗ്രഫി കലാകാരനായ അവാദും സന്ദർശകരെ സന്തോഷിപ്പിച്ച് ഇവർക്കൊപ്പമുണ്ട്. വിവിധ നാട്ടുകാരായ ചെറുപ്പക്കാർക്കും കലാകാരന്മാർക്കും ഒത്തുചേരാനും ജീവിതം വീണ്ടെടുക്കാനും പിന്തുണ നൽകുന്ന ആഗോള ഗ്രാമത്തോട് ഇവർക്കെല്ലാം ഹൃദയം നിറയെ കടപ്പാടുണ്ട്. ഇത്രയേറെ കലാകാരന്മാരെ ഒരേ കുടക്കീഴിൽ അണിനിരത്തുന്ന ഇൗ മനോഹര ഇടത്തോട് സഹൃദയ ലോകത്തിനും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
