കോവിഡ്: സമൂഹമാധ്യമങ്ങളിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചാൽ തടവും പിഴയും ശിക്ഷ
text_fieldsദുബൈ: കോവിഡ്-19 വൈറസ് സംബന്ധിച്ച് വ്യാജ വിവരങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്ന തിനെതിരെ യു.എ.ഇ ആഭ്യന്തര മന്ത്രാലയം രംഗത്ത്. സമൂഹത്തിൽ പരിഭ്രാന്തി പരത്തുന്നവർക് കെതിരെ ഓൺലൈൻ നിയമമനുസരിച്ച് ശക്തമായ ശിക്ഷ നൽകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. വസ്തുനിഷ്്ഠമല്ലാത്ത കാര്യങ്ങളും വിവരങ്ങളും പ്രചരിപ്പിക്കുന്നവർക്ക് മൂന്ന് വർഷം മുതൽ ജീവപര്യന്തം വരെ തടവോ മൂന്നു മില്യൺ ദിർഹം വരെ പിഴയോ ലഭിക്കും. നിയമലംഘനം നടത്തുക മാത്രമല്ല, രാജ്യത്ത് കോവിഡ് -19 ബാധിച്ച ആളുകളുടെ എണ്ണം പെരുപ്പിച്ചു കാണിക്കുന്ന ഇത്തരം അഭ്യൂഹങ്ങൾ സമൂഹത്തിൽ ഭയത്തിനും അനാവശ്യമായ പരിഭ്രാന്തിക്കും കാരണമാകുന്നതായി മന്ത്രാലയം ചൂണ്ടിക്കാട്ടി.
കഴിഞ്ഞയാഴ്ച അബൂദബിയിലെ സായിദ് യൂനിവേഴ്സിറ്റിയിൽ കൊറോണ വൈറസ് ബാധയുണ്ടെന്ന അഭ്യൂഹം വിദ്യാർഥികളിലും ജീവനക്കാരിലും വലിയ പരിഭ്രാന്തിയാണ് സൃഷ്്ടിച്ചത്. ജനങ്ങളെ ഭയപ്പെടുത്തുന്ന തരത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. വൈറസ് ബാധ സ്ഥിരീകരിച്ച കേസുകൾ സംബന്ധിച്ച വിവരങ്ങൾ ബന്ധപ്പെട്ട ആരോഗ്യ അധികൃതർ മാത്രമേ നൽകാവൂ എന്ന് മന്ത്രാലയം അറിയിച്ചു. ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുറപ്പെടുവിച്ച പൊതു ആരോഗ്യ മാർഗനിർദേശങ്ങളും മുൻകരുതൽ നടപടികളും പാലിക്കാനും ജനങ്ങളോട് മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
കോവിഡ് -19 നെക്കുറിച്ച് സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക അധികാരികൾക്കായി സോഷ്യൽ മീഡിയ ചാനലുകളും കൃത്യമായ വിവരങ്ങൾക്കായി മുഖ്യധാരാ മാധ്യമങ്ങളും പിന്തുടരണമെന്നും മന്ത്രാലയം അധികൃതർ പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ വാർത്തകളോ സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന വിവരങ്ങളോ പ്രചരിപ്പിക്കുക വഴി ഓൺലൈൻ നിയമങ്ങൾ ലംഘിച്ചാൽ മൂന്നു വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷയോ അല്ലെങ്കിൽ മൂന്നു മില്യൺ ദിർഹം വരെ പിഴയോ ലഭിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
