റിയല്‍ എസ്റ്റേറ്റ് മേളക്ക് ഷാര്‍ജയില്‍ തുടക്കം
text_fieldsഷാര്‍ജ: നിര്‍മാണ മേഖലയില്‍ വൻ കുതിപ്പ് രേഖപ്പെടുത്തി റിയല്‍ എസ്റ്റേറ്റ് നിക്ഷേപ പ്ര ദര്‍ശനങ്ങളുടെ ഏഴാം പതിപ്പിന് ‘ഏക്കേഴ്സ് 2020’ ഷാര്‍ജ എക്സ്പോ സെൻററില്‍ തുടക്കം. ഷാര് ജ ഉപഭരണാധികാരി ശൈഖ് അബ്ദുല്ല ബിന്‍ സലിം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി ഉദ്ഘാടനം ചെയ ്തു. തദ്ദേശീയ-അന്താരാഷ്ട്ര രംഗത്തെ പ്രശസ്തമായ 40 റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ പങ്കെടുക്കുന്ന പ്രദര്‍ശനത്തില്‍ ഷാര്‍ജയിലെ വിവിധ മേഖലകളില്‍ നടന്നുകൊണ്ടിരിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ മിനിയേച്ചറുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഷാര്‍ജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന പ്രദര്‍ശനങ്ങള്‍ക്ക് ഷാര്‍ജ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയാണ് (എസ്.സി.സി.ഐ) ചുക്കാന്‍ പിടിക്കുന്നത്.
ഷാര്‍ജ സാമ്പത്തിക വികസന വകുപ്പ് ചെയര്മാന് അബ്ദുല്ല ബിന്‍ ഹദ്ദ അല്‍ സുവൈദി, എസ്.സി.സി.ഐ ചെയര്മാന് അബ്ദുല്ല സുല്‍ത്താന്‍ അല്‍ ഉവൈസ്, എക്സ്പോ സെൻറര്‍ സി.ഇ.ഒ സെയ്ഫ് മുഹമ്മദ് അല്‍ മിദ്ഫ, കമ്പനി പ്രതിനിധികള്‍, സംരംഭകര്‍ തുടങ്ങി വിവിധ മേഖലകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. പ്രദര്‍ശനങ്ങള്‍ സന്ദര്‍ശിച്ച ഉപ ഭരണാധികാരി അതിെൻറ എല്ലാ വശങ്ങളെ കുറിച്ചും ചോദിച്ചറിയുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ഷാര്‍ജയുടെ നിക്ഷേപരംഗത്തും നിര്‍മാണ രംഗത്തും നടത്തിക്കൊണ്ടിരിക്കുന്ന പുരോഗതിക്ക് പിന്തുണ നല്‍കുന്നവരെ പ്രശംസിക്കുകയും ചെയ്തു. ഷാര്‍ജയുടെ സുസ്ഥിര വികസനത്തിനും വൈവിധ്യവത്കരണത്തിനും പിന്തുണ നല്കുന്ന സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയെ അബ്ദുല്ല അല്‍ ഉവൈസ് പ്രശംസിച്ചു.
റിയല്‍ എസ്റ്റേറ്റ് വികസന, നിക്ഷേപ കമ്പനികള്‍, ഏജൻറുമാര്‍, റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍, ബാങ്കുകള്‍ എന്നിവ കൂടാതെ ധനകാര്യ സ്ഥാപനങ്ങള്‍, വാസ്തുവിദ്യാ ഡിസൈന്‍ സേവനങ്ങള്‍, ഇൻറീരിയര്‍ ഡിസൈനുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ലീഗല്‍ കണ്‍സള്‍ട്ടിങ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, റിയല്‍ എസ്റ്റേറ്റ് മാനേജ്മെൻറ് സേവനങ്ങള്‍, എൻജിനീയറിങ് സേവന കമ്പനികള്‍, പ്രോജക്ട് മാനേജ്മെൻറ്, എൻജിനീയറിങ് കണ്‍സള്‍ട്ടൻറുകള്‍, നിർമാണ സാമഗ്രികള്‍, കരാര്‍ കമ്പനികള്‍, കൂടാതെ നിരവധി സര്‍ക്കാര്‍ ഏജന്‍സികളും സ്ഥാപനങ്ങളും പ്രദര്‍ശനത്തിെൻറ ഭാഗമാണ്. വൈവിധ്യമാര്‍ന്ന പരിശീലന കോഴ്സുകളും ശില്പശാലകളും ശനിയാഴ്ച വരെ നീളുന്ന പ്രദര്‍ശനത്തില്‍ നടക്കും. വെള്ളി, ശനി ദിവസങ്ങളില്‍ ഉച്ചക്ക് രണ്ട് മുതല്‍ രാത്രി ഒമ്പതു വരെയാണ് പ്രദര്‍ശനം. പ്രവേശനം, പാര്‍ക്കിങ് എന്നിവ സൗജന്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
