പരീക്ഷ: സ്കൂൾ ബസ് വേണ്ട; രക്ഷിതാക്കൾ കുട്ടികളെ വിദ്യാലയങ്ങളിലെത്തിക്കണം
text_fieldsദുബൈ: ഇൗ മാസം പരീക്ഷ നടത്തുന്ന ഇന്ത്യ, പാകിസ്താൻ സ്കൂളുകൾക്ക് കർശന നിബന്ധനകളു മായി യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം. കുട്ടികളെ കൊണ്ടുപോകാൻ സ്കൂൾ ബസ് ഉപയോഗിക്ക രുതെന്നും രക്ഷിതാക്കൾ നേരിട്ട് സ്കൂളിൽ എത്തിക്കണമെന്നും അറിയിച്ച് സർക്കുലർ ഇറക്കി. 10, 12 ഗ്രേഡുകളിലേക്ക് നടക്കുന്ന സി.ബി.എസ്.ഇ, െഎ.ജി.സി.എസ്.ഇ, സ്റ്റേറ്റ് ബോർഡ് പരീക്ഷകളിൽ പെങ്കടുക്കുന്ന വിദ്യാർഥികൾക്കാണ് നിർദേശം. എജുക്കേഷൻ ആൻഡ് നോളജ് വകുപ്പ്, കെ.എച്ച്.ഡി.എ, ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി തുടങ്ങിയവർ സംയുക്തമായാണ് സർക്കുലർ ഇറക്കിയത്. ഒാരോ വിദ്യാർഥികളെയും നിരീക്ഷിക്കാൻ പരീക്ഷ ഹാളിൽ മെഡിക്കൽ സ്റ്റാഫ് ഉണ്ടാകണം. വൈറസ് ബാധയുടെ ലക്ഷണങ്ങൾ കാണിച്ചാൽ ഉടൻ വീട്ടിലേക്ക് തിരിച്ചയക്കണം. ഒരു മുറിയിൽ 15 കുട്ടികളിൽ കൂടുതൽ അനുവദിക്കില്ല. വിദ്യാർഥികൾ എത്തുന്നതിന് മുമ്പ് പരീക്ഷ ഹാൾ അണുവിമുക്തമാക്കണം.
വിദ്യാർഥികൾ തമ്മിൽ ഇടപഴകാൻ അനുവദിക്കരുത്. പരീക്ഷ കഴിഞ്ഞാൽ ഉടൻ കുട്ടകളെ വീട്ടിലേക്ക് തിരിച്ചയക്കണം. ഇവരെ സ്കൂളിൽ നിൽക്കാനോ കൂട്ടം കൂടാനോ അനുവദിക്കരുത്. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താനാവശ്യമായ മുൻകരുതലുകളെടുക്കണം. പരീക്ഷ അവസാനിക്കുന്നതുവരെ ഡോക്ടറും നഴ്സും അടങ്ങിയ മെഡിക്കൽ സംഘം സ്കൂളിൽ ഉണ്ടായിരിക്കണം. ഗ്രേഡ് ഒമ്പതുവരെയുള്ള വിദ്യാർഥികൾക്കും ഗ്രേഡ് 11ലെ വിദ്യാർഥികൾക്കും പരീക്ഷ നടത്തേണ്ടതില്ല. കഴിഞ്ഞവർഷത്തെ ശരാശരി മാർക്കിെൻറ അടിസ്ഥാനത്തിൽ മാർക്ക് നൽകാം. സ്കൂൾ മേധാവികൾ വിവരങ്ങൾ കൃത്യമായി അറിയിച്ചുകൊണ്ടിരിക്കണമെന്നും സർക്കുലറിൽ പറയുന്നു. ഞായറാഴ്ച മുതൽ സ്കൂളുകൾക്ക് അവധി നൽകിയെങ്കിലും പരീക്ഷ നടത്തുമെന്ന് വിവിധ ബോർഡുകൾ അറിയിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് ഇന്ത്യ, പാകിസ്താൻ സ്കൂളുകൾക്ക് മാത്രമായി സർക്കുലർ ഇറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
