അധ്യാപകൻ സ്കൂളിൽ, വിദ്യാർഥി വീട്ടിൽ; പഠനം ഓൺലൈനിൽ
text_fieldsദുബൈ: അടിയും വടിയും പേടിച്ച് സ്കൂളിൽ പോകാൻ മടിക്കുന്ന കുട്ടികൾക്ക് ഇതാ ഒരു സന്തേ ാഷ വാർത്ത. നിങ്ങളെ വീട്ടിലിരുത്തി പഠിപ്പിക്കുന്നതിനെ പറ്റി ആലോചിക്കുകയാണ് യു.എ.ഇ ഭരണകൂടം. അധ്യാപകർ സ്കൂളിലിരുന്ന് ക്ലാസെടുക്കുേമ്പാൾ വിദ്യാർഥികൾ വീട്ടിലിരുന്ന് ഇൻറർനെറ്റ് വഴി തത്സമയം ക്ലാസ് ശ്രവിക്കുന്ന സംവിധാനമാണ് അണിയറയിൽ ഒരുങ്ങുന്നത്. വിദ്യാർഥികൾക്ക് നവീന പഠനാനുഭവവും ഇൻറർനെറ്റ് അവബോധവും നൽകാൻ ലക്ഷ്യമിട്ടാണ് വിദ്യാഭ്യാസ വകുപ്പ് ഇത്തരമൊരു പദ്ധതി തയാറാക്കിയതെങ്കിലും, കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ അതിവേഗം നടപ്പാക്കാനാണ് ആലോചന. സ്കൂൾ സമയം കഴിഞ്ഞ് വൈകുന്നേരങ്ങളിലാണ് ‘ഒാൺലൈൻ’ ക്ലാസുകൾ ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്. ആദ്യഘട്ടം വിജയം കണ്ടാൽ പകൽ സമയങ്ങളിലും കുട്ടികളെ വീട്ടിലിരുത്തി പഠിപ്പിക്കും. സർക്കാർ സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. എന്നാൽ, സ്വകാര്യ സ്കൂളുകളും ഇതേക്കുറിച്ച് ആലോചനയിലാണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദൂര വിദ്യാഭ്യാസം പുതുമയുള്ള കാര്യമല്ല. എന്നാൽ, ചെറിയ ക്ലാസുകളിലെ കുട്ടികളെയും വീട്ടിലിരുത്തി പഠിപ്പിക്കുന്നത് അപൂർവമാണ്.
സ്മാർട് ഫോൺ, ടാബ്, ലാപ്ടോപ്, ഡെസ്ക്ടോപ് എന്നിവയായിരിക്കും വിദ്യാർഥികളുടെ ‘ക്ലാസ്മുറി’. ഇതിനിടയിൽ മൊബൈലിൽ കളിക്കാമെന്ന് കരുതേണ്ട. ഇൗ സമയങ്ങളിൽ ഫോേട്ടായെടുക്കലും സൈറ്റുകൾ ഉപയോഗിക്കുന്നതും ഗെയിം കളിക്കുന്നതും േബ്ലാക്ക് ചെയ്യാനുള്ള വിദ്യയും വിദ്യാഭ്യാസ വകുപ്പിെൻറ കൈയിലുണ്ട്. ബുധൻ, വ്യാഴം ദിവസങ്ങളിൽ വൈകുന്നേരം അഞ്ച് മുതൽ ഏഴ് വരെയാണ് ഒാൺലൈൻ ക്ലാസ്. ബുധനാഴ്ച ആറ് മുതൽ ഒമ്പത് വരെ ഗ്രേഡിലുള്ള കുട്ടികൾക്കും വ്യാഴാഴ്ച 10 മുതൽ 12 വരെ ഗ്രേഡിലുള്ള കുട്ടികൾക്കുമാണ് ക്ലാസ് നൽകുന്നത്. ഇൗ സമയങ്ങളിൽ അധ്യാപകർ സ്കൂളിലിരുന്നാണ് ക്ലാസ് നൽകേണ്ടത്. ഒാൺലൈൻ ക്ലാസ് ഉള്ളതിനാൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയായിരിക്കുമെന്ന തരത്തിൽ സന്ദേശം പരക്കുന്നുണ്ട്. എന്നാൽ, ഇത് വ്യാജമാണെന്നും സാധാരണ ദിവസങ്ങളിലേത് പോലെ പകൽ ക്ലാസുണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദൂര വിദ്യാഭ്യാസത്തെ കുറിച്ച് അധ്യാപകർക്കും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സ്കൂൾ മാനേജ്മെൻറ് ബോധവത്കരണം നൽകണം. ക്ലാസ്മുറി പോലുള്ള അന്തരീക്ഷം വീടുകളിൽ ഒരുക്കണമെന്നും രക്ഷിതാക്കളും ഇതിൽ പങ്കാളികളാകണമെന്നും മന്ത്രാലയം ഉണർത്തി. ഇ-വിദ്യാഭ്യാസത്തിെൻറ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്നാണ് ട്വീറ്റിൽ പറയുന്നതെങ്കിലും ‘കൊറോണ’ എന്ന ഹാഷ് ടാഗിലാണ് ട്വീറ്റുകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
